പെട്രോള്‍ വില കുറവ് : ഈ വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന വില

പെട്രോള്‍ വില കുറവ് : ഈ വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന വില

കൊച്ചി: രാജ്യത്ത് പെട്രോള്‍ വില വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില തുടര്‍ച്ചയായി ഇടിയുന്നതിനെത്തുടര്‍ന്ന് എണ്ണക്കമ്പനികള്‍ വില കുറച്ചതോടെയാണ് പെട്രോള്‍ 70 രൂപ നിലവാരത്തിലെത്തിയത്. ഒക്ടോബര്‍ 18 മുതലാണ് ഇന്ധനവില തുടര്‍ച്ചയായി കുറഞ്ഞു തുടങ്ങിയത്. ഇതിനിടെ 2 ദിവസം മാത്രമാണ് നേരിയ തോതില്‍ വില ഉയര്‍ന്നത്. ഡീസല്‍ വില 9 മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ്. ഇന്നലെ പെട്രോളിന് 22 പൈസയും ഡീസലിന് 25 പൈസയും കുറഞ്ഞിരുന്നു. ഇന്ന് പെട്രോളിന് 21 പൈസയും ഡീസലിന് 24 പൈസയുമാണു കുറഞ്ഞത്. ഇതോടെ കൊച്ചി നഗരത്തിലെ ഇന്നത്തെ പെട്രോള്‍ വില 70.65 രൂപ, ഡീസലിന് 66.34 രൂപ. കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

സംസ്ഥാനത്ത് വീണ്ടും ഇന്ധന വില കുറഞ്ഞു

സംസ്ഥാനത്ത് വീണ്ടും ഇന്ധന വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ധനവില കുറയുന്നത്. പെട്രോളിന് 13 പൈസയും ഡീസലിന് ഒന്‍പത് പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 80.97 രൂപയും ഡീസലിന് 73.72 രൂപയുമാണ് വില. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറയുന്നതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും ഇന്ധന വില നേരിയ തോതില്‍ കുറയുന്നത്. തുടര്‍ച്ചയായ 16 ദിവസം ഇന്ധന വില വര്‍ധിച്ചത് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

Read More

ഡീസല്‍ വില ഏഴുപതും കഴിഞ്ഞു

ഡീസല്‍ വില ഏഴുപതും കഴിഞ്ഞു

തിരുവനന്തപുരം: ഡീസല്‍ വില ഏഴുപത് രൂപയും കടന്ന് കുതിക്കുന്നു. ഡീസലിന് ഇന്ന് 16 പൈസ വര്‍ധിച്ച് 71.02 രൂപയായി. പെട്രോള്‍ വിലയിലും ഇന്ന് നേരിയ വര്‍ധന രേഖപ്പെടുത്തി. പെട്രോളിന് 13 പൈസ വര്‍ധിച്ച് 78.17 രൂപയായി.

Read More

രാജ്യത്ത് ഇന്ധനവില സര്‍വകാല റെക്കോഡിലേക്ക് കുത്തനെ ഉയരുന്നു..

രാജ്യത്ത് ഇന്ധനവില സര്‍വകാല റെക്കോഡിലേക്ക് കുത്തനെ ഉയരുന്നു..

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 74.08 രൂപയിലെത്തി സെപ്തംബര്‍ 2013ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ത്യ ഓയില്‍ കോര്‍പറേഷന്‍ വെബ്‌സൈറ്റ് അനുസരിച്ച് ഡല്‍ഹിയില്‍ ഡീസല്‍ വില 65.31 രൂപയാണ്. കൊല്‍ക്കത്ത, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും ഇന്ധനവില ഉയരുകയാണ്. ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ കമ്പനികള്‍ 15 വര്‍ഷമായി നില നിന്നിരുന്ന രീതിമാറ്റി ദിനം ദിനം വില പുതുക്കാന്‍ ആരംഭിച്ചിരുന്നു. ഇതിന് ശേഷമാണ് ഇന്ധനവില വന്‍തോതില്‍ വര്‍ധിക്കാന്‍ തുടങ്ങിയത്. ഇതിന്‌ശേഷം ജി.എസ്.ടിയില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ കാര്യമായ നീക്കങ്ങളൊന്നും കേന്ദ്രസര്‍ക്കാര്‍ നടത്തിയിട്ടില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ചുമത്തുന്ന നികുതികളും ഇന്ത്യയില്‍ ഇന്ധന വില ഉയരുന്നതിന് കാരണമാണ്. ഇന്ധന വില ഉയരുന്നതിന്റെ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ 2017 ഒക്‌ടോബറില്‍…

Read More

ഇന്ധനവില വര്‍ധിപ്പിക്കരുതെന്ന് പൊതുമേഖല എണ്ണകമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

ഇന്ധനവില വര്‍ധിപ്പിക്കരുതെന്ന് പൊതുമേഖല എണ്ണകമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നതിനിടെ വീണ്ടും വില വര്‍ധിപ്പിക്കരുതെന്ന് പൊതുമേഖല എണ്ണകമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്ന് റിപ്പോര്‍ട്ട്. എണ്ണവിലയിലുണ്ടായ കുറവുമൂലം കമ്പനികള്‍ക്കുണ്ടായ ലാഭം കൊണ്ട് വില വര്‍ധിപ്പിക്കാതെ തല്‍ക്കാലം മുന്നോട്ട് പോവാനാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഏപ്രില്‍ ഒന്നിന് രാജ്യത്തെ പെട്രോള്‍ വില നാല് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കായ 73.73 രൂപയിലെത്തിയിരുന്നു. ഡല്‍ഹിയില്‍ ഡീസല്‍ വില ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായ 64.58ലും എത്തിയിരുന്നു. ഇതിന് പിന്നാലെ എണ്ണവില ഉയരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നികുതി കുറക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ എണ്ണവിലയുള്ളത് ഇന്ത്യയിലാണ്. എണ്ണവിലയില്‍ പകുതിയും നികുതിയാണ്. ഇതാണ് നികുതി കുറക്കണമെന്ന ആവശ്യം ഉയര്‍ന്നുവരാന്‍ കാരണം. അതേ സമയം, പൊതുമേഖല എണ്ണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവര്‍ ഒരു രൂപ…

Read More