കൊച്ചിക്കു വേണ്ടത് ക്രിക്കറ്റോ ഫുട്‌ബോളോ ? സേവ് കൊച്ചി ടര്‍ഫ് – പ്രതിഷേധം ശക്തം

കൊച്ചിക്കു വേണ്ടത് ക്രിക്കറ്റോ ഫുട്‌ബോളോ ? സേവ് കൊച്ചി ടര്‍ഫ് – പ്രതിഷേധം ശക്തം

കൊച്ചി: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം കൊച്ചിയിലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടത്താനുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിനായി ഫിഫ നിഷ്‌കര്‍ശിച്ച രാജ്യാന്തര നിലവാരത്തിലുള്ള പുല്‍ത്തകിടി (ടര്‍ഫ്) തകര്‍ത്ത് ക്രിക്കറ്റ് പിച്ച് ഒരുക്കുന്നതിനെതിരേയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.സാമൂഹ്യ മാധ്യമങ്ങളില്‍ സേവ് കൊച്ചി ടര്‍ഫ് എന്ന കാന്പയിന്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധക കൂട്ടങ്ങളിലൊന്നായി വാഴ്ത്തപ്പെടുന്ന ഐഎസ്എല്‍ ടീം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫാന്‍സ് ഗ്രൂപ്പുകളില്‍ കെസിഎയുടെ നിലപാടിനെതിരേ വലിയ തോതില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. മത്സരം കൊച്ചിയില്‍ നടത്തിയാല്‍ അതു ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും നടക്കുന്നു. തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ്ബില്‍ അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് സ്റ്റേഡിയമുള്ളപ്പോള്‍ കൊച്ചി സ്റ്റേഡിയത്തെ ടര്‍ഫ് തകര്‍ത്ത് മത്സരം നടത്തണമെന്ന വാശി കെസിഎ വെടിയണമെന്ന് ആരാധകര്‍ പറയുന്നു. പല പ്രമുഖരും കൊച്ചിയില്‍ ക്രിക്കറ്റ് മത്സരം…

Read More

ഇന്ത്യയുടെ സംഘാടനം തീരെ മോശം; രൂക്ഷ വിമര്‍ശനങ്ങളുമായി ഫിഫ

ഇന്ത്യയുടെ സംഘാടനം തീരെ മോശം; രൂക്ഷ വിമര്‍ശനങ്ങളുമായി ഫിഫ

ന്യൂഡല്‍ഹി: വിജയകരമായി നടത്തിയെന്ന് ഇന്ത്യ അവകാശപ്പെടുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് സംഘാടനത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി അണ്ടര്‍ 17 ലോകകപ്പ് ഡയറക്ടര്‍ ഹവിയര്‍ സെപ്പി രംഗത്ത്. പല വേദികളിലും താരങ്ങള്‍ വസ്ത്രം മാറാനെത്തുന്ന സമയത്ത് ഡ്രസിങ് റൂമുകളില്‍ എലികള്‍ ഓടിക്കളിക്കുന്നത് താന്‍ കണ്ടെന്ന് സെപ്പി വ്യക്തമാക്കി. താരങ്ങളുടെയും ആരാധകരുടെയും കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താന്‍ സംഘാടകര്‍ക്ക് സാധിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയുടെ സംഘാടന സമിതി പല മേഖലയിലും ശ്രദ്ധ ചെലുത്തിയിട്ടില്ല. ആരാധകരുടെയോ താരങ്ങളുടെയോ ബുദ്ധിമുട്ട് പരിഗണിക്കാന്‍ പോലും ആര്‍ക്കും സമയമില്ലായിരുന്നു. പലയിടങ്ങളിലും എലികള്‍ ഓടിക്കളിക്കുന്ന സ്ഥലത്തൊക്കെയാണ് താരങ്ങള്‍ വസ്ത്രം മാറിയിരുന്നത്. ഫുട്‌ബോള്‍ വ്യവസായവുമായി ബന്ധപ്പെട്ടുള്ള അഞ്ചാമത് രാജ്യാന്തര കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ അര്‍ത്ഥത്തിലും ടൂര്‍ണമെന്റ് വിജയകരമായിരുന്നുവെന്നാണ് ഇവിടെയുള്ളവര്‍ പറയുന്നത്. എന്നാല്‍, ഒരു ഫുട്‌ബോള്‍ ആരാധകനെന്ന നിലയില്‍ ഈ ടൂര്‍ണമെന്റ് ആരാധകരെ സംബന്ധിച്ചിടത്തോളം വിജയകരമായിരുന്നില്ല എന്നാണ്…

Read More

നാളെ കൊച്ചി ആവേശത്തിരയില്‍ ആറാടും; ഫിഫ ലോകക്കപ്പ് നാളെ എത്തും

നാളെ കൊച്ചി ആവേശത്തിരയില്‍ ആറാടും; ഫിഫ ലോകക്കപ്പ് നാളെ എത്തും

കൊച്ചി: ആശങ്കകളും പ്രതിസന്ധികളും ഒഴിഞ്ഞ കൊച്ചിയില്‍ നാളെ മുതല്‍ കാല്‍പ്പന്തുകളിയുടെ ആവേശാരവങ്ങളുയരും. ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പില്‍ കിരീടമുയര്‍ത്തുന്ന യുവ രാജാക്കന്മാര്‍ക്കു നല്‍കാനുള്ള കപ്പ് നാളെ നഗരത്തിലെത്തും. ത്രിദിന പര്യടനത്തിനായി കൊച്ചിയിലെത്തിക്കുന്ന ട്രോഫിക്ക് ആവേശ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. നാളെ രാവിലെ 10.45ന് ലോകകപ്പ് വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തില്‍ കേരളത്തിന്റെ തനതായ കലാരൂപങ്ങളുടെ അകന്പടിയോടെ കപ്പിനെ വരവേല്‍ക്കും. കായിക മന്ത്രി എ.സി. മൊയ്തീന്‍ ഔദ്യോഗികമായി ട്രോഫി അനാവരണം ചെയ്യും. തുടര്‍ന്നു ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ആലപിക്കും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മാത്രമാകും ഈ ചടങ്ങിലേക്കു പ്രവേശനം. 11.30 മുതല്‍ മൂന്നു മണിക്കൂര്‍ പൊതു ജനങ്ങള്‍ക്കു ട്രോഫി കാണുന്നതിനുള്ള അവസരം ലഭിക്കും. സ്റ്റേഡിയത്തിന്റെ ഒന്നാം നന്പര്‍ ഗേറ്റിലൂടെയാണ് ഇതിനുള്ള പ്രവേശന സംവിധാനം ഒരുക്കിയിരിക്കുന്നത്. പര്യടനം അവസാനിക്കുന്ന 24വരെ വ്യത്യസ്തങ്ങളായ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. 23നു കലൂര്‍…

Read More

ഫിഫ അണ്ടര്‍ 17 ലോകകപ്പ്: എട്ടു മത്സരങ്ങള്‍ക്കു കൊച്ചി വേദി

ഫിഫ അണ്ടര്‍ 17 ലോകകപ്പ്: എട്ടു മത്സരങ്ങള്‍ക്കു കൊച്ചി വേദി

കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാളിന്റെ എട്ടു മത്സരങ്ങള്‍ക്കു കൊച്ചി വേദിയാകും. കായിക മന്ത്രി എ. സി. മൊയ്തീനാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ മത്സരം ഒക്ടോബര്‍ ഏഴിനു വൈകിട്ട് അഞ്ചു മണിക്കു ബ്രസീലും സ്‌പെയിനും തമ്മിലാണ്. അന്നു രാത്രി എട്ടിനു നടക്കുന്ന മത്സരത്തില്‍ ദക്ഷിണ കൊറിയയും നൈജീരിയയും ഏറ്റുമുട്ടും. പത്തിനു വൈകിട്ട് അഞ്ചിനു സ്‌പെയിന്‍- നൈജീരിയ മത്സരവും രാത്രി എട്ടിനു ദക്ഷിണ കൊറിയ- ബ്രസീല്‍ മത്സരവും കൊച്ചിയില്‍ നടക്കും. 13നു വൈകിട്ട് അഞ്ചിനു ഗിനിയ- ജര്‍മനി മത്സരത്തിനും അന്നു രാത്രി എട്ടിനു സ്‌പെയിന്‍- ദക്ഷിണ കൊറിയ മത്സരത്തിനും കൊച്ചി വേദിയാകും. 18ന് പ്രീക്വാര്‍ട്ടര്‍ മത്സരത്തിനും 22നു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനും കൊച്ചി വേദിയാകുമെന്ന് മന്ത്രി അറിയിച്ചു. ക്വാര്‍ട്ടര്‍ ഫൈനല്‍ ഉള്‍പ്പെടെ ഒന്‍പത് മത്സരങ്ങള്‍ക്കു ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വേദിയാകുമെന്നാണു നേരത്തെ അറിയിച്ചിരുന്നത്.

Read More

ഫിഫ അണ്ടര്‍-17 -ലോകകപ്പ്: കൊച്ചി നഗരത്തിന്റെ ലോഗോ പ്രകാശന വീഡിയോ കാണാം

ഫിഫ അണ്ടര്‍-17 -ലോകകപ്പ്: കൊച്ചി നഗരത്തിന്റെ ലോഗോ പ്രകാശന വീഡിയോ കാണാം

കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന് വേദിയാകുന്ന കൊച്ചി നഗരത്തിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കായിക മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷനായിരുന്നു. ലോകകപ്പിനായി എത്തുന്നവരെ സ്വീകരിക്കാനും പരിപാടികള്‍ യശസ്സുയര്‍ത്തുന്ന രീതിയില്‍ സംഘടിപ്പിക്കാനും കൊച്ചിക്ക് കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു യോഗത്തില്‍ ഒളിമ്പ്യന്‍ ചന്ദ്രശേഖരനെ ആദരിച്ചു. വാഴക്കാല സ്വദേശി മനു മൈക്കിളാണ് ലോഗോ ഡിസൈന്‍ ചെയ്തത്.

Read More

ഫിഫ അണ്ടര്‍-17 -ലോകകപ്പ്: കൊച്ചി നഗരത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

ഫിഫ അണ്ടര്‍-17 -ലോകകപ്പ്: കൊച്ചി നഗരത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന് വേദിയാകുന്ന കൊച്ചി നഗരത്തിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കായിക മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷനായിരുന്നു. ലോകകപ്പിനായി എത്തുന്നവരെ സ്വീകരിക്കാനും പരിപാടികള്‍ യശസ്സുയര്‍ത്തുന്ന രീതിയില്‍ സംഘടിപ്പിക്കാനും കൊച്ചിക്ക് കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു യോഗത്തില്‍ ഒളിമ്പ്യന്‍ ചന്ദ്രശേഖരനെ ആദരിച്ചു. വാഴക്കാല സ്വദേശി മനു മൈക്കിളാണ് ലോഗോ ഡിസൈന്‍ ചെയ്തത്. യോഗത്തില്‍ കെ വി തോമസ് എംപി, എംഎല്‍എമാരായ ഇബ്രാഹിംകുഞ്ഞ്, ഹൈബി ഈഡന്‍, പിടി തോമസ്, കെ.ജെ മാക്സി, മേയര്‍ സൗമിനി ജയിന്‍, മുന്‍ എംപി പി രാജീവ് ഫിഫ അണ്ടര്‍-17 ലോകകപ്പിന്റെ നോഡല്‍ ഓഫീസര്‍ എപിഎം മുഹമ്മദ് ഹനീഷ്, ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, അസിസ്റ്റന്റ് കലക്ടര്‍ ഈശപ്രിയ, ജിസിഡിഎ ചെയര്‍മാന്‍ സി…

Read More

ഫിഫ അണ്ടര്‍ 17 ലോകകപ്പ്: മത്സരങ്ങള്‍ക്കുള്ള തീയതി പ്രഖ്യാപിച്ചു

ഫിഫ അണ്ടര്‍ 17 ലോകകപ്പ്: മത്സരങ്ങള്‍ക്കുള്ള തീയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുഡ്‌ബോള്‍ മത്സരങ്ങള്‍ക്കുള്ള തീയതി പ്രഖ്യാപിച്ചു. 2017 ഒക്ടോബറില്‍ 6 മുതല്‍ 28 വരെയാണ് മത്സരങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ഗ്രൂപ്പുകളും മത്സരക്രമങ്ങളും ജൂലൈയില്‍ പിന്നീട് തീരുമാനിക്കും.കൊച്ചി ഉള്‍പ്പെടെ ആറ് വേദികളിലായാണ് മത്സരം നടക്കുന്നത് . മത്സരത്തിനായുള്ള സ്റ്റേഡിയങ്ങളുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം ഫിഫ സംഘം ഇന്ത്യയിലെത്തിയിരുന്നു. മത്സരത്തിനായുള്ള വേദികള്‍ സംഘം പ്രഖ്യാപിച്ചിരുന്നു. കൊച്ചി,നവി മുംബൈ, ഗോവ ,ഡല്‍ഹി ,ഗുവാഹത്തി തുടങ്ങിയ സ്റ്റേഡിയങ്ങളാണ് നിലവില്‍ സംഘം മത്സരത്തിനായി അനുവദിച്ചിരിക്കുന്നത്. ഈ മാസം 25 വരെ സംഘം ഇന്ത്യയിലുണ്ടാവും.24 ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. ഇന്ത്യക്ക് പുറമെ ഇറാന്‍, ഇറാഖ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ഏഷ്യയില്‍ നിന്ന് ലോകകപ്പ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

Read More

ഫിഫ അണ്ടര്‍ 17 ലോകകപ്പിന് കൊച്ചിയും

ഫിഫ അണ്ടര്‍ 17 ലോകകപ്പിന് കൊച്ചിയും

കൊച്ചി: ഐഎസ്എലിന് പിന്നാലെ കൊച്ചി വീണ്ടും ലോക ഫുട്‌ബോള്‍ ഭുപടത്തിലേക്ക് ഫിഫ അണ്ടര്‍ 17 ലോകകപ്പിന് കൊച്ചി വേദിയാകും. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പരിശോധന നടത്തിയ ശേഷമാണ് ഫിഫ സംഘം ഇക്കാര്യം വ്യക്തമാക്കിയത്. ലോകകപ്പിനുള്ള ഒരുക്കങ്ങളില്‍ സംഘം സംതൃപ്തി രേഖപ്പെടുത്തി. പരിശീലന ഗ്രൗണ്ടുകളായി നിശ്ചയിച്ചിട്ടുള്ള ഫോര്‍ട്ട് കൊച്ചി ഗ്രൗണ്ട്, പരേഡ് ഗ്രൗണ്ട്, പനമ്പിള്ളി നഗര്‍ സ്‌പോര്‍ട്‌സ് അക്കാഡമി, മഹാരാജാസ് സ്റ്റേഡിയം എന്നിവിടങ്ങളിലും സംഘം സന്ദര്‍ശനം നടത്തി. മുന്നൊരുക്കങ്ങളുടെ രണ്ടാംഘട്ട പരിശോധനയാണ് ഇപ്പോള്‍ നടന്നത്. സാധ്യതാ പട്ടികയിലുള്ള ആറു വേദികളിലെ പരിശോധന കൊച്ചിയില്‍നിന്നാണ് ആരംഭിക്കുന്നത്. കൊച്ചിക്കുശേഷം നവി മുംബൈ, ഗോവ, ഡല്‍ഹി, ഗോഹട്ടി, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളും സംഘം സന്ദര്‍ശിക്കുന്നുണ്ട്.

Read More