ഇന്ധനവിലയില്‍ വന്‍വര്‍ധനവ്

ഇന്ധനവിലയില്‍ വന്‍വര്‍ധനവ്

കൊച്ചി: ഇന്ധനവില വീണ്ടും കൂടി. പെട്രോള്‍ ലീറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. പെട്രോളിന് 87.5 രൂപയും ഡീസലിന് 80.21 രൂപയുമാണ് കേരളത്തിലെ കൂടിയ വില. ഇന്ത്യയില്‍ ഏറ്റവും കൂടിയ പെട്രോള്‍ നിരക്ക് മുംബൈയിലാണ്, 90.84 രൂപ. ഹൈദരാബാദിലാണ് ഡീസല്‍നിരക്ക് ഏറ്റവും കൂടുതല്‍. 81.35 രൂപ. പാചകവാതവിലയിലും വര്‍ധിച്ചു. സബ്‌സിഡിയുള്ളത് 2.89 രൂപയും സബ്‌സിഡി ഇല്ലാത്തതിന് 59 രൂപയുമാണ് വര്‍ധിച്ചത്.

Read More

സംസ്ഥാനത്ത് വീണ്ടും പെട്രോളിന് വില വര്‍ധനവ്

സംസ്ഥാനത്ത് വീണ്ടും പെട്രോളിന് വില വര്‍ധനവ്

തിരുവനന്തപുരം: ഒരു ദിവസത്തിനുശേഷം സംസ്ഥാനത്ത് വീണ്ടും പെട്രോളിന് വില വര്‍ധിച്ചു. ആറ് പൈസയാണ് ഇന്ന് പെട്രോളിന് വര്‍ധിച്ചത്. അതേസമയം ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ല. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 85.58 രൂപയും ഡീസലിന് 79.07 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 84.09 രൂപയും ഡീസലിന് 77.57 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 84.46 രൂപയും ഡീസലിന് 77.93 രൂപയുമാണ് വില. ദില്ലിയില്‍ പെട്രോളിന് 82.22 രൂപയും ഡീസലിന് 73.87 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 89.60 രൂപയും ഡീസലിന് 78.42 രൂപയുമാണ് വില.

Read More