75,000 രൂപയുണ്ടോ ; വരു ഈ ചായ കുടിക്കാം

75,000 രൂപയുണ്ടോ ; വരു ഈ ചായ കുടിക്കാം

സ്വാദിഷ്ടമായ ചായക്ക് ആവശ്യക്കാരേറെയാണ്. എന്നാല്‍ ചായയില്‍ പുതിയ ചരിത്രമെഴുതുകയാണ് ഗുവാഹത്തി. മറ്റൊന്നുമല്ല, വിലക്കൂടുതല്‍ തന്നെയാണ് ഈ ചായയെയും തേയിലയെയും ശ്രദ്ധേയമാക്കുന്നത്. തേയില ലേലം നടത്തുന്ന ഗുവാഹത്തി റ്റീ ഓക്ഷന്‍ സെന്റര്‍(ജിടാക്) ഏറ്റവും സ്വാദിഷ്ടമായ പ്രത്യേകതരം തേയില ലേലത്തില്‍ വിറ്റ തുക കേട്ടാല്‍ ഞെട്ടും, മുക്കാല്‍ ലക്ഷം രൂപ അതായത് 75,000 രൂപ. ‘ഗോള്‍ഡന്‍ ബട്ടര്‍ഫ്‌ലൈ’ എന്ന് പേരുള്ള തേയിലയാണ് വന്‍ തുകയ്ക്ക് ലേലത്തില്‍ വിറ്റുപോയത്. അസമിലെ ദിബ്രുഗര്‍ഹിലെ ദിക്കൊം റ്റീ എസ്റ്റേറ്റിലാണ് പ്രത്യേകതകളുള്ള ഈ തേയില നിര്‍മ്മിക്കുന്നത്. തേയില ലേലത്തില്‍ ഇതിന് മുമ്പും ജിടാക് റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചിട്ടുണ്ട്. ഏറ്റവും സ്വാദിഷ്ടമായ ചായക്ക് ആവശ്യക്കാരേറെയാണെന്നും കൂടുതല്‍ വില നല്‍കാനും അവര്‍ തയ്യാറാണാന്നെന്നും ജിടാക് സെക്രട്ടറി ദിനേശ് ബിഹാനി പറഞ്ഞു.

Read More