ഡല്‍ഹിയിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി ഗോ എയര്‍

ഡല്‍ഹിയിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി ഗോ എയര്‍

കൊച്ചി : ഇന്ത്യയിലെ അതിവേഗം വളരുന്ന എയര്‍ലൈനായ ഗോ എയര്‍ ബെംഗലുരു-ഡല്‍ഹി, കൊല്‍ക്കത്ത-ഡല്‍ഹി മേഖലയില്‍ കൂടുതല്‍ ഫ്ളൈറ്റ് സര്‍വീസുകള്‍ നല്‍കുന്നു. ബെംഗലുരുവില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും സിംഗപ്പൂരിലേക്ക് കൂടുതല്‍ കണക്ടിവിറ്റി ലഭിക്കാനും ഇത് സഹായിക്കും. ഒക്ടോബര്‍ 27 മുതല്‍ കൊല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയിലേക്ക് ആഴ്ചയില്‍ മൂന്നു സര്‍വീസുകളാണ് ആരംഭിക്കുന്നത്. 5,882 രൂപ മുതലാണ് റിട്ടേണ്‍ ട്രിപ് നിരക്ക്. ഫ്ളൈറ്റ് ജി8 115 ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9.35 ന് കൊല്‍ക്കത്തയില്‍ നിന്ന് പുറപ്പെട്ട് 12.25 ന് ഡല്‍ഹിയില്‍ എത്തിച്ചേരും. തിരിച്ചുള്ള നോണ്‍-സ്റ്റോപ്പ് ഫ്ളൈറ്റ് ജി8 114 ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകുന്നേരം 3.10 ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് 5.40 ന് കൊല്‍ക്കത്തയില്‍ എത്തിച്ചേരുന്നു. ഒക്ടോബര്‍ 28 മുതല്‍ ബെംഗലുരുവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള നോണ്‍-സ്റ്റോപ്പ് ഫ്ളൈറ്റുകള്‍ ആഴ്ചയില്‍ നാലു ദിവസം സര്‍വീസ് നടത്തും….

Read More