പ്രളയം: കേരളത്തിന് 3048 കോടി കൂടി അനുവദിച്ച് കേന്ദ്രം

പ്രളയം: കേരളത്തിന് 3048 കോടി കൂടി അനുവദിച്ച് കേന്ദ്രം

ന്യൂ ഡല്‍ഹി: സംസ്ഥാന പ്രളയ ദുരിതാശ്വാസത്തിനായി 3048 കോടി രൂപ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അധികധനസഹായം നല്കാന്‍ തീരുമാനമായത്. കേന്ദ്രസര്‍ക്കാര്‍ 600 കോടി രൂപ മാത്രമാണ് കേന്ദ്രം കേരളത്തിനായി ആദ്യഘട്ടത്തില്‍ അനുവദിച്ചിരുന്നത്. READ MORE: ” വണ്ണം കുറയ്ക്കാനിതാ… കുറച്ച് എളുപ്പ മാര്‍ഗ്ഗങ്ങള്‍.. ” ഇതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എസ്ഡിആര്‍എഫിലേക്കു നല്‍കിയ 562.42 കോടി രൂപയും പ്രളയ ദുരിതാശ്വാസത്തിനായി ഉപയോഗിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 31,000 കോടി രൂപയാണ് കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജന്‍സികളുടെയും സൂചിക പ്രകാരം ആവശ്യമായിട്ടുള്ളത്. കേന്ദ്രആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു സമിതി. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

പ്രളയം; പഞ്ചായത്തുകളിൽ കണക്കെടുപ്പ് പുരോഗമിക്കുന്നു

പ്രളയം; പഞ്ചായത്തുകളിൽ കണക്കെടുപ്പ് പുരോഗമിക്കുന്നു

കൊച്ചി: പ്രളയക്കെടുതിയിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പഞ്ചായത്തുകളിൽ പുരോഗമിച്ച് വരുന്നു. കോളേജ് വിദ്യാർത്ഥികളായ വോളണ്ടിയർമാർ ഐടി മിഷന്റെ റീബിൽഡ് കേരള എന്ന മൊബൈൽ ആപ്പിന്റെ സഹായത്തോടെയാണ് വിവര ശേഖരണം നടത്തുന്നത്. മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ ടെക്നിക്കൽ അസിസ്റ്റന്റുമാരാണ് വോളണ്ടിയർമാർക്ക് കണക്കെടുപ്പിനായുള്ള പരിശീലനം നൽകിയത്. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ, ക്ലർക്ക് എന്നിവർ അതത് പഞ്ചായത്തുകളിൽ കണക്കെടുപ്പിന് നേതൃത്വം കൊടുക്കുന്നു. പ്രളയം ഏറെ ബാധിച്ച ചേന്ദമംഗലം പഞ്ചായത്തിൽ 260 വിദ്യാർത്ഥികളാണ് വോളണ്ടിയർമാരായി എത്തിയിട്ടുള്ളത്. ഇവർ കോട്ടപ്പുറം കിഡ്സ് ക്യാമ്പസ്, മാഞ്ഞാലി എസ്.എൻ.ജി.ഐ.എസ്.ടി ആർട്ട്സ് ആന്റ് സയൻസ് കോളേജ്, പറവൂർ ലക്ഷ്മി കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ്. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (വി.ഇ.ഒ) മാരായ വിജയ വി.എം, സീമ ടി.ആർ എന്നിവരുൾപ്പെടെ ഒൻപത് പഞ്ചായത്ത് ഉദ്യോഗസ്ഥർ വോളണ്ടിയർമാർക്കുള്ള സഹായത്തിനായി കൂടെയുണ്ട്. ചേന്ദമംഗലം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വിജയമാലിനി പി.ആറിന്റെ നേതൃത്വത്തിലാണ്…

Read More

ന്യൂനമര്‍ദം മധ്യപ്രദേശ് മേഖലയിലേക്കു മാറുന്നു; കേരളത്തില്‍ മഴ ശനിയാഴ്ച കൂടി തുടരും

ന്യൂനമര്‍ദം മധ്യപ്രദേശ് മേഖലയിലേക്കു മാറുന്നു; കേരളത്തില്‍ മഴ ശനിയാഴ്ച കൂടി തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശനിയാഴ്ചയും അതിശക്തമായി തുടരും. എന്നാല്‍ ശനിയാഴ്ച കഴിയുന്നതോടെ മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം മധ്യപ്രദേശ് മേഖലയിലേക്കു മാറിയതോടെ കേരളത്തിന് ആശ്വാസമാകുകയാണ്. ഞായറാഴ്ചയോടെ സംസ്ഥാനത്ത് നേരിയ മഴയ്ക്കു മാത്രമേ സാധ്യതയുള്ളുവെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളില്‍ ശനിയാഴ്ചയും അതിശക്തമായ മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. പ്രളയക്കെടുതിയില്‍ ആശ്വാസമായി പെരിയാറിലെ ജലനിരപ്പ് കുറഞ്ഞുതുടങ്ങി. മഴ കുറഞ്ഞു തുടങ്ങിയതോടെ ആലുവ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമ്പോഴും എറണാകുളത്തും മറ്റും നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ മഴക്കെടുതിക്ക് ശമനമായിട്ടുണ്ട്. അടിയന്തര സഹായത്തിന് 1077 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേര്‍ത്ത് വേണം 1077ലേക്ക് വിളിക്കാന്‍ വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു തിരുവനന്തപുരം- 0471 2730045 കൊല്ലം- 0474…

Read More

വെള്ളിയാഴ്ച വരെ കനത്ത മഴക്കു സാധ്യത, മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

വെള്ളിയാഴ്ച വരെ കനത്ത മഴക്കു സാധ്യത, മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന വെള്ളിയാഴ്ചവരെ വ്യാപക മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തിലാകാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യവടക്കന്‍ ഭാഗങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read More

പത്രക്കാരെ കൂട്ടി ബോട്ടില്‍ പോയി ഫോട്ടോ എടുത്ത് അഭിനയിക്കാന്‍ അറിയില്ല; തന്റെ ഉടമസ്ഥതയിലുള്ള നാലു ബോട്ടും മുഴുവന്‍ ജീവനക്കാരും രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുണ്ട്, കുട്ടനാട്ടിലേക്കു തിരിഞ്ഞു നോക്കിയില്ലെന്ന ആരോപണങ്ങള്‍ക്കു മറുപടിയുമായി എം.എല്‍.എ തോമസ് ചാണ്ടി

പത്രക്കാരെ കൂട്ടി ബോട്ടില്‍ പോയി ഫോട്ടോ എടുത്ത് അഭിനയിക്കാന്‍ അറിയില്ല; തന്റെ ഉടമസ്ഥതയിലുള്ള നാലു ബോട്ടും മുഴുവന്‍ ജീവനക്കാരും രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുണ്ട്, കുട്ടനാട്ടിലേക്കു തിരിഞ്ഞു നോക്കിയില്ലെന്ന ആരോപണങ്ങള്‍ക്കു മറുപടിയുമായി എം.എല്‍.എ തോമസ് ചാണ്ടി

ആലപ്പുഴ: മഴക്കെടുതികളില്‍ കുട്ടനാട് വലയുമ്പൊഴും വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും കുറവില്ല. കനത്ത മഴ ദുരിതത്തിലാഴ്ത്തിയ കുട്ടനാട്ടിലേക്ക് എം.എല്‍.എ തോമസ് ചാണ്ടി എത്തിയില്ല എന്നതാണ് ഇതുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ചര്‍ച്ചയായിരിക്കുന്നത്. എന്നാല്‍ ഇത്തരം ആരോപണങ്ങളിലൊന്നും തനിക്കു വിശ്വാസമില്ലെന്നും ദുരിത ബാധിതര്‍ക്കായി മനുഷ്യ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും എം.എല്‍.എ തോമസ് ചാണ്ടി എഡിറ്ററിനോട് പ്രതികരിച്ചു. 13 പഞ്ചായത്തുകള്‍ ഉള്‍പ്പെടെ മണ്ഡലത്തിലെല്ലാം ഭീതികരമായ രീതിയില്‍ വെള്ളം പൊങ്ങുകയും ഇതേത്തുടര്‍ന്നു പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു പോവുകയുമാണ് സംഭവിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ പത്രക്കാരുമായി എത്തി ഫോട്ടോയെടുത്ത് ദു:ഖത്തില്‍ പങ്കു ചേരുന്നതായി അഭിനയിക്കാന്‍ എനിക്കു താത്പര്യമില്ല, അറിയുകയുമില്ല. ഞാന്‍ എത്തുക എന്നതല്ല പ്രധാനം. മതിയായ രക്ഷാപ്രവര്‍ത്തനങ്ങള്‍ എത്തിക്കുക എന്നതാണ്. സര്‍ക്കാര്‍ നടപടികള്‍ക്കു പുറമേ എന്റെ ഉടമസ്ഥതയിലുള്ള നാലു ബോട്ടുകളും മുഴുവന്‍ ജീവനക്കാരും സജീവമായ രക്ഷാപ്രവര്‍ത്തനങ്ങളിലാണ്. തഹസീല്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ എത്തിക്കുന്നതിനും സാധിച്ചിട്ടുണ്ട്. സദാ സമയവും കര്‍മ്മനിരതരായി…

Read More