ഉസൈന്‍ ബോള്‍ട്ട് ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു

ഉസൈന്‍ ബോള്‍ട്ട് ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു

ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്, ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അത്‌ലറ്റിക്ക്‌സില്‍ നിന്ന് വിരമിച്ച ശേഷം പ്രൊഫഷണല്‍ ഫുട്‌ബോളറാവുക എന്ന ലക്ഷ്യത്തിനായി അധ്വാനിച്ചിരുന്ന താന്‍ ഇനി ഫുട്‌ബോള്‍ താരമാകാനില്ലെന്നും, കളിയോട് എന്നന്നേക്കുമായി വിടപറയുകയാണെന്നും വിരമിക്കല്‍ പ്രഖ്യാപനത്തിനിടെ ബോള്‍ട്ട് വ്യക്തമാക്കി. ഫുട്‌ബോളിനോട് കടുത്ത കമ്പമുള്ള ബോള്‍ട്ട്, സ്പ്രിന്റില്‍ നിന്ന് വിരമിച്ച ശേഷം വിവിധ ഫുട്‌ബോള്‍ ടീമുകളുടെ ട്രയല്‍സില്‍ പങ്കെടുത്ത് വാര്‍ത്തയായിരുന്നു. ഓസ്‌ട്രേലിയന്‍ ക്ലബ്ബായ സെന്‍ട്രല്‍കോസ്റ്റ് മറൈനേഴ്‌സിലൂടെ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറ്റവും കുറിച്ച ബോള്‍ട്ട്, ടീമിന്റെ സന്നാഹ മത്സരത്തില്‍ ഇരട്ട ഗോളുകളുമായി ഫുട്‌ബോള്‍ ലോകത്ത് തന്റെ വരവറിയിച്ചിരുന്നു. പക്ഷേ പിന്നീട് ടീം മാനേജ്‌മെന്റുമായി താരത്തിന് ചില പ്രശ്‌നങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതും ഫുട്‌ബോള്‍ മതിയാക്കാനുള്ള ബോള്‍ട്ടിന്റെ തീരുമാനത്തിന് കാരണമായതായാണ് സൂചന. ഫുട്‌ബോള്‍ തന്റെ എല്ലാമെല്ലാമാണെന്നും, ഭാവിയില്‍ ഫുട്‌ബോള്‍ ലോകത്ത് തുടരണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും, അത് ബുദ്ധിമുട്ടായിരിക്കുമെന്ന് മനസിലാക്കിയതിനാല്‍ ഈ ശ്രമത്തില്‍…

Read More

ഐഎസ്എല്‍ ആരവം ; ടിക്കറ്റ് വില്പന ആരംഭിച്ചു

ഐഎസ്എല്‍ ആരവം ; ടിക്കറ്റ് വില്പന ആരംഭിച്ചു

ഒരു മാസത്തിലധികം നീണ്ട ഇടവേളയ്ക്ക് ശേഷം കേരളാബ്ലാസ്‌റ്റേഴ്‌സും, എ ടി കെയും തമ്മില്‍ ഈ മാസം 25ം തീയതി നടക്കുന്ന മത്സരത്തോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ തിരിച്ചെത്തുകയാണ്. കൊച്ചിയില്‍ നടക്കുന്ന ഈ മത്സരത്തിന്റെ ഓണ്‍ ലൈന്‍ ടിക്കറ്റ് വില്പന കഴിഞ്ഞ ദിവസം ആരംഭിച്ചു. പേ ടി എം, ഇന്‍സൈഡര്‍ ഡോട്ട് ഇന്‍ എന്നിവ വഴി ആരാധകര്‍ക്ക് ടിക്കറ്റ് വാങ്ങാം.199 മുതല്‍ 1999 രൂപ വരെയുള്ള ടിക്കറ്റുകളാണ് വില്‍പ്പനയ്ക്ക് വെച്ചിട്ടുള്ളത്. നോര്‍ത്ത് ഗ്യാലറി, സൗത്ത് ഗ്യാലറി എന്നിവിടങ്ങളിലെ ടിക്കറ്റിനാണ് 199 രൂപ. 249 രൂപ, 299 രൂപ, 399 രൂപ, 749 രൂപ തുടങ്ങിയ നിരക്കിലും ടിക്കറ്റുകളുണ്ട്. അഞ്ചാം സീസണ്‍ ഐ എസ് എല്ലിലെ പ്രതീക്ഷകളെല്ലാം അവസാനിച്ച ബ്ലാസ്‌റ്റേഴ്‌സ് നിലവില്‍ 12 മത്സരങ്ങളില്‍ 9 പോയിന്റോടെ എട്ടാം സ്ഥാനത്താണ്. ശേഷിക്കുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച്…

Read More

മലപ്പുറത്തെ കുട്ടികള്‍ളെ ഫുട്‌ബോള്‍ പഠിപ്പിക്കാന്‍ അര്‍ജന്റീനയില്‍ നിന്ന് പരിശീലകര്‍

മലപ്പുറത്തെ കുട്ടികള്‍ളെ ഫുട്‌ബോള്‍ പഠിപ്പിക്കാന്‍ അര്‍ജന്റീനയില്‍ നിന്ന് പരിശീലകര്‍

മലപ്പുറം: മലപ്പുറത്തെ കുട്ടികള്‍ക്ക് ഫുട്‌ബോളിന്റെ തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ അര്‍ജന്റീനയില്‍നിന്നുള്ള പരിശീലകരും. വേക് അപ്പ് ഫുട്‌ബോള്‍ അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് പരിശീലനം. 100 കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു. ഹോസെ ചെര്‍മോണ്ട്, ഫഗുണ്ടോ റോഡ്രിഗസ് എന്നിവരാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുക. വേക്ക് അക്കാഡമിയുടെ പ്രധാന പരിശീലകന്‍ ഷാജറുദ്ദീനും കൂടെയുണ്ട്. READ MORE:  ‘ പെരിന്തല്‍മണ്ണ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഭക്ഷണ മാമാങ്കം ‘ മറഡോണയുടേയും മെസിയുടേയും നാട്ടില്‍നിന്നെത്തിയ ഫഗുണ്ടോ റോഡ്രിഗസും ഹോസെ ചെര്‍മോണ്ടും. യുവേഫ ബി ലൈസന്‍സ് നേടിയ പരിശീലകരാണ്. നാല് വയസ് മുതല്‍ 13 വരെയും 14 മുതല്‍ 18 വയസ് വരെയുമുള്ള രണ്ട് ബാച്ചുകളായി കുട്ടികളെ തിരിച്ചാണ് പരിശീലനം നല്‍കുന്നത്. കാല്‍പ്പന്ത് കളിയുടെ ലാറ്റിനമേരിക്കന്‍ പെരുമ പഠിക്കാന്‍ ഇവര്‍ക്ക് കീഴിലുള്ളത് 100 കുട്ടികള്‍. മലപ്പുറം കോട്ടപ്പടി സ്‌റ്റേഡിയത്തിലാണ് നിലവില്‍ പരിശീലനം. ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കാനുള്ള…

Read More

” അവസാനം ഇതിഹാസതാരം പെലെയും പറഞ്ഞു… നെയ്മറേ.. ഈ അഭിനയം നിര്‍ത്തിക്കൂടെ… !! “

” അവസാനം ഇതിഹാസതാരം പെലെയും പറഞ്ഞു… നെയ്മറേ.. ഈ അഭിനയം നിര്‍ത്തിക്കൂടെ… !! “

റിയോ ഡി ജനീറോ: മത്സരത്തിനിടെ ബ്രസീലിയന്‍ താരം നെയ്മര്‍ വീണ് അഭിനയിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഫുട്‌ബോള്‍ ഇതിഹാസം പെലെ. ബ്രസീലിയന്‍ പത്രത്തോട് സംസാരിക്കവെയാണ് ഫുട്‌ബോള്‍ ഇതിഹാസം നെയ്മറിനെ കുറിച്ച് പറഞ്ഞത്. നെയ്മറിനോട് നേരിട്ട് ഇതിനെ കുറിച്ച് സംസാരിക്കുകയും അയാളുടെ കഴിവുകളെ നേരായ രീതിയില്‍ ഉപയോഗിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പെലെ അവകാശപ്പെട്ടു. READ MORE: ഒന്നിക്കുമോ… ഈ രണ്ടു വമ്പന്മാര്‍.. ? ഫുട്‌ബോള്‍ ആരാധകര്‍ കട്ട വെയിറ്റിംങ് ” ഫുട്‌ബോള്‍ ദൈവം നിനക്ക് ധാരാളം കഴിവുകള്‍ തന്നു. എന്തിനാണ് അവയെ ഇങ്ങനെ സങ്കീര്‍ണമാക്കുന്നതെന്നും നെയ്മറിനോട് പറഞ്ഞതായി പെലെ വ്യക്തമാക്കി. നെയ്മര്‍ കളിക്കളത്തില്‍ നടത്തുന്ന ഡൈവിങ്ങുകള്‍ ന്യായീകരിക്കാനാവില്ല ”. ഫുട്‌ബോള്‍ കളിക്കുന്നതിന് അപ്പുറം നെയ്മര്‍ നടത്തുന്ന ചേഷ്ടകളെ അനുകൂലിക്കുകയെന്നത് പ്രയാസമാണെന്നും മുന്‍ ബ്രസീലിയന്‍ താരം. വിമര്‍ശിച്ചെങ്കിലും നെയ്മറിന്റെ കഴിവുകളെ പുകഴ്ത്താന്‍ പെലെ മറന്നില്ല. എംബപ്പേയേക്കാള്‍ മികച്ച കളിക്കാരനാണ് നെയ്മറെന്നും പെലെ വ്യക്തമാക്കി. കൂടുതല്‍ വാര്‍ത്തകള്‍…

Read More

‘മറഡോണ വീണ്ടും വിവാദത്തില്‍ ‘

‘മറഡോണ വീണ്ടും വിവാദത്തില്‍ ‘

വിവാദങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ ഡീഗോ മറഡോണയ്ക്ക് സാധിക്കുന്നില്ല. സൂപ്പര്‍ താരം ലയണല്‍ മെസിയെക്കുറിച്ചുള്ള വിവാദ പരമാര്‍ശങ്ങളായിരുന്നു ഇത്രനാള്‍ ചര്‍ച്ച. എന്നാല്‍ പരിശീലിപ്പിക്കുന്ന ക്ലബിന്റെ തോല്‍വിക്ക് ശേഷമുള്ള മറഡോണയുടെ പ്രവര്‍ത്തിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. മെക്‌സിക്കന്‍ രണ്ടാം ഡിവിഷന്‍ ക്ലബ് ഡോറാഡോസിനെയാണ് മറഡോണ പരിശീലിപ്പിക്കുന്നത്. ഒന്നാം ഡിവിഷനിലേക്കുള്ള സ്ഥാനക്കയറ്റത്തിനായി പ്ലേ ഓഫ് മത്സരത്തില്‍ സാന്‍ ലൂയിസായിരുന്നു ഡോറഡസിന്റെ എതിരാളി. രണ്ട് പാദങ്ങളിലായി നടന്ന മത്സരത്തില്‍, ലീഡ് നേടിയിട്ടും ഡോറാഡോസ് തോറ്റത് മറഡോണയക്ക് സഹിക്കാനായില്ല. തുടര്‍ന്ന് സാന്‍ ലൂയിസ് ആരാധകരേയും മാധ്യമപ്രവര്‍ത്തകരേയും മറഡോണ തല്ലാനൊരുങ്ങി എന്നാണ് വാര്‍ത്തകള്‍. READ MORE: യുപിയില്‍ വീണ്ടും ഗോവധം ആരോപിച്ച് കലാപം; 2 പേര്‍ കൊല്ലപ്പെട്ടു ആദ്യ പാദ മത്സരത്തിനിടെ സാന്‍ ലൂയിസ് പരിശീലകനെ ഭീഷണിപ്പെടുത്തിയതോടെ, രണ്ടാം പാദ മത്സരത്തില്‍ ഗാലറിയിലിരിക്കാനെ മറഡോണയ്ക്ക് സാധിച്ചുള്ളു. മത്സരത്തിനിടെ മറഡോണ ബിയര്‍ കുടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് മത്സരത്തിലെ തോല്‍വിക്ക്…

Read More

മരിയോ മാന്‍സുകിച്ച് അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിച്ചു.

മരിയോ മാന്‍സുകിച്ച് അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിച്ചു.

ക്രൊയേഷ്യന്‍ സ്‌ട്രൈക്കര്‍ മരിയോ മാന്‍സുകിച്ച് അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിച്ചു. റഷ്യന്‍ലോകകപ്പിലെ ക്രൊയേഷ്യയുടെ മുന്നേറ്റത്തിലെ നിര്‍ണായക സാന്നിധ്യമായിരുന്നു അദ്ദേഹം. കഴിഞ്ഞ 11 വര്‍ഷമായി ദേശീയ ടീമില്‍ കളിക്കുന്ന താരം ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ക്രൊയേഷ്യയുടെ മികച്ച മുന്നേറ്റനിര താരമായി അറിയപ്പെടുന്ന മാന്‍സുകിച്ച് 89 കളിയില്‍ നിന്നായി 33 ഗോളുകള്‌നേടിയിട്ടുണ്ട്. രണ്ടു ലോകകപ്പുകളിലും രണ്ടു യൂറോ കപ്പിലും ക്രൊയേഷ്യയ്ക്കായി കളത്തിലിറങ്ങി. ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെ ഗോള്‍ നേടിയ ഈ 32 കാരന്‍ ഇറ്റാലിയന്‍ ക്ലബ് യുവെന്റസിന്റെ താരമാണ്. ക്ലബ്ബ് ഫുട്‌ബോളില്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു. ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നേട്ടത്തിലേക്കെത്തിയതിനു പിന്നാലെയാണ് മാന്‍സുകിച്ച് പടിയിറങ്ങുന്നത്.

Read More

ഇന്ത്യന്‍ ഫുട്‌ബോളിന്റെ നിലവാരം മെച്ചപ്പെട്ടെതെങ്ങനെയെന്ന് വ്യക്തമാക്കി ധോണി

ഇന്ത്യന്‍ ഫുട്‌ബോളിന്റെ നിലവാരം മെച്ചപ്പെട്ടെതെങ്ങനെയെന്ന് വ്യക്തമാക്കി ധോണി

ഇന്ത്യയുടെ ജൂനിയര്‍ ഫുട്‌ബോള്‍ ടീമുകള്‍ വിവിധ ടൂര്‍ണമെന്റുകളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ച് ലോക ശ്രദ്ധയാകര്‍ഷിക്കുന്നതിനിടെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് പ്രധാന കാരണങ്ങളിലൊന്ന് ഐ എസ് എല്ലിന്റെ വരവാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിംഗ് ധോണി. കഴിഞ്ഞ ദിവസം ഒരു സ്വകാര്യച്ചടങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഐ എസ് എല്ലിനെക്കുറിച്ചും ഇന്ത്യന്‍ ഫുട്‌ബോളിനെക്കുറിച്ചും ഐ എസ് എല്‍ ടീമായ ചെന്നൈയന്‍സിന്റെ സഹ ഉടമ കൂടിയായ ധോണി അഭിപ്രായം വ്യക്തമാക്കിയത്. ഐ എസ് എല്ലിന്റെ വരവോടെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ നിലവാരം മെച്ചപ്പെട്ടെന്നും, ഇവിടെ ലോകോത്തര താരങ്ങള്‍ക്കെതിരെ കളിച്ച് നേടിയ മത്സരപരിചയം അവരുടെ കരിയറില്‍ ഏറെ ഗുണം ചെയ്യുന്നുണ്ടെന്നും പറഞ്ഞ ധോണി, ഐ എസ് എല്ലിനൊപ്പം രാജ്യത്തെ മറ്റ് ലീഗുകളും ഇവിടുത്തെ ഫുട്‌ബോള്‍ വളര്‍ച്ചയ്ക്ക് സഹായകമാകുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ” ഇന്ത്യന്‍ യുവതാരങ്ങളുടെ ഫുട്‌ബോള്‍ നിലവാരം ഉയര്‍ത്തുന്നതില്‍ ഐ എസ്…

Read More

മെസ്സിയുടെ സമ്മാനം എത്തി, ആവേശത്തോടെ ചെല്ലാനം

മെസ്സിയുടെ സമ്മാനം എത്തി, ആവേശത്തോടെ ചെല്ലാനം

തോപ്പുംപടി: ചെല്ലാനത്തുകാര്‍ക്ക് മെസിയുടെ സ്‌നേഹസമ്മാനം. മെസ്സി ഒപ്പിട്ടു കൊടുത്തയച്ച ഫുട്‌ബോളാണ് ദൂരങ്ങള്‍ താണ്ടി എത്തിയത്. മെസിയുടെ സമ്മാനത്തിന് നാട്ടുകാരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഫുട്‌ബോള്‍ താരം ഐ.എം. വിജയന്റെ നേതൃത്വത്തിലായിരുന്നു ആഘോഷം. ചടങ്ങ് പ്രഫ. കെ.വി. തോമസ് എംപി ഉദ്ഘാടനം ചെയ്തു. ലോകകപ്പിനോടനുബന്ധിച്ച് ചെല്ലാനത്തെ യുവാക്കള്‍ ഒരുക്കിയ മെസിയുടെ കൂറ്റന്‍ കട്ടൗട്ടിനാണ് ഫുട്‌ബോള്‍ സമ്മാനമായി ലഭിച്ചത്. കട്ടൗട്ട് സ്ഥാപിക്കുന്ന വീഡിയോ മെസിയുടെ ഒദ്യോഗിക വെബ്‌സൈറ്റില്‍ ചെല്ലാനത്തുകാര്‍ പോസ്റ്റ് ചെയ്തിരുന്നു. മത്സരത്തിനൊടുവില്‍ ഏറ്റവും ആവേശകരമായ വീഡിയോ ആയി ഇത് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നിന്നാണ് ഫുട്‌ബോള്‍ കൊറിയര്‍ വഴി ചെല്ലാനത്തുകാര്‍ക്ക് അയച്ചു നല്‍കിയത്.

Read More

ഫിഫയുടെ മികച്ച ഫുട്‌ബോള്‍ താരം : അവസാന പത്ത് പേരില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്കും മെസ്സിക്കുമൊപ്പം എംബാപ്പെയും..

ഫിഫയുടെ മികച്ച ഫുട്‌ബോള്‍ താരം : അവസാന പത്ത് പേരില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്കും മെസ്സിക്കുമൊപ്പം എംബാപ്പെയും..

സൂറിച്ച്: ഇത്തവണ ഫിഫയുടെ മികച്ച ഫുട്‌ബോള്‍ താരം ആരായിരിക്കും എന്നറിയാനുള്ള ആകാംഷയിലാണ് ഫുട്‌ബോള്‍ ലോകം. അവസാന പത്ത് പേരില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസ്സിക്കുമൊപ്പം യുവതാരം ഫ്രാന്‍സിന്റെ ലോകകപ്പ് ഹീറോ എംബാപ്പെയും ഇടം നേടി. അതേസമയം ബാഴ്‌സലോണ വിട്ട് പി.എസ്.ജിയിലേക്ക് പോയ നെയ്മര്‍ ആദ്യ പത്തില്‍ പോലുമില്ല. കഴിഞ്ഞ രണ്ട് സീസണിലും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയായിരുന്നു ഫിഫയുടെ മികച്ച ഫുട്‌ബോള്‍ താരം. തുടര്‍ച്ചയായ മൂന്നു തവണ റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്തതും ലോകകപ്പില്‍ പോര്‍ച്ചുഗലിനെ പ്രീ ക്വാര്‍ട്ടര്‍ വരെയെത്തിച്ചതും ക്രിസ്റ്റ്യാനോയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ സീസണില്‍ 34 ഗോളുകള്‍ നേടിയ ലയണല്‍ മെസ്സിയുടെ കരുത്തില്‍ ബാഴ്‌സ കഴിഞ്ഞ നാല് സീസണിടെ മൂന്നാം ലാലിഗ കിരീടം നേടിയിരുന്നു.പക്ഷേ ലോകകപ്പില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാത്ത മെസ്സിക്ക് സാധ്യത കുറവാണ്. പി.എസ്.ജിയില്‍ മിന്നുന്ന ഫോമില്‍ കളിച്ച എംബാപ്പെ ഫ്രാന്‍സിന്റെ കിരീടവിജയത്തിലും…

Read More

ഐ.എം വിജയനാകാന്‍ ഒരുങ്ങി നിവിന്‍ പോളി

ഐ.എം വിജയനാകാന്‍ ഒരുങ്ങി നിവിന്‍ പോളി

തൃശൂര്‍: ഇന്ത്യന്‍ ഫുട്‌ബോളിലെ കറുത്തമുത്ത് ഐ.എം. വിജയന്റെ ജീവിതം സിനിമയാകുന്നു. യുവതാരങ്ങളില്‍ ശ്രദ്ധേയനായ നിവിന്‍പോളിയായിരിക്കും വിജയനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുക. ഇന്ത്യന്‍ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഫുട്‌ബോളറായ ഐ.എം. വിജയന്റെ ജീവിതം അധികരിച്ചുള്ള സ്‌പോര്‍ട്‌സ് ബയോപിക് അരുണ്‍ ഗോപനാണ് സംവിധാനം ചെയ്യുക. ജീവിത പ്രതിസന്ധികളോട് പടവെട്ടി ഇന്ത്യന്‍ കായിക രംഗത്തെ കറുത്ത കുതിരയായി ജ്വലിച്ചുയര്‍ന്ന വിജയന്റെ ഫുട്‌ബോള്‍ ജീവിതവും വ്യക്തി ജീവിതവുമായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്‌സ്.

Read More