വിവാഹത്തിന് മുന്‍പേ ഉള്ള സെക്സ് ഒരു തെറ്റല്ല.. അത് ഓരോരുത്തരുടെയും ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞ ഗായത്രിക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

വിവാഹത്തിന് മുന്‍പേ ഉള്ള സെക്സ് ഒരു തെറ്റല്ല.. അത് ഓരോരുത്തരുടെയും ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞ ഗായത്രിക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

വിവാഹത്തിനു മുമ്പുള്ള ലൈംഗികബന്ധം തെറ്റല്ലെന്ന് ഒരു ചാനല്‍ പരിപാടിയില്‍ തുറന്നുപറഞ്ഞ് നടി ഗായത്രി സുരേഷ്. ഇതോടെ നടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ത്തുകയാണ് ഒരുകൂട്ടര്‍. ‘ഡൈന്‍ ഔട്ട്’ എന്ന പ്രോഗ്രാമിലാണ് ഈ കാര്യം ഗായത്രി പറഞ്ഞത്. അവതാരികയുടെ ചോദ്യം ഇതായിരുന്നു. പ്രീമാരിറ്റല്‍ സെക്സ് സംസാരിക്കാന്‍ പോലും പേടിക്കുന്ന കാര്യമാണ് അതിനെ പറ്റി നിങ്ങളുടെ അഭിപ്രായം എന്ത്? ഗായത്രി പറഞ്ഞത്- വിവാഹത്തിന് മുന്‍പേ ഉള്ള സെക്സ് ഒരു തെറ്റല്ല. അത് ഓരോരുത്തരുടെയും ഇഷ്ടമാണ്. വെറുമൊരു തമാശക്കാണേല്‍ എനിക്ക് താല്പര്യം ഇല്ല. തൊട്ടടുത്ത ചോദ്യം ഇങ്ങനെ- ഗായത്രിക്ക് ഇങ്ങനൊരു അവസ്ഥ ഉണ്ടായാല്‍ തുറന്ന് വീട്ടുകാരോട് തുറന്ന് പറയുമോ എന്നായിരുന്നു. ഇതിനും വെക്തമായി മറുപടി പറഞ്ഞു ഗായത്രി. ഞാന്‍ എന്റെ അമ്മയോട് പറയുമെന്നായിരുന്നു മറുപടി. ഇല്ലെങ്കില്‍ എനിക്ക് സമാധാനമായി ഇരിക്കാന്‍ പറ്റില്ല എന്നായിരുന്നു. മുമ്പും പല വിഷയങ്ങളിലും ഗായത്രി അഭിപ്രായം പറഞ്ഞ്…

Read More

ഇനി രാഷ്ട്രീയം; പുത്തന്‍ ഭാവത്തില്‍ ഗായത്രി സുരേഷ്

ഇനി രാഷ്ട്രീയം; പുത്തന്‍ ഭാവത്തില്‍ ഗായത്രി സുരേഷ്

‘കല, വിപ്ലവം, പ്രണയം’ എന്ന ആഷിക് അക്ബര്‍ അലി ചിത്രത്തില്‍ ഗായത്രി സുരേഷ് നായികയായെത്തുന്നു. കോളജ് പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ശക്തയായ കമ്യൂണിസ്റ്റുകാരിയുടെ വേഷത്തിലാണ് ഗായത്രി അഭിനയിക്കുന്നത്. പ്രശ്‌നങ്ങളില്‍ ധൈര്യത്തോടെ അഭിപ്രായങ്ങള്‍ പറയുകയും അതിനുവേണ്ടി നിലകൊള്ളുകയും ചെയ്യുന്ന ഗ്രീഷ്മ എന്ന കഥാപാത്രത്തെയാണ് ഗായത്രി അവതരിപ്പിക്കുക. സു സു സുധി വാല്‍മീകം, ഊഴം എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ അന്‍സന്‍ പോളാണ് ചിത്രത്തില്‍ നായകന്‍. ഗസ്റ്റ് ലക്ചററായി കോളജില്‍ പഠിപ്പിക്കാനെത്തുന്ന ഗായത്രിയുടെ കോസ്റ്റ്യൂം മുന്‍ ചിത്രങ്ങളില്‍നിന്നു വ്യത്യസ്തമാണെന്നാണ് സംവിധായകന്‍ നല്കുന്ന സൂചന. ഈ മാസം റിലീസ് ചെയ്ത വര്‍ണ്യത്തില്‍ ആശങ്കയാണ് ഗായത്രിയുടെ പുതിയ സിനിമ.

Read More