ചിറകുമായി നീരജ് മാധവ്, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ അടിപൊളി

ചിറകുമായി നീരജ് മാധവ്, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ അടിപൊളി

നീരജ് മാധവ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തുവിട്ടു. ‘ചിറക്’ എന്നാണ് സിനിമയുടെ പേര്. ഒരു കാല്‍ മുറിഞ്ഞുപോയ കഥാപാത്രമായിട്ടാണ് നടന്‍ എത്തുന്നതെന്നാണ് പോസ്റ്ററില്‍ നിന്നും ലഭിക്കുന്ന സൂചന.നവാഗതനായ റെനേഷാണ് ചിറക് സംവിധാനം ചെയ്യുന്നത്. സീറോ ക്ലോക്ക് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചോ അണിയറ പ്രവര്‍ത്തകരെക്കുറിച്ചോ ഉളള വിവരം പുറത്തുവിട്ടട്ടില്ല. ചിറക് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനൊപ്പമുള്ള മോഹന്‍ലാലിന്റെ ആശംസ പുതുവര്‍ഷത്തിന്റെ ഈ സുദിനത്തില്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥ പറയുന്ന ഒരു സിനിമയുടെ ഫസ്റ്റ് ലുക്കുമായി ഒരുകൂട്ടം ചെറുപ്പക്കാര്‍ എത്തിയിരിക്കയാണ്, നീരജ് മാധവിനെ നായകനാക്കി റിനീഷ് സംവിധാനം ചെയുന്ന സിനിമ. ജീവിതത്തില്‍ അസാധാരണമായ പ്രതിസന്ധികളെ അതിജീവിച്ച, തോല്‍വിയെ വിജയമാക്കിയ, നമുക്കിടയില്‍ ജീവിക്കുന്ന ചില റിയല്‍ ലൈഫ് ഹീറോസിന്റെ കഥയാണ് ‘ചിറക് ‘. Inspired by many, coming to inspire you. ഇവര്‍ ചിറകടിച്ചുയരട്ടെ… കൂടുതല്‍…

Read More

പതിനെട്ടാം പടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ അവസാനത്തെ അത്താഴം, പോസ്റ്റര്‍ പുറത്തു വിട്ടത് മമ്മൂട്ടി

പതിനെട്ടാം പടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ അവസാനത്തെ അത്താഴം, പോസ്റ്റര്‍ പുറത്തു വിട്ടത് മമ്മൂട്ടി

ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി എന്‍ നടേശന്‍ നിര്‍മ്മിച്ച് ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പതിനെട്ടാം പടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. പുതുവര്‍ഷത്തില്‍ രാത്രി 12 മണിക്കാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. വിഖ്യാത ചിത്രകാരന്‍ ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ പ്രശസ്ത ചിത്രമായ അവസാനത്തെ അത്താഴത്തെ അനുസ്മരിപ്പിക്കുന്ന പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. പഴങ്ങളും മധുരപലഹാരങ്ങളും തയ്യാറാക്കി വച്ചിരിക്കുന്ന ഒരു തീന്‍മേശക്ക് മുന്നില്‍ മമ്മൂട്ടിയും മറ്റുതാരങ്ങളും നില്‍ക്കുന്ന ചിത്രമാണിത്. പതിനെട്ടാം പടിയില്‍ അതിഥി വേഷത്തില്‍ എത്തുന്ന മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയാണ് തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ ആരാധകര്‍ക്കായി പോസ്റ്റര്‍ പങ്കു വച്ചത്. പ്രശസ്ത തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പതിനട്ടാം പടി. ശങ്കര്‍ തന്നെയാണ് തിരക്കഥയും. ജോണ്‍ എബ്രഹം പാലയ്ക്കല്‍ എന്ന കഥപാത്രമായാണ് പതിനെട്ടാം പടിയില്‍ മമ്മൂട്ടിയെത്തുന്നത്. കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന…

Read More

‘ സൂക്ഷിച്ചു നോക്കണ്ട, ഇത് നിത്യ മേനോന്‍ തന്നെ.. ! ‘ ; ജയലളിതയുടെ ജീവിതം സിനിമയാകുന്നു… ‘അയേണ്‍ ലേഡി’

‘ സൂക്ഷിച്ചു നോക്കണ്ട, ഇത് നിത്യ മേനോന്‍ തന്നെ.. ! ‘ ; ജയലളിതയുടെ ജീവിതം സിനിമയാകുന്നു… ‘അയേണ്‍ ലേഡി’

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായിക പ്രിയദര്‍ശിനി ഒരുക്കുന്ന ‘അയേണ്‍ ലേഡി’ യുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു. മലയാളി താരം നിത്യ മേനോനാണ് ജയലളിതയായി വെള്ളിത്തിരയിലെത്തുന്നത്. ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലെ നിത്യയുടെയും ജയലളിതയുടേയും അസാമാന്യ രൂപസാദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. വെളുത്ത സാരിയും കറുത്ത വട്ടപ്പൊട്ടുമിട്ട് ജയലളിതയെ ഓര്‍മ്മപ്പെടുത്തും വിധമുള്ളതാണ് ചിത്രത്തിന് വേണ്ടിയുള്ള നിത്യയുടെ ഫസ്റ്റ്‌ലുക്ക്. ജയലളിതയുടെ രണ്ടാം ചരമവാര്‍ഷികത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിടുന്നത്. READ MORE:  ശബരിമലയിലെയും നിലയ്ക്കലിലെയും പ്രവര്‍ത്തികള്‍ ന്യായീകരിക്കാനാവില്ല – സുരേന്ദ്രനെതിരെ ഹൈക്കോടതി கருணை கொண்ட மனிதரெல்லாம்கடவுள் வடிவம் ஆகும் !! #2ndYearCommemoratingDay @MenonNithya @Priyadhaarshini @onlynikil #THEIRONLADY #WeMissUAmma #Jayalalithaa #JJayalalithaabiopic #Amma pic.twitter.com/fjgXkSNni3 — A Priyadhaarshini (@priyadhaarshini) December 5, 2018 സംവിധായകന്‍ മിഷ്‌കിന്റെ അസോഷ്യേറ്റായിരുന്ന പ്രിയദര്‍ശിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയദര്‍ശിനിയുടെ ആദ്യ സ്വതന്ത്ര സംരംഭമാണ്…

Read More

കലിപ്പ് ലുക്കില്‍ കുഞ്ചാക്കോ ബോബന്‍… അള്ള് രാമേന്ദ്രന്റെ പോസ്റ്റര്‍ കിടുക്കി

കലിപ്പ് ലുക്കില്‍ കുഞ്ചാക്കോ ബോബന്‍… അള്ള് രാമേന്ദ്രന്റെ പോസ്റ്റര്‍ കിടുക്കി

കുഞ്ചാക്കോ ബോബന്‍ നായക വേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് അളള് രാമേന്ദ്രന്‍. നവാഗതനായ ബിലഹരിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്കായി പവിയേട്ടന്റെ മധുരച്ചൂരല്‍ വരുന്നു – റിലീസ് തീയതി പുറത്ത് ഫസ്റ്റ്ലുക്കില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് ചാക്കോച്ചനെ കാണിച്ചിരിക്കുന്നത്. അപര്‍ണ ബാലമുരളിയും ചാന്ദ്നി ശ്രീധറുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് ചാക്കോച്ചന്‍ എത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കൃഷ്ണശങ്കറും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നു. സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം തിയ്യേറ്ററുകളില്‍ എത്തിക്കുന്നത്. ഹരീഷ് കണാരന്‍, കൃഷ്ണപ്രഭ, കൃഷ്ണ ശങ്കര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം…

Read More

സൂയി ധാഗയുടെ ഫസ്റ്റ് ലുക്ക് പോസ്‌ററര്‍ എത്തി, അനുഷ്‌കയെ കണ്ട് ആരാധകര്‍ ഞെട്ടി

സൂയി ധാഗയുടെ ഫസ്റ്റ് ലുക്ക് പോസ്‌ററര്‍ എത്തി, അനുഷ്‌കയെ കണ്ട് ആരാധകര്‍ ഞെട്ടി

അനുഷ്‌ക ശര്‍മ്മ വേറിട്ട ലുക്കിലെത്തുന്ന സിനിമയാണ് സൂയി ധാഗ. മധ്യവയസ്‌കയായ ഗ്രാമീണ സ്ത്രീയായിട്ട് അനുഷ്‌ക ശര്‍മ്മ അഭിനയിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഓഗസ്റ്റ് 13ന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിടുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. വരുണ്‍ ധവാനാണ് ചിത്രത്തിലെ നായകനെ അവതരിപ്പിക്കുന്നത്. ഇതാദ്യമായാണ് അനുഷ്‌ക ശര്‍മ്മയും വരുണ്‍ ധവാനും ഒന്നിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. രാജ്യത്തെ കൈത്തുന്നല്‍ തൊഴിലളികളുടെ ജീവിതമാണ് സിനിമയില്‍ പറയുന്നത്. ശരത് കതാരിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്തംബര്‍ 28നാണ് ചിത്രം റിലീസ് ചെയ്യുക.

Read More

അസ്‌കര്‍ അലിയുടെ പുതിയ ചിത്രം : ‘ജീംബൂംബാ’ , ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

അസ്‌കര്‍ അലിയുടെ പുതിയ ചിത്രം : ‘ജീംബൂംബാ’ ,  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മിസ്റ്റിക് ഫ്രയിംസിന്റെ ബാനറില്‍ സച്ചിന്‍ വി.ജി നിര്‍മിക്കുന്ന ജീംബൂംബാ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അസ്‌കര്‍ അലി നായകനാകുന്ന ചിത്രത്തില്‍ ബൈജു സന്തോഷ് , അനീഷ് ഗോപാല്‍ , അഞ്ജുകുര്യന്‍ , നേഹാ സക്‌സേന , കണ്ണന്‍ നായര്‍, ലിമു ശങ്കര്‍ എന്നീ വമ്പന്‍ താരനിര അണിനിരക്കുന്നു.  കോമഡി ത്രില്ലറായി ഒരുങ്ങുന്ന ജീംബൂംബാ സംവിധാനം ചെയ്യുന്നത് നവാഗതനായ രാഹുല്‍ രാമചന്ദ്രനാണ്. സംഗീതം ജുബൈര്‍ മുഹമ്മദ്. ഛായാഗ്രഹണം അനൂപ്. ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും.

Read More

ജോണി ജോണി യെസ് അപ്പാ – ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ജോണി ജോണി യെസ് അപ്പാ – ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കുഞ്ചാക്കോ ബോബനും അനുസിതാരയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ജോണി ജോണി യെസ് അപ്പാ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. ഫേസ്ബുക്ക് പേജില്‍ ‘ജയ്‌സ’ ….ജോണിയുടെ നല്ല ജോറന്‍ ജോഡി എന്ന തലക്കെട്ടോടെ കുഞ്ചാക്കോ തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ജോണി എന്ന ടൈറ്റില്‍ കഥാപാത്രമായാണ് ചാക്കോച്ചന്‍ ചിത്രത്തിലെത്തുന്നത്. അനുസിതാരയ്‌ക്കൊപ്പം അതിഥി രവിയും നായികാവേഷത്തിലുണ്ട്. ജി മാര്‍ത്താണ്ഠനാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. വമ്പന്‍ ഹിറ്റായിമാറിയ വെള്ളിമൂങ്ങ ഒരുക്കിയ ജോജി തോമസാണ് കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ് രാജനാണ് ‘ജോണി ജോണി യെസ് അപ്പാ’ നിര്‍മ്മിക്കുന്നത്.

Read More

സൂര്യയുടെ എന്‍ജികെ റിലീസിനൊരുങ്ങുന്നു, രണ്ടാമത്തെ പോസ്റ്ററും എത്തി

സൂര്യയുടെ എന്‍ജികെ റിലീസിനൊരുങ്ങുന്നു, രണ്ടാമത്തെ പോസ്റ്ററും എത്തി

താനാ സേര്‍ന്തക്കൂട്ടം എന്ന മെഗാഹിറ്റിന് ശേഷം സൂര്യയുടെതായി റീലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് എന്‍ജികെ. തമിഴിലെ പ്രശസ്ത സംവിധായകരിലൊരാളായ ശെല്‍വരാഘവനാണ് ചിത്രമൊരുക്കുന്നത്. ആയിരത്തില്‍ ഒരുവന്‍, മയക്കം എന്ന തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ശെല്‍വരാഘവന്‍. സൂര്യയും ശെല്‍വരാഘവനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് എന്‍ജികെ. എന്‍ജികെയുടെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. വിപ്ലവ നായകന്‍ ചെഗുവേരയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കില്‍ സൂര്യയെ കാണിച്ചിരുന്നത്. സായി പല്ലവി,രാകുല്‍ പ്രീത് തുടങ്ങിയവരാണ് ചിത്രത്തില്‍ സൂര്യയുടെ നായികമാരായി എത്തുന്നത്. ഡ്രീം വാരിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ എസ് ആര്‍ പ്രകാശ് ബാബു.എസ് ആര്‍ പ്രഭു തുടങ്ങിയവര്‍ ചേര്‍ന്നാണ് എന്‍ജികെ നിര്‍മ്മിക്കുന്നത്. ചിത്രം ഈ വര്‍ഷം ദീപാവലിക്ക് തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെതായി പുതിയൊരു പോസ്റ്റര്‍ കൂടി പുറത്തിറങ്ങിയിരിക്കുകയാണ്. എന്‍ജികെയുടെതായി ഇറങ്ങുന്ന രണ്ടാമത്തെ പോസ്റ്ററാണ് ഇത്….

Read More

ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ – ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ – ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ബിജു മജീദ് സംവിധാനം ചെയ്യുന്ന ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പുതുമുഖങ്ങള്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ശിവജി ഗുരുവായൂര്‍, സീമ ജി. നായര്‍, ലാലു അലക്‌സ്, സുനില്‍ സുഗത, ജാഫര്‍ ഇടുക്കി, സാജു നവോദയ എന്നിവരും മറ്റ് പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നു. സോഹന്‍ റോയിയും, അഭിനി സോഹന്‍ റോയിയുമാണ് ഈ സിനിമ നിര്‍മിക്കുന്നത്. ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഈ സിനിമ പ്രദര്‍ശനത്തിനെത്തിക്കുന്നു.

Read More

ബിജു മേനോന്റെ പുതിയ ചിത്രം – ആനക്കള്ളന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കലക്കി

ബിജു മേനോന്റെ പുതിയ ചിത്രം – ആനക്കള്ളന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കലക്കി

ബിജു മേനോന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ആനക്കള്ളന്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സുരേഷ് ദിവാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഹിറ്റ്‌മേക്കര്‍ ഉദയ കൃഷ്ണയാണ്. സംവിധായകന്‍ വൈശാഖ് ആണ് തന്റെ ഔദ്യോഗിക പേജിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. അനുശ്രീ, കനിഹ, ഷംന കാസിം എന്നിവര്‍ നായികമാരാകുന്നു. സപ്ത തരംഗ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തില്‍ സിദ്ദിഖ്, സായ്കുമാര്‍, സുധീര്‍ കരമന, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ, ബാല, കൈലാഷ്, ഹരീഷ് കണാരന്‍, ജനാര്‍ദനന്‍, ദേവന്‍, അനില്‍മുരളി, ബിന്ദു പണിക്കര്‍, പ്രിയങ്ക തുടങ്ങിയവരും വേഷമിടുന്നു. ഹരിനാരായണന്‍ രാജീവ് ആലുങ്കല്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് നാദിര്‍ഷ ഈണം പകരുന്നു.

Read More