സൗജന്യ സര്‍വീസ് ക്യാമ്പുമായി ടാറ്റ

സൗജന്യ സര്‍വീസ് ക്യാമ്പുമായി ടാറ്റ

വാണിജ്യ വാഹനങ്ങള്‍ക്കായി സൗജന്യ സര്‍വീസ് ചെക്ക് അപ്പ് ക്യാമ്പ് ഒരുക്കി ടാറ്റ മോട്ടോര്‍സ്. ടാറ്റ മോട്ടോര്‍സ് ഏസ് വാഹനങ്ങളുടെ വില്‍പ്പന 22ലക്ഷം കവിഞ്ഞതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് സൗജന്യ സര്‍വീസ് ചെക്ക് അപ്പ് ക്യാമ്പ് ആരംഭിക്കുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്തിടനീളമുള്ള ടാറ്റയുടെ 1400 സര്‍വീസ് സെന്ററുകളിലൂടെ ഈ സേവനം ലഭ്യമാകും. ക്യാമ്പ് ആഗസ്റ്റ് 31വരെ നീണ്ടുനില്‍ക്കും. ഈ പദ്ധതിയിലൂടെ ടാറ്റ ഏസ്, ടാറ്റ സിപ് ഉടമസ്ഥര്‍ക്ക് സൗജന്യ വാഹന ചെക്ക് അപ്പും സ്‌പെയര്‍ പാര്‍ട്‌സ് മെയ്ന്റനന്‍സ്, റിപ്പയര്‍ എന്നിവക്ക് 10ശതമാനം ഡിസ്‌കൗണ്ട് എന്നിവ ലഭിക്കും. ഉപഭോക്താക്കളുടേയും ഡ്രൈവര്‍മാരുടേയും ചോദ്യങ്ങള്‍ അഭിസംബോധന ചെയ്യുന്നതിനും എഞ്ചിന്‍, വാഹന പരിപാലനം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് അവരെ ബോധവത്കരിക്കുന്നതിനും സേവന ക്യാമ്പ് ലക്ഷ്യമിടുന്നു. സൗജന്യ സേവന പരിശോധന കാമ്പെയ്ന്‍ ഉപഭോക്താക്കളെ അവരുടെ വാഹനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും കാര്യക്ഷമതയും പ്രകടനവും ഉയര്‍ത്താനും സഹായിക്കും. ഈ കാംപെയിനിലൂടെ…

Read More