ഐശ്വര്യയുടെ സൗന്ദര്യരഹസ്യം പ്ലാസ്റ്റിക് സര്‍ജറിയാണോ…?

ഐശ്വര്യയുടെ സൗന്ദര്യരഹസ്യം പ്ലാസ്റ്റിക് സര്‍ജറിയാണോ…?

ലോക സുന്ദരി എന്ന കേള്‍ക്കുമ്പോള്‍ എത്ര വര്‍ഷം കഴിഞ്ഞാലും പ്രേക്ഷകരുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ഐശ്വര്യയുടെ മുഖമായിരിക്കും. സൗന്ദര്യം സംരക്ഷിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറിയെ ആശ്രയിക്കാറുണ്ടോ എന്ന ചോദ്യത്തിന് വളരെ കൂളായിട്ടാണ് താരം മറുപടി പറഞ്ഞത്. എന്ത് മാറ്റത്തിന് വിധേയമാകണം എന്നുളളത് അവനവന്റെ താല്‍പര്യമാണ്. താന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് കൃത്യമായി ഒരു ധാരണവേണമെന്നും താരം പറഞ്ഞു. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ മുടികളര്‍ ചെയ്തിരുന്നോ എന്ന ചോദ്യത്തിന് ഇല്ലയെന്നാണ് എന്റെ മറുപടി. ഒരു ബ്രാന്‍ഡിനു വേണ്ടി പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോഴാണ് ഇതിനെ കുറിച്ച് ആദ്യമായി പരീക്ഷിച്ചത്. അതു വിജയിക്കുകയും ചെയ്തുവെന്നും താരം പറഞ്ഞു. താരത്തിന്റെ ഈ മറുപടിയില്‍ നിന്ന വ്യക്തമാണ് പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടോ ഇല്ലയോയെന്ന്. കൂടാതെ ഇതുവരെ ഡയറ്റുകള്‍ സ്വീകരിക്കേണ്ടി വന്നിട്ടില്ലെന്നും താരം വ്യക്തമാക്കുന്നുണ്ട്. ശരീരത്തെ കുറിച്ച് എന്ത് ചെയ്താലും മെഡിക്കല്‍ അധികൃതരുടെ ഉപദേശം തേടണമെന്നും…

Read More

എന്തോന്നെഡേ ഇത്…? ജന്നിഫര്‍ ലോപ്പസിന്റെ പുത്തന്‍ ബൂട്ടു കണ്ടു ആരാധകര്‍ ചോദിക്കുന്നു

എന്തോന്നെഡേ ഇത്…? ജന്നിഫര്‍ ലോപ്പസിന്റെ പുത്തന്‍ ബൂട്ടു കണ്ടു ആരാധകര്‍ ചോദിക്കുന്നു

ശ്രദ്ധിക്കപ്പെടാനായി വ്യത്യസ്തമായ പരീക്ഷണങ്ങളില്‍ സെലിബ്രിറ്റികളും രംഗത്തു വരാറുണ്ട്. അതിനിടയിലാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് പോപ്പ് ഗായിക ജെന്നിഫര്‍ ലോപ്പസ് നടുറോഡില്‍ പ്രത്യക്ഷപ്പെട്ടത്. ഒറ്റനോട്ടത്തില്‍ താരസുന്ദരിയുടെ ജീന്‍സ് അഴിഞ്ഞുവീണു എന്നേ തോന്നു. എന്നാല്‍ സംഭവം അങ്ങനെയല്ല. പരിഷ്‌കാരങ്ങളുടെ പുതുപുത്തന്‍ സ്‌റ്റൈലെന്ന് വാഴ്ത്തികൊണ്ടുള്ള ബൂട്ടണിഞ്ഞാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെര്‍സാച്ചിയുടെ ഡെനിം ബൂട്ടാണ് ലോപ്പസ് ധരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ട്രോളായിട്ടുണ്ടെങ്കിലും സംഭവം ഹിറ്റാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Read More

ട്രെന്‍ഡി ആകാന്‍ വണ്ണക്കൂടുതല്‍ ഒരു പ്രശ്‌നമേയല്ല

ട്രെന്‍ഡി ആകാന്‍ വണ്ണക്കൂടുതല്‍ ഒരു പ്രശ്‌നമേയല്ല

അമിത വണ്ണമുള്ളവര്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. വണ്ണം തോന്നിക്കാത്ത രീതിയിലുള്ള സൂപ്പര്‍സൈസ് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക. ഒഴുക്കന്‍ ലൈനുകളോട് കൂടിയ വസ്ത്രങ്ങള്‍ വണ്ണക്കുറവ് തോന്നിക്കും. മാത്രമല്ല ഇറുക്കമില്ലാത്ത ഒഴുകി കിടക്കുന്ന വസ്ത്രങ്ങളാണ് വണ്ണമുള്ളവര്‍ക്ക് കൂടുതല്‍ അനുയോജ്യം. അമിത വണ്ണമുള്ളവര്‍ ലെഗ്ഗിംസ് അല്ലെങ്കില്‍ ജീന്‍സ് ധരിയ്ക്കുമ്പോള്‍ ഇറക്കം കൂടിയ ടോപ്പുകള്‍ ധരിയ്ക്കുന്നത് ഒഴിവാക്കുക. വലിയ ഡിസൈനുകളോടും പാറ്റേണുകളോടും കൂടിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് കൂടുതല്‍ വണ്ണം തോന്നിപ്പിക്കും. വണ്ണമുള്ളവര്‍ക്ക് ഫ്‌ളോറല്‍ പ്രിന്റുകളുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കാം. മാത്രമല്ല ഹിപ്‌സൈസ് മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കാം. നിറങ്ങളിലും ശ്രദ്ധ വേണം. കറുപ്പ്, നേവി, ഗ്രേ, തവിട്ട് എന്നീ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ വണ്ണമുള്ളവര്‍ക്ക് നന്നായി ഇണങ്ങും. നെടുകെ വരകളുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക. കൂടാതെ ബെല്‍റ്റുകളുള്ളതും കോളറുള്ളതുമായ വസ്ത്രങ്ങളും ഇവര്‍ക്ക് ഇണങ്ങുന്നതാണ്. എന്നാല്‍ വലിപ്പമുള്ളതും പരന്നതുമായ ബെല്‍റ്റുകള്‍ ഒഴിവാക്കുക. വണ്ണം കൂടുതലുള്ളവര്‍ മിഡിയും ടോപ്പും ധരിക്കുമ്പോള്‍…

Read More

സിസേറിയന്‍ പാടുകള്‍ മറയ്ക്കാന്‍ ടാറ്റു കുത്തി ചൈനയിലെ യുവതികള്‍

സിസേറിയന്‍ പാടുകള്‍ മറയ്ക്കാന്‍ ടാറ്റു കുത്തി ചൈനയിലെ യുവതികള്‍

ഫാഷന്റെ ലോകത്താണ് നാമേവരും ജീവിക്കുന്നത്. വസ്ത്രങ്ങളിലൂടെയും മേക്കപ്പിലൂടെയും ആഭരണങ്ങളിലൂടെയുമൊക്കെ വ്യത്യസ്ത ഫാഷന്‍ അനുകരിക്കുന്നവര്‍ ധാരാളമുണ്ട്. ചിലര്‍ ശരീരമാസകലം പച്ചകുത്തുന്നതും കണ്ടിട്ടുണ്ട്. അങ്ങനെയൊരു വ്യത്യസ്ത ഫാഷനാണ് ഇപ്പോള്‍ ചൈനയില്‍ ഹിറ്റാകുന്നത്. പ്രസവം ഒരു യുവതിയില്‍ മാനസികമായും ശാരീരികമായും നിരവധി മാറ്റങ്ങള്‍ വരുത്തും. ചിലര്‍ ശാരീരിക ഭംഗി പഴയതുപോലെ തിരിച്ചുകൊണ്ടുവരികയും അത് കാത്തുസൂക്ഷിക്കുകയും ചെയ്യും. ഒരു കുഞ്ഞിന് ജന്മം നല്‍കിയ ശരീരം നാളുകള്‍ക്ക് ശേഷം മാത്രമേ പഴയപോലെ ആകൂ. എന്നാല്‍ ചിലപ്പോള്‍ പ്രസവം അവശേഷിപ്പിച്ച ശരീരത്തിലെ, പ്രത്യേകിച്ച് വയറിലെ പാടുകള്‍ മാറ്റുക പ്രയാസമാണ്. സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത് എങ്കില്‍ അത് നല്‍കിയ മുറിപ്പാട് ജീവിതത്തിലുടനീളം അവിടെ കാണുകയും ചെയ്യും. എന്നാല്‍ അതിനും ഒരു വഴി കണ്ടെത്തിയിരിക്കുകയാണ് ചൈനയിലെ യുവതികള്‍. സിസേറിയന്‍ പാടുകള്‍ മറയ്ക്കാന്‍ അവിടെ പച്ചകുത്തിയാണ് ഇവരുടെ പരീക്ഷണം. പല രീതിയിലും ഭംഗിയിലുമുള്ള ടാറ്റൂ ആണ് ഇവര്‍ വയറില്‍ സിസേറിയന്‍…

Read More