ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്

ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്

മുംബൈ: ഇന്നും ഇന്ധന വിലയില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നു .പെട്രോളിന് ഒന്‍പത് പൈസ വര്‍ദ്ധിച്ചു. പെട്രോളിന് 83.49 രൂപയും ഡീലിന് 16 പൈസ വര്‍ധിച്ച് 74.79 രൂപയുമായി ഉയര്‍ന്നു .മുംബൈയില്‍ പെട്രോള്‍ വില 91ലേക്ക് എത്താറായി നില്‍ക്കുകയാണ് .പ്രഖ്ളായ ദുരന്തം ഉണ്ടായതിന് ശേഷം സംസ്ഥാനത്തെ ഇന്ധന ഉപയോഗത്തില്‍ കുറവ് കാണുന്നുണ്ട് അതോടൊപ്പം 10 മുതല്‍ 15 ശതമാനംവരെ ഡീസലിലും കുറവ് അനുഭവപെട്ടു .പമ്പുകളില്‍ നിന്ന് ഫുള്‍ ടാങ്ക് ഓടിക്കുന്നവരുടെ എണ്ണത്തിലും നേരിയ കുറവ് അനുഭവ പെട്ടതായി പമ്പ് ഉടമസ്ഥര്‍ പറഞ്ഞു .

Read More

ഇന്ധനവില മാനം മുട്ടെ കുതിക്കുന്നു..

ഇന്ധനവില മാനം മുട്ടെ കുതിക്കുന്നു..

തിരുവനന്തപുരം: ജനത്തെ വലച്ച് സംസ്ഥാനത്ത് ഇന്ധനവില മാനം മുട്ടെ കുതിക്കുന്നു. കേരളത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. തിരുവനന്തപുരത്ത് പെട്രോളിന് ലീറ്ററിന് 78.57 രൂപയും ഡീസലിന് 71.49 രൂപയുമാണ് ഇന്നത്തെ വില. പെട്രോളിന് 14 പൈസയും ഡീസലിന് 20 പൈസയുമാണു കൂടിയത്. കണ്ണൂരില്‍ പെട്രോള്‍ ലീറ്ററിന് 77.64, ഡീസല്‍ 70.63; കൊച്ചിയില്‍ 78.61, 71.52 എന്നിങ്ങനെയാണു നിരക്ക്. മറ്റു ജില്ലകളിലും വില ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ബെംഗളൂരു, ചെന്നൈ, പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹി എന്നിവിടങ്ങളിലെല്ലാം ഇന്ധനവില കേരളത്തെ അപേക്ഷിച്ചു കുറവാണ്. രാജ്യാന്തര തലത്തില്‍ അസംസ്‌കൃത എണ്ണവിലയിലുള്ള വര്‍ധനയാണു വില കയറാന്‍ കാരണമെന്ന് എണ്ണകമ്പനികള്‍ പറയുന്നു. എന്നാല്‍ ഇന്ധനവില ഇതിന് മുമ്പ് ഉയര്‍ന്നുനിന്ന 2013-14 കാലത്തുള്ളതിന്റെ പകുതി മാത്രമേ ഇപ്പോഴുള്ളൂ എന്നതാണു യാഥാര്‍ഥ്യം. പെട്രോള്‍, ഡീസല്‍ വിലയുടെ പകുതിയോളം കേന്ദ്ര, സംസ്ഥാന തീരുവകളാണ്….

Read More