” കപ്പ് ഞങ്ങളെങ്ങെടുത്തു…, എന്ന് ഫ്രാന്‍സ് ഒപ്പ്… !!! ”

” കപ്പ് ഞങ്ങളെങ്ങെടുത്തു…, എന്ന് ഫ്രാന്‍സ് ഒപ്പ്… !!! ”

മോസ്‌കോ: നീണ്ട ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഫിഫ ലോക കപ്പില്‍ ഫ്രാന്‍സ് ചാമ്പ്യന്മാരായി. ഇത് രണ്ടാം തവണയാണ് ഫ്രാന്‍സ് ലോകകപ്പ് കിരീടത്തില്‍ മുത്തമിടുന്നത്. 1998ലായിരുന്നു ഫ്രാന്‍സ് ആദ്യമായി ലോകകപ്പ് ചാമ്പ്യന്മാരായത്. മത്സരത്തില്‍ ബ്രസീലിനെ എതിരില്ലാത്ത 3 ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. എന്നാല്‍ 20 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അതിലും ഗംഭീരമായ പ്രകടനത്തിലൂടെയാണ് ഫ്രാന്‍സ് രണ്ടാമത്തെ ലോകകകപ്പ് നേടുന്നത്. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ക്രൊയേഷ്യയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ റെഗുലര്‍ ടൈം അവസാനിക്കുമ്പോള്‍ ഫ്രാന്‍സ് 4 ക്രൊയേഷ്യ 2. ആദ്യമായാണ് ക്രൊയേഷ്യ ലോകകപ്പ് ഫൈനലില്‍ കടക്കുന്നത്. എന്നാല്‍ ഫൈനലിന്റെ സമ്മര്‍ദ്ദം ക്രൊയേഷ്യയെ പിറകിലോട്ട് വലിച്ചു. ക്രൊയേഷ്യയുടെ പിഴവ് തന്നെയാണ് ഫ്രാന്‍സിന് അനായാസ ജയം സമ്മാനിച്ചത്. ഫ്രാന്‍സിനുവേണ്ടി കിലന്‍ എംബാപ്പെ പോള്‍ പോഗ്ബ അന്റോണിയോ ഗ്രീസ്മാന്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. ലോകകപ്പിന് തിരശീല വീഴുമ്പോള്‍ കപ്പുമായാണ് ഫ്രാന്‍സ് റഷ്യ വിടുന്നത്. ആദ്യ പകുതി…

Read More

ഇതാണ് ശരിക്കും ‘സ്വീറ്റ് ഹോം’; അതേ… മുത്തശ്ശിക്കഥയിലുള്ള ചോക്കലേറ്റ് വീട്

ഇതാണ് ശരിക്കും ‘സ്വീറ്റ് ഹോം’; അതേ… മുത്തശ്ശിക്കഥയിലുള്ള ചോക്കലേറ്റ് വീട്

ചോക്കലേറ്റ് ഇഷ്ടമില്ലാത്തവര്‍ ആരുമില്ല. എത്ര കഴിച്ചാലും മതിയാവാത്ത ഒന്നാണ് ചോക്കലേറ്റ്. എങ്കില്‍ ചോക്കലേറ്റ് കൊണ്ടുള്ള വീട്ടില്‍ താമസിച്ചാലോ… രുചികരമായ ചോക്ക്ലേറ്റ് കൊണ്ടൊരു വീട് തന്നെ നിര്‍മ്മിച്ചിരിക്കുകയാണ് ഫ്രാന്‍സിലെ സെര്‍വ്സില്‍ ചോക്ക്ലേറ്റ് ആര്‍ട്ടിസ്റ്റായ ജീന്‍ ലൂക് ഡെക്ലൂസൂ. സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ് ഈ ചോക്കലേറ്റ് വീട്. വെള്ളിയും ശനിയുമായി ചോക്കലേറ്റ് കോട്ടേജ് അതിഥികള്‍ക്കായി തുറന്ന് കൊടുക്കാനാണ് ഡെക്ലൂസുവിന്റെ തീരുമാനം. വീടിന്റെ ഭിത്തി, മേല്‍ക്കൂര, നെരിപ്പോട്, ക്ലോക്ക്, ബുക്കുകള്‍ എന്ന് വേണ്ട എല്ലാ സാധനങ്ങളും ഉണ്ടാക്കിയിരിക്കുന്നത് ചോക്ക്ലേറ്റിലാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പൂക്കൊട്ടയും വീടിനുള്ളിലെ ചെറുകുളവും വരെ ചോക്കലേറ്റില്‍ തീര്‍ത്ത വിസ്മയം സൃഷ്ടിച്ചിരിക്കുകയാണ് ഡെക്ലൂസു. എന്തായാലും ചോക്കലേറ്റ് ആരാധകര്‍ക്കും ഇഷ്ടമാകും ഈ സ്വീറ്റ് വീട്.

Read More

ഫ്രാന്‍സ് ക്വാര്‍ട്ടറിലേക്ക്, മൂന്നാംവട്ടവും കിരീടനേട്ടം ബാക്കിയാക്കി അര്‍ജന്റീന മടങ്ങുന്നു

ഫ്രാന്‍സ് ക്വാര്‍ട്ടറിലേക്ക്, മൂന്നാംവട്ടവും കിരീടനേട്ടം ബാക്കിയാക്കി അര്‍ജന്റീന മടങ്ങുന്നു

കസാന്‍: തുടര്‍ച്ചയായ മൂന്നാം ലോകകപ്പിലും കിരീടനേട്ടം ബാക്കിയാക്കി അര്‍ജന്റീന മടങ്ങി. പ്രീക്വാര്‍ട്ടറില്‍ മൂന്നിനെതിരേ നാലു ഗോളുകള്‍ക്ക് ഫ്രാന്‍സിനോട് തോല്‍ക്കാനായിരുന്നു അര്‍ജന്റീനയുടെയും ലയണല്‍ മെസിയുടെയും വിധി. ഫ്രാന്‍സ് കെയ്‌ലിയന്‍ എംബാപ്പെയുടെ ഇരട്ടഗോള്‍ നേട്ടത്തെ പുകഴ്ത്തുമ്പോള്‍, സ്വന്തം പ്രതിരോധത്തെ പഴിച്ച് തലയില്‍ കൈവയ്ക്കുകയായിരുന്നു മെസിയും കൂട്ടരും. കാരണം, എംബാപ്പെയുടെ രണ്ടു ഗോളും പ്രതിരോധത്തിലെ പിഴവ് മുതലെടുത്തായിരുന്നു. ജയത്തോടെ ഫ്രാന്‍സ് അവസാന എട്ടിലേക്കു കടന്നു. കഴിഞ്ഞ തവണ ഫൈനലില്‍ കപ്പിനും ചുണ്ടിനുമിടയിലാണ് അര്‍ജന്റീനയ്ക്കു കിരീടം നഷ്ടപ്പെട്ടതെങ്കില്‍ ഇക്കുറി ഓടിത്തീര്‍ക്കാന്‍ ഏറെദൂരം ബാക്കിയാക്കിയാണ് ആല്‍ബിസെലസ്റ്റുകള്‍ മടങ്ങുന്നത്. പോര്‍ച്ചുഗല്‍- ഉറുഗ്വെ പ്രീക്വാര്‍ട്ടര്‍ മല്‍സര വിജയികളാണ് ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍. ഫുട്‌ബോള്‍ മത്സരത്തിന്റെ എല്ലാ ആവേശവും ആവാഹിച്ച ത്രില്ലറില്‍ അന്േറായിന്‍ ഗ്രീസ്മാന്റെ ഗോളിലൂടെ ഫ്രാന്‍സാണ് ആദ്യം ലീഡ് നേടിയത്. മത്സരത്തിന്റെ 13-ാം മിനിറ്റില്‍ എംബാപ്പെയെ ബോക്‌സില്‍ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി ഗ്രീസ്മാന്‍ മുതലാക്കുകയായിരുന്നു. ഗോളിക്ക് ഒരവസരവും…

Read More

ഷാബ്ലിയിലെ മുന്തിരിത്തോട്ടങ്ങള്‍ കണ്ട് മടങ്ങാം…

ഷാബ്ലിയിലെ മുന്തിരിത്തോട്ടങ്ങള്‍ കണ്ട് മടങ്ങാം…

ലോകത്തിലെ തന്നെ ഏറ്റവും മികച്ച വൈറ്റ് വൈന്‍ ഉണ്ടാക്കുന്ന പ്രദേശമാണ് ഫ്രാന്‍സിലെ ബര്‍ഗണ്ടി പ്രവിശ്യയിലുള്ള ഷാബ്ലി. ഇവിടെ നിര്‍മ്മിക്കുന്ന വൈനുകളുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സുഗന്ധവും ശുദ്ധമായ രുചിയും തന്നെയാണ്. ഷാബ്ലിയിലെ വൈനുകള്‍ വേറിട്ട് നില്‍ക്കുന്നത് അടുത്തുള്ള മറ്റു ഗ്രാമങ്ങളെ അപേക്ഷിച്ച് ഇവിടത്തെ കാലാവസ്ഥ കൂടുതല്‍ തണുപ്പേറിയതാണ് എന്ന കാരണത്താലാണ്. ഇകൂടാതെ ഇവ വിളയുന്ന കിമ്മെറിജിയന്‍, പോര്‍ട്ട്ലാന്‍ഡിയന്‍ തരങ്ങളിലുള്ള മണ്ണും വൈനിന് പ്രത്യേക രുചി നല്‍കാന്‍ സഹായിക്കുന്നു. ഷാബ്ലി വൈനുകള്‍ ഉണ്ടാക്കുന്നത് ‘ഷാദുനേ’എന്നു പേരുള്ള പ്രത്യേക തരം മുന്തിരി ഉപയോഗിച്ചാണ്. പച്ച നിറത്തിലുള്ള മുന്തിരിയാണിത്. അതുകൊണ്ടുതന്നെ പച്ച കലര്‍ന്ന മഞ്ഞ നിറമാണ് ഈ വൈനിനുള്ളത്. കഴിക്കുമ്പോള്‍ അല്‍പ്പം ആസിഡ് രുചി മുന്നിട്ടു നില്‍ക്കും. ഓക്കു മരത്തിനു പകരം സ്റ്റീല്‍ ടാങ്കുകളിലാണ് ഈ വൈന്‍ സംഭരിക്കുന്നത്. ഇതും വൈനിന് പ്രത്യേക രുചി നല്‍കുന്നു. കൂടുതല്‍ കയറ്റുമതി ഉന്നം…

Read More