ഗൂഗിള്‍ അസിസ്റ്റന്റിന് കല്യാണാലോചന, ആലോചിച്ചവരില്‍ നാലര ലക്ഷം ഇന്ത്യക്കാരും

ഗൂഗിള്‍ അസിസ്റ്റന്റിന് കല്യാണാലോചന, ആലോചിച്ചവരില്‍ നാലര ലക്ഷം ഇന്ത്യക്കാരും

ഗൂഗിളിന്റെ ജനപ്രിയ സേവനം ഗൂഗിള്‍ അസിസ്റ്റന്റിനെ കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് 4.5 ലക്ഷം ഇന്ത്യയ്ക്കാര്‍ എത്തിയെന്ന് വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ ഗൂഗിള്‍ ഹോം സ്പീക്കര്‍ അവതരിപ്പിക്കുന്ന വേദിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. വോയ്‌സ് സര്‍വീസായ ഗൂഗിള്‍ അസിസ്റ്റന്റ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അധികൃതര്‍ പറഞ്ഞു. ദിവസവും പുതുമയുള്ളതും അല്ലതാത്തതുമായ നിരവധി ചോദ്യങ്ങളാണ് വെര്‍ച്വല്‍ അസിസ്റ്റന്റിനോടു ഇന്ത്യയ്ക്കാര്‍ ചോദിക്കുന്നത്. OK Google, Will you marry me…?   ഇതായിരുന്നു പ്രധാനപ്പെട്ട തമാശ ചോദ്യം. 4.5 ലക്ഷം പേരാണ് സമാനമായ ചോദ്യവുമായ ഗൂഗിളിനെ സമീപിച്ചത്. ഇന്ത്യയില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും ഗൂഗിള്‍ അസിസ്റ്റന്റ് ലഭ്യമാണ്. ഒറ്റപ്പെടല്‍ അനുഭവിക്കുന്നവര്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്ന സര്‍വീസ് കൂടിയാണ് ഗൂഗിള്‍ അസിസ്റ്റന്റ്.

Read More