ഗാഡ്ജറ്റ് പ്രിയരുടെ ശ്രദ്ധക്ക്, റിയല്‍മീയോ ഡെയ്‌സ് തുടങ്ങിയിട്ടുണ്ട്

ഗാഡ്ജറ്റ് പ്രിയരുടെ ശ്രദ്ധക്ക്, റിയല്‍മീയോ ഡെയ്‌സ് തുടങ്ങിയിട്ടുണ്ട്

ഉപഭോക്താക്കള്‍ക്കായി പുതുവര്‍ഷത്തില്‍ ‘റിയല്‍മി യോ!ഡെയ്സ്’ അവതരിപ്പിച്ച് റിയല്‍മി. ജനുവരി ഏഴിന് ആരംഭിച്ച് ജനുവരി ഒന്‍പതിന് റിയല്‍മി യോ!ഡെയ്സ് അവസാനിക്കും. ആമസോണ്‍, ഫ്‌ലിപ്ക്കാര്‍ട്ട്, റിയല്‍മിയുടെ ഓണ്‍ലൈന്‍ സ്റ്റോറിലുമാണ് റിയല്‍മി യോ!ഡെയ്സ് വില്‍പ്പന നടക്കുന്നത്. ഫ്‌ലിപ്ക്കാര്‍ട്ട് പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 1000 രൂപയുടെ ഇളവ് നല്‍കുന്നുണ്ട്. ആമസോണിലൂടെ റിയല്‍മി ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് പഴയ സ്മാര്‍ട്ട്‌ഫോണ്‍ എക്സ്‌ചെയിഞ്ചിലൂടെ 1000 രൂപയുടെ ഇളവും നേടാനാകും. റിയല്‍മി യു1 4ജിബി റാം/64ജിബി സ്റ്റോറേജ് വേരിയെന്റ്, റിയല്‍മി യു1 ഫെയറി ഗോള്‍ഡും വില്‍പ്പന കാലയളവില്‍ ലഭിക്കും. മാത്രമല്ല, റിയല്‍മി ബഡ്സ് ഇയര്‍ഫോണ്‍, റിയല്‍മി ബാക്ക്പാക്ക്, മറ്റ് ആക്സസ്സറികള്‍ എന്നിവയും സ്വന്തമാക്കാം. റിയല്‍മി 2, റിയല്‍മി സി1, റിയല്‍മി യു1 , റിയല്‍മി 2 പ്രോ എന്നീ സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പനയും റിയല്‍മി യോ!ഡെയ്സിലുണ്ട്. റിയല്‍മി യോ!ഡെയ്സ് കാലയളവില്‍ റിയല്‍മിയുടെ ഔദ്യോഗിക ഇ-സ്റ്റോറിലൂടെ റിയല്‍മി യു1 വാങ്ങുന്ന ആദ്യ…

Read More

അസ്യൂസും ഫ്‌ലിപ് കാര്‍ട്ടും കൈകോര്‍ക്കുന്നു

അസ്യൂസും ഫ്‌ലിപ് കാര്‍ട്ടും കൈകോര്‍ക്കുന്നു

മുംബൈ: അസ്യൂസിന്റെ സെന്‍ഫോണ്‍ ആക്‌സസറീസ് ഇനി മുതല്‍ ഫ്‌ലിപ് കാര്‍ട്ടില്‍ നിന്ന് ലഭ്യമാകും. രണ്ട് കമ്പനികളും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്. സെന്‍ഫോണിന്റെ ഒര്‍ജിനല്‍ ആക്‌സസറീസാണ് ഇനി മുതല്‍ ഫ്‌ലിപ് കാര്‍ട്ടില്‍ നിന്ന് ലഭ്യമാകുക. ഇത് സംബന്ധിച്ച് കരാറില്‍ ഫ്‌ലിപ് കാര്‍ട്ടും അസ്യൂസും ഒപ്പുവച്ചു. അസ്യൂസിന്റെ ട്രാവല്‍ അഡാപ്ടര്‍, യുഎസ്ബി കേബിള്‍, പവര്‍ബാങ്ക്, ടൈപ്പ് സി കേബിളുകള്‍ തുടങ്ങിയവയാകും ഫ്‌ലിപ് കാര്‍ട്ടില്‍ ലഭ്യമാകുക. 299 രൂപ മുതലാണ് വിലയെന്നും അറിയിപ്പുണ്ട്. സെന്‍ഫോണിന്റെ ഒര്‍ജിനല്‍ ആക്‌സസറീസ് ഫ്‌ലിപ് കാര്‍ട്ടില്‍ ലഭിക്കുന്നതോടെ ഉപയോക്താക്കളുടെ പരാതികള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

Read More

ഫ്രീഡം സെയില്‍ : വന്‍ ഓഫറുകളുമായി ഫ്ളിപ്കാര്‍ട്ടും ആമസോണും…

ഫ്രീഡം സെയില്‍ : വന്‍ ഓഫറുകളുമായി ഫ്ളിപ്കാര്‍ട്ടും ആമസോണും…

രാജ്യം 72-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനോടനുബന്ധിച്ച് വന്‍ ഓഫറുകളുമായി രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്സ് കമ്പനികളായ ഫ്ളിപ്കാര്‍ട്ടും ആമസോണും. ഫ്ളിപ്കാര്‍ട്ടില്‍ ഈ മാസം 10നും ആമസോണില്‍ ഒന്‍പതിനുമാണ് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന  ഫ്രീഡം സെയില്‍ നടക്കുക 72 മണിക്കുര്‍ നീണ്ടുനില്‍ക്കുന്ന ബ്ലോക് ബൂസ്റ്റര്‍ ഡീലുകള്‍ റഷ് അവര്‍ ഡീലുകള്‍, പ്രൈസ് ക്രാസ് ഓഫറുകള്‍ എന്നിവയിലൂടെ വന്‍ ഓഫറുകളാണ് ഫ്ളിപ്കാര്‍ട്ട് നല്‍കുന്നത് . നാലുദിവസം നീണ്ടുനില്‍ക്കുന്ന ഓഫറുകളിലൂടെ പരമാവധി ഉത്പന്നങ്ങള്‍ വിറ്റഴിക്കാനായിരിക്കും ആമസോണിന്റെ ശ്രമം പ്രധാനമായും ഇലക്രോണിക് ഉത്പന്നങ്ങള്‍ക്കാണ് ആമസോണ്‍ വിലക്കുറവ് നല്‍കുന്നതെന്നാണ് സൂചന.

Read More

ഫ്‌ളിപ്കാര്‍ട്ട് വാള്‍മാര്‍ട്ടിന്റെ ഭാഗമാകുന്നു

ഫ്‌ളിപ്കാര്‍ട്ട് വാള്‍മാര്‍ട്ടിന്റെ ഭാഗമാകുന്നു

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്പന കമ്പനിയായ ഫ്‌ലിപ്കാര്‍ട്ട് ലോകത്തിലെ ഏറ്റവും വലിയ റീട്ടെയില്‍ ചെയിനിന്റെ ഭാഗമായേക്കും. അമേരിക്ക ആസ്ഥാനമായുള്ള വാള്‍മാര്‍ട്ട്, ഫ്‌ലിപ്കാര്‍ട്ടിന്റെ 51 ശതമാനം ഓഹരി വാങ്ങാന്‍ ചര്‍ച്ച നടക്കുന്നു. ചിലപ്പോള്‍ അതില്‍ കൂടുതല്‍ ഓഹരികള്‍ വാങ്ങും. ഫ്‌ലിപ്കാര്‍ട്ടില്‍ 1000 കോടി ഡോളറിനും 1200 കോടി ഡോളറിനും ഇടയില്‍ (65,000-78,000 കോടി രൂപ) നിക്ഷേപമാകും വാള്‍മാര്‍ട്ട് നടത്തുക. ജൂണോടുകൂടി ഇടപാട് നടക്കുമെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഫ്‌ലിപ് കാര്‍ട്ടിനു മൊത്തം 1800 കോടി ഡോളര്‍ വില കണക്കാക്കിയാകും കച്ചവടം. ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണിയില്‍ ആമസോണ്‍ ഡോട് കോമുമായുള്ള പോരാട്ടത്തില്‍ ഫ്‌ലിപ്കാര്‍ട്ടിനു കൂടുതല്‍ കരുത്തു പകരുന്നതാകും വാള്‍മാര്‍ട്ടിന്റെ പങ്കാളിത്തം. ആമസോണും ഫ്‌ലിപ്കാര്‍ട്ടിനെ വാങ്ങാന്‍ താത്പര്യമെടുത്തിരുന്നു. എന്നാല്‍, ഒരേ മേഖലയിലുള്ള രണ്ടു പ്രമുഖരുടെ സംയോജനം കോംപറ്റീഷന്‍ കമ്മീഷന്‍ സമ്മതിക്കാനിടയില്ല. ഇപ്പോള്‍ ഫ്‌ലിപ്കാര്‍ട്ടും ആമസോണും കൂടിയാല്‍ ഇന്ത്യയിലെ ഇ-കൊമേഴ്‌സ്…

Read More

ഓണ്‍ലൈന്‍ വിപണിയില്‍ ദീപാവലി വെടിക്കെട്ട്; ദീപാവലി പ്രമാണിച്ച് വന്‍ ഓഫറുകള്‍

ഓണ്‍ലൈന്‍ വിപണിയില്‍ ദീപാവലി വെടിക്കെട്ട്; ദീപാവലി പ്രമാണിച്ച് വന്‍ ഓഫറുകള്‍

മുംബൈ: ദീപാവലി സീസണ്‍ പ്രമാണിച്ച് ഓണ്‍ലൈന്‍ ഷോപ്പിംഗ് വിപണിയില്‍് വന്‍ ഓഫറുകള്‍. ഉത്സവ സീസണിലെ മൂന്നാമത്തെ ഷോപ്പിംഗ് ഉത്സവത്തിനാണ് ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും സ്‌നാപ്ഡീലും ഒരുങ്ങുന്നത്. ഒക്ടോബര്‍ 25 മുതല്‍ ഒക്ടോബര്‍ 28 രാത്രി 11.59 വരെയാണ് മൂന്നാം റൗണ്ട് ഓഫര്‍ വില്‍പന. ‘ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍’ എന്ന പേരിലാണ് ആമസോണിന്റെ കച്ചവടം. ‘ബിഗ് ദീവാലി സെയില്‍’ എന്ന പേരിലാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഉത്സവകാല കച്ചവടം. തുണിത്തരങ്ങള്‍, മൊബൈല്‍ഫോണുകള്‍, മറ്റ് ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ എന്നിവയ്ക്കാണ് പ്രധാനമായും ഓഫറുകള്‍. അര മണിക്കൂര്‍ ഇടവിട്ട് ഫ്‌ളാഷ് സെയിലുകളും ഉണ്ടാകും. ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട ഉല്‍പന്നങ്ങള്‍ വളരെ തുച്ഛമായ വിലയ്ക്ക് വാങ്ങാനുള്ള അവസരങ്ങളും നിരവധിയാണ്. പരിമിതക്കാല ഓഫറാണെന്നുള്ളത് ഉപഭോക്താക്കള്‍ ശ്രദ്ധിക്കുക.

Read More