മധുരമൂറും ബ്രസീലിയന്‍ കാരമല്‍ ഫ്‌ലാന്‍

മധുരമൂറും ബ്രസീലിയന്‍ കാരമല്‍ ഫ്‌ലാന്‍

ആവശ്യമുള്ള സാധനങ്ങള്‍: പാല്‍ 1 കപ്പ് മില്‍ക് മെയ്ഡ് 1 കപ്പ് തേങ്ങാപാല്‍ 1 കപ്പ് തേങ്ങപൊടി / ഡെസികേറ്റഡ് കോക്കനട്ട് 1 കപ്പ് മുട്ട 2 എണ്ണം പൊടിച്ച പഞ്ചസാര ¼ കപ്പ് ഷുഗര്‍ കാരമല്‍: പഞ്ചസാര 2 കപ്പ് വെള്ളം ¼ കപ്പ് തയ്യാറാക്കുന്ന വിധം: ഒരു പാനില്‍ പഞ്ചസാരയും വെള്ളവും ചേര്‍ത്ത് ചൂടാക്കാന്‍ വെക്കുക. പഞ്ചസാര അലിഞ്ഞു വന്നാല്‍ സ്പൂണ്‍ കൊണ്ട് ഇളക്കി കൊടുക്കാം. ചെറുതായി കളര്‍ മാറുന്നത് കാണാം. ലൈറ്റ് ബ്രൗണ്‍ കളറായാല്‍ തീ ഓഫ് ചെയ്ത് ഉടനെ തന്നെ ഡെസ്സേര്‍ട്ട് തയാറാക്കാന്‍ ഉദ്ദേശിക്കുന്ന റൗണ്ട് ബൗളില്‍ ഒഴച്ചു ചുറ്റിച്ചു കൊടുക്കാം. ഇനി ഇതു മാറ്റി വെക്കാം. അടുത്തതായി ഒരു ബൗളില്‍ പാല്‍, മില്‍ക് മെയ്ഡ്, തേങ്ങാപാല്‍ ,മുട്ട, പൊടിച്ച പഞ്ചസാര, തേങ്ങ, വനില എസ്സന്‍സ് എന്നിവ ഒരോന്നായി യഥാക്രമം ഇട്ടു…

Read More

ചോറിനോടൊപ്പം രുചികരമായ ചമ്മന്തി

ചോറിനോടൊപ്പം രുചികരമായ ചമ്മന്തി

വളരെ ലളിതമായ രീതിയില്‍ പെട്ടന്ന് ഉണ്ടാക്കിയെടുക്കാന്‍ പറ്റിയ ഒരു ചമ്മന്തി. ചേരുവകള്‍ ഉണങ്ങിയ വറ്റല്‍ മുളക് – 6 എണ്ണം (അടുപ്പിലോ , പാനിലോ വച്ച് ലേശം ചുട്ടെടുക്കണം) ചുവന്നുള്ളിപൊടിയായി വട്ടത്തില്‍ അരിഞ്ഞത് – 3 എണ്ണം വാളന്‍ പുളി – ഒരു നെല്ലിക്ക വലിപ്പം (വെള്ളത്തില്‍ കുതിര്‍ത്തത്) കറിവേപ്പില – ആവശ്യത്തിന് പച്ച വെളിച്ചെണ്ണ -20 ml ഉപ്പ് – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ഒരു പരന്ന പാത്രത്തില്‍ ചുട്ട ഉണക്ക മുളകും ചെറിയഉള്ളിയും കറിവേപ്പിലയും കൈകൊണ്ട് നന്നായി ഞവുടി(ഞെരടി) ഉടക്കുക. അതിലേക്ക് പുളിവെള്ളവും ഉപ്പും ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ യോചിപ്പിക്കുക.. അവസാനം പച്ച വെളിച്ചെണ്ണയും ചേര്‍ത്ത് മിക്‌സ് ചെയ്തു ഉപയോഗിക്കാം. ഒരു ചുട്ട പപ്പടം കൂടിയുണ്ടെങ്ങില്‍ സംഗതി കുശാല്‍. കപ്പക്കും, ചോറിനും, ദോശയോടൊപ്പമോ ഉപയോഗിക്കാം

Read More

 ഒരു കഷ്ണം പഴംപൊരി, നല്ല എരിവുള്ള ബീഫിന്റെ ചാറില്‍ മുക്കി കഴിക്കുമ്പോള്‍ ആരും വിളിച്ചു പോകും ”എന്റെ സാറേ” എന്ന്.. അസാധ്യരുചിക്കൂട്ടുമായി ശ്രീമുരുക കഫേ

 ഒരു കഷ്ണം പഴംപൊരി, നല്ല എരിവുള്ള ബീഫിന്റെ ചാറില്‍ മുക്കി കഴിക്കുമ്പോള്‍ ആരും വിളിച്ചു പോകും ”എന്റെ സാറേ” എന്ന്.. അസാധ്യരുചിക്കൂട്ടുമായി ശ്രീമുരുക കഫേ

ഏറെ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംപിടിച്ച ‘ബീഫ്’ മലയാളികളുടെ വികാരമാണെന്ന് പറഞ്ഞ് കയ്യടി നേടിയ ഗോദ എന്ന ചിത്രം വിവരിച്ചത് പൊറോട്ടയും ബീഫും രുചി മുകുളങ്ങളെ ത്രസിപ്പിക്കുന്നതെങ്ങനെയെന്നാണെങ്കില്‍ വേറിട്ടൊരു രുചിയുടെ കഥപറയുകയാണ് തൃപ്പൂണിത്തുറ ശ്രീമുരുക കഫേ….. അലുവയും മത്തിക്കറിയും പോലെ എന്ന് ചേര്‍ച്ചയില്ലായ്മയെ കളിയാക്കാന്‍ മലയാളികള്‍ പറയാറുണ്ടെങ്കിലും ചേരുംപടി ചേര്‍ത്താല്‍ എന്തിനും അസാധ്യ രുചിയായിരിക്കുമെന്നത് ഒരു സത്യക്കഥയാണ്. ബീഫിന്റെ പല കോമ്പിനേഷനുകള്‍ നമ്മള്‍ മലയാളികള്‍ പരീക്ഷിക്കാറുണ്ടെങ്കിലും പഴംപൊരിയും ബീഫും തീരെ പരിചിതമല്ല പലര്‍ക്കും. ഒരു കഷ്ണം പഴംപൊരി, നല്ല എരിവുള്ള ബീഫിന്റെ ചാറില്‍ മുക്കി കഴിക്കുമ്പോള്‍ ആരും വിളിച്ചു പോകും ”എന്റെ സാറേ” എന്ന്…. മനസ്സില്‍ പറഞ്ഞു പോകും. ”അസാധ്യരുചി”യെന്ന്. ഇഞ്ചിയിലും വെളുത്തുള്ളിയിലും കുരുമുളകിലും കിടന്ന് വെന്ത ബീഫിനൊപ്പം നന്നായി മൊരിഞ്ഞ പഴംപൊരിയും. ഈ കിടു കോമ്പിനേഷന്‍ ശ്രീമുരുകയിലെ സൂപ്പര്‍ഹിറ്റ് ജോഡിയായതു 2006 മുതലാണ്. അതിനും ഏറെ മുന്‍പ്,…

Read More

ദിവസവും ഒരു അല്ലി വെളുത്തുള്ളി ശരീരത്തിന് ഉത്തമം

ദിവസവും ഒരു അല്ലി വെളുത്തുള്ളി ശരീരത്തിന് ഉത്തമം

വെളുത്തുള്ളി ലോകത്തില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങളില്‍ ഒന്നാണ്. ലോകത്തിലെ എല്ലാ ഭക്ഷണ രീതികളിലും അടര്‍ത്തിമാറ്റാന്‍ കഴിയാത്ത സ്വാധീനമുള്ള ഒന്ന്. 100 ഗ്രം വെളുത്തുള്ളിയില്‍ 150 കലോറി, 6.36 ഗ്രാം പ്രോട്ടീന്‍, വിറ്റാമിന്‍ ബി1, ബി2, ബി3, ബി6,വിറ്റാമിന്‍ സി, ഇരുമ്ബ്, മഗ്‌നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഔഷധ ഗുണമുള്ള വെളുത്തുള്ളി എല്ലാ ദിവസവും വെറുതെ കഴിക്കുകയോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ ഏറെയാണ്. ഏതൊക്കെയാണ് ആ ഗുണങ്ങള്‍ എന്ന് അറിയേണ്ടേ..എന്നാല്‍ തുടര്‍ന്ന് വായിച്ചോളു…. *. രക്ത ശുദ്ധിവരുത്താന്‍ എല്ലാ ദിവസവും രാവിലെ വെളുത്തുള്ളി കഴിക്കുന്നത് രക്ത ശുദ്ധിവരുത്തുന്നതിനു വളരെ നല്ലതാണ്. രാവിലെ ചെറു ചൂടുള്ള വെള്ളത്തില്‍ 2 വെളുത്തുള്ളി അല്ലിയും കുറച്ച് നാരങ്ങനീരും ചേര്‍ത്ത് കഴിക്കുന്നത് രക്തശുദ്ധിവരുത്തുന്നതിനു സഹായിക്കും. *. പ്രതിരോധശേഷിക്ക് പനി, കഫക്കെട്ട്, ജലദോഷം, ചുമ, വയറിളക്കം…

Read More

കെ.എഫ്.സി ലുലുമാളില്‍ വിളമ്പിയത് പൂര്‍ണമായി വേവാത്ത ഇറച്ചി; റെയ്ഡില്‍ ഭക്ഷണം പിടിച്ചെടുത്തു, പോലീസ് കേസ് എടുത്തില്ല

കെ.എഫ്.സി ലുലുമാളില്‍ വിളമ്പിയത് പൂര്‍ണമായി വേവാത്ത ഇറച്ചി; റെയ്ഡില്‍ ഭക്ഷണം പിടിച്ചെടുത്തു, പോലീസ് കേസ് എടുത്തില്ല

കോച്ചി:ഇടപ്പള്ളി ലുലുമാളിലെ കെഎഫ്സി സെന്ററില്‍ നടത്തിയ റെയ്ഡില്‍ പൂര്‍ണ്ണമായി പാകം ചെയ്യാത്ത ഭക്ഷണം പിടിച്ചെടുത്തു. കഴിഞ്ഞ ദിവസമാണ് കളമശ്ശേരി പോലീസ് പൂര്‍ണ്ണമായി വേവാതെ വിതരണം ചെയ്തിരുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ കെഎഫ്സി സെന്ററില്‍ നിന്നും കണ്ടെടുത്തത്. കെഎഫ്സിയില്‍ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് പച്ചയിറച്ചിയാണ് ലഭിച്ചതെന്ന പരാതിയെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.അതേ സമയം സംഭവത്തില്‍ പോലീസ് ഇതുവരെയും കേസെടുത്തിട്ടില്ല. ലഭിച്ച പദാര്‍ത്ഥങ്ങള്‍ ഫുഡ് ആന്റ് സേഫ്റ്റി വിഭാഗത്തിന് കൈമാറുകയും അവര്‍ പരിശോധന നടത്തി ഭക്ഷ്യയോഗ്യമല്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്തതിന് ശേഷം മാത്രമേ കേസ് എടുക്കാനാകൂ എന്ന് പോലീസ് ദ എഡിറ്ററിനോട് പറഞ്ഞു. ഫുഡ് ആന്റ് സേഫ്റ്റി വിഭാഗത്തെ അറിയിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇതെ സമയം നാട്ടുകരിന്‍ നിന്നും പോലീസ് കേസ് എടുക്കാന്‍ മടിക്കുകയാണെന്ന വാദവും ഉയരുന്നുണ്ട്.

Read More

നാവില്‍ രുചിയേറുന്ന ബനാന ഹല്‍വ തയ്യാറാക്കാം നമുക്ക്…

നാവില്‍ രുചിയേറുന്ന ബനാന ഹല്‍വ തയ്യാറാക്കാം നമുക്ക്…

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഹല്‍വകളില്‍ ഒന്നാണ് കോഴിക്കോടന്‍ ഹല്‍വ. പക്ഷെ നമ്മള്‍ ഇന്ന് തയ്യാറാക്കാന്‍ പോകുന്നത് സ്വാദിഷ്ടമായ ബനാന ഹല്‍വയാണ്. ബനാന ഹല്‍വ ഉണ്ടാക്കാനായി നല്ല പഴുത്ത നേന്ദ്ര പഴം തന്നെ തെരഞ്ഞെടുക്കണം. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ ബനാന ഹലുവ നമുക്ക് തയ്യാറാക്കാം… ആവശ്യമുള്ള സാധനങ്ങള്‍ നേന്ത്രപ്പഴം- 1 പഞ്ചസാര- കാല്‍ക്കപ്പ് നെയ്യ്- 2 ടേബിള്‍ സ്പൂണ്‍ ബദാം- 3 ടേബിള്‍ സ്പൂണ്‍ ഏലക്കായ പൊടിച്ചത്-കാല്‍ ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം നേന്ത്രപഴം നല്ലതു പോലെ ഉടച്ചെടുക്കുക. അതിനു ശേഷം അത് മാറ്റി വെയ്ക്കാം. പിന്നീട് നോണ്‍സ്റ്റിക് പാനില്‍ നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ബദാം ചെറിയ കഷ്ണമാക്കിയത് ഇട്ട് ഗോള്‍ഡന്‍ നിറമാകുന്നത് വരെ ഇളക്കുക. ബദാം മാറ്റിയതിനു ശേഷം ബാക്കിയുള്ള നെയ് കൂടെ ചേര്‍ത്ത് അതിലേക്ക് വാഴപ്പഴം ഇട്ട് ഇളക്കുക. ശേഷം പഞ്ചസാര മിക്‌സ് ചെയ്യാം. ഇത്…

Read More