ദ്രാവിഡിന്റേയും സഹീറിന്റേയും നിയമനത്തെ വിമര്‍ശിച്ച ബി.സി.സി.ഐയ്ക്ക് മറുപടിയുമായി സച്ചിനും ഗാംഗുലിയും ലക്ഷമണും

ദ്രാവിഡിന്റേയും സഹീറിന്റേയും നിയമനത്തെ വിമര്‍ശിച്ച ബി.സി.സി.ഐയ്ക്ക് മറുപടിയുമായി സച്ചിനും ഗാംഗുലിയും ലക്ഷമണും

മുംബൈ: ഇന്ത്യന്‍ ടീമിന്റെ പരിശീലകരായ രവി ശാസ്ത്രിയ്ക്കൊപ്പം രാഹുല്‍ ദ്രാവിഡിനേയും സഹീര്‍ ഖാനേയും നിയോഗിച്ചതിനെതിരെ ബി.സി.സി.ഐയിലെ ചില അംഗങ്ങള്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ സച്ചിനും ഗാംഗുലിയും ലക്ഷ്മണുമടങ്ങുന്ന ഉപദേശക സമിതിയുടെ കത്ത്. ദ്രാവിഡിന്റേയും സഹീറിന്റേയും നിയമനത്തിലൂടെ ഉപദേശക സമിതി തങ്ങളുടെ പരിതി ലംഘിച്ചെന്നായിരുന്നു ആരോപണം. ഇതിനെതിരെയാണ് ബി.സി.സി.ഐ അഡ്മിനിസ്ട്രേഴ്സ് കമ്മിറ്റി ചെയര്‍മാനായ വിനോദ് റായിക്ക് മൂവരും കത്തയച്ചത്. ‘ഇരുവരേയും നിര്‍ദ്ദേശിക്കുന്നതിന് മുമ്പായി ശാസ്ത്രിയുമായും കോഹ് ലിയുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്നും ഇരുവരും സമ്മതിക്കുകയും ചെയ്തിരുന്നു.’ എന്നാണ് ബിഗ് ത്രി നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നത്. വിരാടുമായി സംസാരിച്ചതിന് ശേഷമാണ് പരിശീലകരെ നിയോഗിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സൗരവ്വ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. അനില്‍ കുംബ്ലെ പരിശീലക സ്ഥാനം രാജി വെച്ചതിനു പിന്നാലെയായിരുന്നു രവി ശാസ്ത്രിയെ പരിശീക സ്ഥാനത്തേക്ക് ഉപദേശക സമിതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ശാസ്ത്രിയുടെ നിയമനത്തില്‍ ഗാംഗുലി തൃപ്തനല്ലെന്നും അതിനാലാണ്…

Read More