പറക്കും കാര്‍ വിപണിയിലേക്ക് ഹ്യുണ്ടായിയും. ഇതിന്റെ ഭാഗമായി ഹ്യുണ്ടായ് പുതിയ മോട്ടോര്‍ ഗ്രൂപ്പ് രൂപീകരിച്ചു. പറക്കും കാര്‍ വിഭാഗത്തിന്റെ തലവനായി നാസയുടെ എയ്റോനോട്ടിക്സ് റിസര്‍ച്ച് മിഷന് ഡയറക്ടറേറ്റ് മുന്‍ മേധാവി ഡോ. ജെയ്വോണ് ഷിന്നിനെ നിയമിച്ചു. പുതിയ സംഘം പറക്കും വാഹനങ്ങള്‍ക്കായി പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കും. സ്മാര്‍ട്ട് എയര്‍ മൊബിലിറ്റി വാഹനങ്ങള്‍ വികസിപ്പിക്കുന്നതില്‍ പുതിയ ഡിവിഷന് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഹ്യുണ്ടായ് അറിയിച്ചു. പറക്കും കാര്‍ ഡിവിഷന് സ്ഥാപിക്കുന്ന ആദ്യ വാഹന നിര്‍മാതാക്കളാണ് ഹ്യുണ്ടായ്. സ്വന്തമായി പറക്കും കാര്‍ വിഭാഗം രൂപീകരിക്കുന്ന ആദ്യ കാര്‍ നിര്‍മാതാക്കളാണ് ഹ്യുണ്ടായ് എങ്കിലും ദക്ഷിണ കൊറിയന്‍ കമ്ബനി മാത്രമല്ല ഈ രംഗത്തുള്ളത്. ഇപ്പോള്‍ ടൊയോട്ടയും ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന പറക്കും വാഹനത്തിന്റെ പ്രവര്‍ത്തനങ്ങളിലാണ്. ഈ വാഹനത്തിന്റെ പരീക്ഷണം നടന്നുവരികയാണ്. ഭാവിയില്‍ ലോകത്തിലെ എല്ലാ നഗരങ്ങളിലും ഗതാഗതത്തിരക്കേറുന്നതോടെ, പറക്കും വാഹനങ്ങള്‍ക്ക് പ്രാധാന്യം വര്‍ധിക്കുമെന്നാണ്…
Read More