ശ്രദ്ധിച്ചാല്‍ ഇന്‍ഷുറന്‍സ് ആനൂകൂല്യം നഷ്ടമാകില്ല

ശ്രദ്ധിച്ചാല്‍ ഇന്‍ഷുറന്‍സ് ആനൂകൂല്യം നഷ്ടമാകില്ല

മഹാപ്രളയത്തിന്റെ ദുരന്തങ്ങളിലൂടെ വീണ്ടും കടന്നുപോകുമ്പോള്‍ വാഹനങ്ങള്‍, വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് ആനുകൂല്യത്തിനുള്ള രേഖകള്‍ ശരിയാക്കാന്‍ ശ്രദ്ധിക്കണം. വാഹനം, വീട്, സ്ഥാപനങ്ങള്‍ എന്നിവ വെള്ളത്തിലായാല്‍ ആഘാതം തിരിച്ചറിയാവുന്ന വിധത്തില്‍ ചിത്രവും വീഡിയോയും മൊബൈലില്‍ എടുക്കണം. വാഹനങ്ങളുടെ നമ്പര്‍ കാണാവുന്ന വിധത്തില്‍ വേണം ഫോട്ടോയെടുക്കേണ്ടത്. ചിത്രങ്ങളുടെ പ്രിന്റെടുത്ത് ഇന്‍ഷുറന്‍സ് കമ്പനിക്ക് കൈമാറണം. നാശനഷ്ടം കണക്കാക്കാനെത്തുന്ന ഉദ്യോഗസ്ഥരെ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്താം. ഇരുചക്രവാഹനങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ നാശനഷ്ടമുണ്ടായ ഇരുചക്രവാഹനങ്ങള്‍ നന്നാക്കാന്‍ 3000 രൂപ ഉപാധികളില്ലാതെ ഇന്‍ഷുറന്‍സ് കമ്പനികള്‍ അനുവദിച്ചിരുന്നു. ഇത്തവണയും ഇതേ രീതിയിലുള്ള ആനുകൂല്യം പ്രതീക്ഷിക്കാം. വെള്ളത്തില്‍ മുങ്ങിയതോ അപകടത്തില്‍പ്പെട്ടതോ ആയ ചിത്രങ്ങളുണ്ടെങ്കില്‍ കൂടുതല്‍ നഷ്ടപരിഹാരം ലഭിക്കാന്‍ സഹായകരമാകും. ക്ലെയിം ഫോം വൈകരുത് വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഉടനെ ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കണം. അവിടെ ലഭിക്കുന്ന ക്ലെയിം ഫോറം പൂരിപ്പിച്ച് നല്‍കുകയും വേണം. ആയിരക്കണക്കിന് വാഹനങ്ങളാണ്…

Read More