ഡല്‍ഹിയിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി ഗോ എയര്‍

ഡല്‍ഹിയിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി ഗോ എയര്‍

കൊച്ചി : ഇന്ത്യയിലെ അതിവേഗം വളരുന്ന എയര്‍ലൈനായ ഗോ എയര്‍ ബെംഗലുരു-ഡല്‍ഹി, കൊല്‍ക്കത്ത-ഡല്‍ഹി മേഖലയില്‍ കൂടുതല്‍ ഫ്ളൈറ്റ് സര്‍വീസുകള്‍ നല്‍കുന്നു. ബെംഗലുരുവില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും സിംഗപ്പൂരിലേക്ക് കൂടുതല്‍ കണക്ടിവിറ്റി ലഭിക്കാനും ഇത് സഹായിക്കും. ഒക്ടോബര്‍ 27 മുതല്‍ കൊല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയിലേക്ക് ആഴ്ചയില്‍ മൂന്നു സര്‍വീസുകളാണ് ആരംഭിക്കുന്നത്. 5,882 രൂപ മുതലാണ് റിട്ടേണ്‍ ട്രിപ് നിരക്ക്. ഫ്ളൈറ്റ് ജി8 115 ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9.35 ന് കൊല്‍ക്കത്തയില്‍ നിന്ന് പുറപ്പെട്ട് 12.25 ന് ഡല്‍ഹിയില്‍ എത്തിച്ചേരും. തിരിച്ചുള്ള നോണ്‍-സ്റ്റോപ്പ് ഫ്ളൈറ്റ് ജി8 114 ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകുന്നേരം 3.10 ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് 5.40 ന് കൊല്‍ക്കത്തയില്‍ എത്തിച്ചേരുന്നു. ഒക്ടോബര്‍ 28 മുതല്‍ ബെംഗലുരുവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള നോണ്‍-സ്റ്റോപ്പ് ഫ്ളൈറ്റുകള്‍ ആഴ്ചയില്‍ നാലു ദിവസം സര്‍വീസ് നടത്തും….

Read More

സിംഗപ്പൂരിലേക്ക് എട്ടാമത് അന്താരാഷ്ട്ര സര്‍വീസുമായി ഗോ എയര്‍

സിംഗപ്പൂരിലേക്ക് എട്ടാമത് അന്താരാഷ്ട്ര സര്‍വീസുമായി ഗോ എയര്‍

കൊച്ചി: ബെംഗലുരുവില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും സിംഗപ്പൂരിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നതായി അറിയിച്ച് ഇന്ത്യന്‍ എയര്‍ലൈനായ ഗോ എയര്‍. ആഴ്ചയില്‍ നാലു ദിവസം സര്‍വീസുള്ള ബെംഗലുരു-സിംഗപ്പൂര്‍-ബെംഗലുരു ഫ്‌ളൈറ്റ് ഒക്ടോബര്‍ 18 നും ആഴ്ചയില്‍ മൂന്നു ദിവസമുള്ള കൊല്‍ക്കത്ത-സിംഗപ്പൂര്‍-കൊല്‍ക്കത്ത സര്‍വീസ് ഒക്ടോബര്‍ 19നും ആരംഭിക്കും. ഗോ എയറിന്റെ എട്ടാമത് അന്താരാഷ്ട്ര സര്‍വീസാണ് സിംഗപ്പൂരിലേക്ക് ആരംഭിക്കുന്നത്. പുതിയ അന്താരാഷ്ട്ര സര്‍വീസിനു പുറമെ മിസോറമിലെ ഐസ്വാളിലേക്കും കമ്പനിയുടെ 25ാമത് ആഭ്യന്തര സര്‍വീസ് ആരംഭിക്കും. സിംഗപ്പൂരിലേക്കുള്ള പുതിയ സര്‍വീസുകള്‍ ഗോ എയറിന്റെ ചരിത്രത്തിലെ വഴിത്തിരിവാണെന്ന് പുതിയ ഫ്‌ളൈറ്റുകളെക്കുറിച്ച് സംസാരിക്കവെ ഗോ എയര്‍ മാനേജിങ് ഡയറക്ടര്‍ ജേ വാഡിയ പറഞ്ഞു. സിംഗപ്പൂര്‍ ഒരേസമയം വളരെ പ്രധാനപ്പെട്ട വിനോദയാത്രാ കേന്ദ്രവും ബിസിനസ് ഹബ്ബുമാണ്. ഇത് പരിഗണിച്ച് ഗോ എയര്‍ സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡുമായും മറ്റു സ്ഥാപനങ്ങളുമായും ചേര്‍ന്ന് ഇന്ത്യയിലും സിംഗപ്പൂരിലും ടൂറിസം വികസനത്തിനുവേണ്ടി പ്രവര്‍ത്തിപ്പിക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു…

Read More

ഓണ്‍-ടൈം-പെര്‍ഫോമന്‍സില്‍ ഒന്നാമതെത്തി ഗോ എയര്‍

ഓണ്‍-ടൈം-പെര്‍ഫോമന്‍സില്‍ ഒന്നാമതെത്തി ഗോ എയര്‍

കൊച്ചി: ഓണ്‍-ടൈം-പെര്‍ഫോമന്‍സില്‍ ഒന്നാമതെത്തി ഗോ എയര്‍. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട ഡാറ്റയിലാണ് ഏറ്റവും കൃത്യനിഷ്ഠയുള്ള ഓഗസ്റ്റിലെ എയര്‍ലൈനായി ഗോ എയറിനെ തെരഞ്ഞെടുത്തത്. തുടര്‍ച്ചയായ 12-ാം തവണയാണ് ഗോ എയര്‍ ഓണ്‍-ടൈം-പെര്‍ഫോമന്‍സില്‍ ഒന്നാമതാകുന്നത്. ഗോ എയര്‍ ദിവസവും 320ലധികം ഫ്‌ളൈറ്റ് സര്‍വീസുകള്‍ നടത്തുന്നു. ഓഗസ്റ്റില്‍ 13.91 ലക്ഷം യാത്രക്കാരാണ് ഗോ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്തത്. ബാങ്കോക്ക്, ഫുക്കറ്റ്, മാലി, മസ്‌കറ്റ്, ദുബായ്, അബുദാബി, കുവൈറ്റ് എന്നിങ്ങനെ ഏഴ് അന്താരാഷ്ട്ര സര്‍വീസുകളും 24 ആഭ്യന്തര സര്‍വീസുകളും ഗോ എയര്‍ നടത്തിവരുന്നു.

Read More

പുതിയ ഓഫറുമായി ഗോ എയര്‍; ടിക്കറ്റ് ബുക്കിങ് സെപ്റ്റംബര്‍ 8 വരെ

പുതിയ ഓഫറുമായി ഗോ എയര്‍; ടിക്കറ്റ് ബുക്കിങ് സെപ്റ്റംബര്‍ 8 വരെ

      കൊച്ചി: വരും വര്‍ഷത്തില്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനുള്ള ഓഫറുമായി ഗോ എയര്‍ എയര്‍ലൈന്‍സ്. ഇതിനായുള്ള പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചു. 2020 ജനുവരി 14 മുതല്‍ ജൂലൈ 31 വരെയാണ് ഓഫര്‍ ലഭ്യമാവുക. 24 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഗോഎയര്‍ ശൃഖലകളിലെല്ലാം ഓഫര്‍ ലഭ്യമാവും. ഈ മാസം 3 മുതല്‍ 8 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് പരിമിതകാല ഓഫര്‍ ലഭ്യമാവുക. കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് 2220 രൂപ മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ഗോ എയര്‍ സര്‍വീസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുകളാണിവ. 2020 പുതുവര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഓഫര്‍ നിരക്കുകള്‍ അവസാനിക്കുന്നത് ’20’ എന്ന അക്കത്തിലായിരിക്കും. അഹമ്മദാബാദ്, ബാഗ്ഡോഗ്ര, ബെംഗളൂരു, ഭുവനേശ്വര്‍, ചണ്ഡിഗഡ്, ചെന്നൈ, ഡല്‍ഹി, ഗോവ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കൊച്ചി, കൊല്‍ക്കത്ത, കണ്ണൂര്‍,…

Read More

ഗോ എയര്‍ ടിക്കറ്റുകള്‍ കുറഞ്ഞ നിരക്കില്‍

ഗോ എയര്‍ ടിക്കറ്റുകള്‍ കുറഞ്ഞ നിരക്കില്‍

കൊച്ചി: ഇന്ത്യയിലെ പ്രമുഖ എയര്‍ ലൈന്‍സില്‍ ഒന്നായ ഗോ എയര്‍ റിപബ്ലിക് ദിനത്തോടനുബന്ധിച്ച് കുറഞ്ഞനിരക്കുകള്‍ പ്രഖ്യാപിച്ചു. പുതിയ നിരക്കുകള്‍ 826 രുപമുതലാണ് ആരംഭിക്കുന്നത്. 2018 മാര്‍ച്ച് ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയാണ് ഈ ഓഫര്‍ കാലാവധി. ജനുവരി 24 മുതല്‍ 28 വരെയാണ് ബുക്കിങ്ങ് തീയതി. ഗോ എയര്‍ വെബ് സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് 2500 രൂപയുടെ ഓഫര്‍ ലഭിക്കും(www.goair.com). സൂം കാര്‍ സൈറ്റില്‍ നിന്നും 1200 രുപയുടെ വൗച്ചറും, ലെന്‍സ്‌കാര്‍ട്ടില്‍ നിന്നും 1000 രുപയുടെ വൗച്ചര്‍, പേടിഎം വഴി 250 രുപ കാഷ് ബാക്കും, ഗോഎയര്‍ മൊബൈല്‍ ആപ്പ് നിന്നും 10 ശതമാനം ഡിസ്‌കൗണ്ടുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. വരും വര്‍ഷങ്ങളിലെ യാത്രകളെയും ഹോളിഡേ പ്ലാനുകളെയും മുന്‍ നിര്‍ത്തിയാണ് ഗോഎയര്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫര്‍ ശിശുകള്‍ക്ക് ലഭ്യമല്ല കൂടാതെ ഓഫറില്‍ ഗ്രൂപ്പ് ഡിസ്‌കൗണ്ടും…

Read More