ടൊവിനോയെ ട്രോളി ഫഹദ് ഫാസില്‍ ‘എന്റെ കിരീടം അവന്‍ കൊണ്ടുപോയതില്‍ സന്തോഷം’

ടൊവിനോയെ ട്രോളി ഫഹദ് ഫാസില്‍ ‘എന്റെ കിരീടം അവന്‍ കൊണ്ടുപോയതില്‍ സന്തോഷം’

ടൊവിനോ തോമസിനെ ഇമ്രാന്‍ ഹഷ്മിയെന്നു വിളിക്കുന്നതില്‍ സന്തോഷമെന്ന് ഫഹദ് ഫാസില്‍. തിരിച്ചു വരവില്‍ ഫഹദിന് ആരാധകര്‍ കൊടുത്ത കിരീടമായിരുന്നു ഇമ്രാന്‍ ഹഷ്മി. മിക്ക ചിത്രങ്ങളിലും ചുംബന രംഗങ്ങളുണ്ടായതോടെയാണ് ആ പേര് കിട്ടിയത്. പക്ഷേ ഇപ്പോള്‍ ആ പേര് ടൊവിനോയ്ക്ക് കിട്ടി. ഒരു അഭിമുഖത്തില്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് ഫഹദിന്റെ മറുപടി. ടൊവിനോയെ അങ്ങനെ വിളിക്കുന്നതില്‍ അഭിമാനം തോന്നുന്നെന്നും തനിക്കുണ്ടായ കിരീടം വേറൊരാള്‍ എടുത്തുകൊണ്ടുപോയല്ലോ’ എന്നുമായിരുന്നു തമാശയോടെ ഫഹദിന്റെ മറുപടി. ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും ഇരുവരും നല്ല സുഹൃത്തുക്കളാണ്. താന്‍ ഏറെ ആരാധിക്കുന്ന നടനാണ് ഫഹദെന്ന് ടൊവിനോ നേരത്തേ പറഞ്ഞിട്ടുണ്ട്. ഫഹദിന്റെ വരത്തന്‍, ടൊവിനോയുടെ തീവണ്ടി എന്നിവയാണ് ഇപ്പോള്‍ വിജയപ്രദര്‍ശനം നടത്തുന്ന രണ്ടു ചിത്രങ്ങള്‍.  

Read More

മണിരത്നം ചിത്രത്തില്‍ നിന്നു പിന്മാറിയതിന്റെ കാരണം തുറന്നു പറഞ്ഞ് ഫഹദ് ഫാസില്‍

മണിരത്നം ചിത്രത്തില്‍ നിന്നു പിന്മാറിയതിന്റെ കാരണം തുറന്നു പറഞ്ഞ് ഫഹദ് ഫാസില്‍

മണിരത്നം ചിത്രത്തില്‍ അഭിനയിക്കണമെന്ന ആഗ്രഹം വലിയ ലക്ഷ്യമായി പങ്കുവെയ്ക്കുന്ന താരങ്ങള്‍ നിരവധിയാണ്. അങ്ങനെയൊരു അവസരം കിട്ടിയാല്‍ അത് വലിയ സന്തോഷത്തോടെ പങ്കുവെയ്ക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതാണ് പതിവു കാഴ്ച. പക്ഷേ ഇവിടെ അതില്‍ നിന്നെല്ലാം വ്യത്യസ്തനാവുകയാണ് മലയാളത്തിന്റെ സൂപ്പര്‍ നടന്‍ ഫഹദ് ഫാസില്‍. മണിരത്നത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘ചെക്ക ചിവന്ത വാന’ത്തിലേയ്ക്ക് വന്‍ താരനിരയോടൊപ്പം പ്രധാനപ്പെട്ട കഥാപാത്രം ചെയ്യാന്‍ അവസരം ലഭിച്ചിട്ടും ഫഹദ് പിന്മാറുകയായിരുന്നു. ഇത് വലിയ വാര്‍ത്തയായിരുന്നു. ഒടുവില്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പിന്മാറാനുണ്ടായ കാരണത്തെക്കുറിച്ച് ഫഹദ് മനസ്സു തുറന്നു. മനസില്‍ ഒരു സിനിമ കാണാന്‍ കഴിയാത്ത സാഹചര്യത്തിലാണ് താന്‍ ചിത്രങ്ങളില്‍ നിന്നും പിന്മാറുന്നതെന്നും മണിരത്നത്തിന്റെ ചിത്രം അവസാനനിമിഷം വരെ മനസില്‍ കാണാന്‍ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും അദ്ദേഹം പറയുന്നു. പല ചിത്രങ്ങളില്‍ നിന്നും ഇങ്ങനെ പിന്മാറാന്‍ താന്‍ നിര്‍ബന്ധിതനായിട്ടുണ്ടെന്നും ഫഹദ് പറയുന്നു. അതേസമയം എന്തുകൊണ്ടാണ്…

Read More

ഫഹദിന്റെ ‘വരത്തനി’ല്‍ നസ്രിയയുടെ പാട്ടും…

ഫഹദിന്റെ  ‘വരത്തനി’ല്‍  നസ്രിയയുടെ പാട്ടും…

  ഫഹദ് ഫാസില്‍ നായകനാകുന്ന അമല്‍ നീരദ് ചിത്രം വരത്തന്‍ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് നടിയും ഫഹദിന്റെ ജീവിത പങ്കാളിയുമായ നസ്രിയയാണ്. ചിത്രത്തില്‍ നസ്രിയ പാടുന്നുമുണ്ട്. റെക്കോര്‍ഡിങ് സ്റ്റുഡിയോയിലുള്ള സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിന്റെ ചിത്രം നേരത്തേ നസ്രിയ ഇന്‍സ്റ്റഗ്രാമില് പങ്കുവച്ചിരുന്നു. വരത്തന്റെ ടീസറും പോസ്റ്ററുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു. എതിരാളിയെ അടിച്ചിടുന്ന ഫഹദിന്റെ മാസ് ലുക്കാണ് ടീസറിന്റെ ഹൈലൈറ്റ്. വരത്തന്‍ ഒരു സ്‌റ്റൈലിഷ് മാസ് പടമായിരിക്കുമെന്ന സൂചന നല്‍കുന്നതാണ് ടീസറിലെ സംഗീതവും. വരത്തനില്‍ നസ്രിയ പാടുന്ന പാട്ടിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ ഫഹദിന്റെ നായിക. ലിറ്റില്‍ സ്വയംപ് ഛായാഗ്രഹനാകുന്ന ചിത്രത്തില്‍ ഹര്‍ഷന് എഡിറ്റിങ് നിര്‍വ്വഹിക്കുന്നു. ഓഗസ്റ്റ് 27നു ചിത്രം തിയേറ്ററുകളിലെത്തും.

Read More

ഫഹദിന്റെ ‘വരത്തന്‍’, ടീസര്‍ പുറത്ത്

ഫഹദിന്റെ ‘വരത്തന്‍’, ടീസര്‍ പുറത്ത്

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രം’വരത്തന്റെ’ ടീസര്‍ പുറത്തിറങ്ങി. ഐശ്വര്യ ലക്ഷ്മിയാണ് നായിക. ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് എത്തുന്നത്. പറവയുടെ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയമ്പാണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. അമല്‍ നീരദിന്റെ എ.എന്‍.പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

Read More

‘ സൂപ്പര്‍സ്റ്റാര്‍ രജനിക്കൊപ്പം ഫഹദ് ! ‘

‘ സൂപ്പര്‍സ്റ്റാര്‍ രജനിക്കൊപ്പം ഫഹദ് ! ‘

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പമാണ് മലയാളത്തിന്റെ നാച്ചുറല്‍ യങ് ആക്ടര്‍ ഫഹദ് ഫാസിലിന്റെ അടുത്ത ചിത്രം എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. സൂപ്പര്‍ ഡീലക്സിനു ശേഷമുളള ഫഹദിന്റെ അടുത്ത തമിഴ് ചിത്രമാണിത്. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന തലൈവര്‍ ചിത്രത്തിലായിരിക്കും ഫഹദ് അഭിനയിക്കുകായെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. വിജയ് സേതുപതിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബിഗ് ബഡ്ജറ്റിലാണ് കാര്‍ത്തിക്ക് സുബ്ബരാജിന്റെ രജനി ചിത്രമൊരുങ്ങുന്നത്. നിര്‍മ്മാണം സണ്‍ പിക്ചേഴ്സ് സണ്‍ പിക്ചേഴാണ് കാര്‍ത്തിക്ക് സുബ്ബരാജിന്റെ രജനി ചിത്രമൊരുക്കുന്നത്. ഇത്തവണയും തലൈവരുടെ മാസും ക്ലാസും ചേര്‍ന്നൊരു പ്രകടനമായിരിക്കും ചിത്രത്തിലുണ്ടാവുകായെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. തമിഴകത്ത് മികച്ച പ്രമേയം പറഞ്ഞ സിനിമകള്‍ ഒരുക്കി ശ്രദ്ധേ നേടിയ സംവിധായകനാണ് കാര്‍ത്തിക്ക് സുബ്ബരാജ്. ഫഹദ് കൂടി എത്തുന്നതോടെ വലിയ ആകാംക്ഷകളോടെയായിരിക്കും ചിത്രം കാണുവാനായി സിനിമാ പ്രേമികള്‍ കാത്തിരിക്കുക.

Read More

നസ്രിയ വന്നു… എല്ലാം ശരിയായി; താല്‍പര്യമില്ലെങ്കില്‍ ആര്‍ക്കുവേണ്ടിയാണെങ്കില്‍ പോലും സിനിമ ചെയ്യേണ്ടെന്ന് നസ്രിയ പറയും; ഫഹദ്

നസ്രിയ വന്നു… എല്ലാം ശരിയായി; താല്‍പര്യമില്ലെങ്കില്‍ ആര്‍ക്കുവേണ്ടിയാണെങ്കില്‍ പോലും സിനിമ ചെയ്യേണ്ടെന്ന് നസ്രിയ പറയും; ഫഹദ്

സിനിമയില്‍ മിന്നി തിളങ്ങാന്‍ സാധ്യത ഇല്ലെന്നു തോന്നിയ കാലഘട്ടത്തില്‍ നിന്ന് നല്ലൊരു തിരിച്ചുവരവ് സാധ്യമായത് നസ്രിയയുടെ വരവോടെയാണെ്. നസ്രിയ ജീവിതത്തില്‍ വന്നതിന് ശേഷം തനിക്ക് വന്ന മാറ്റം വളരെ വലുതാണെന്നും ഫഹദ്. ഫഹദിന്റെ വാക്കുകള്‍: സിനിമയില്‍ ഫോക്കസ് ഇല്ലാതായിപ്പോയി എന്നു തോന്നിയ കാലഘട്ടമുണ്ടായിരുന്നു. അത് എനിയ്ക്കൊരു പേഴ്സണല്‍ ലൈഫ് ഇല്ലാത്തതിനാലാണ് ഇത് എന്ന തോന്നലുണ്ടായി. മുഴുവന്‍ സമയം സിനിമയുടെ തിരക്കിലായിരുന്നു. 2013 ല്‍ 13 സിനിമകള്‍ ചെയ്തു. നസ്രിയ എന്റെ ജീവിതത്തിലേക്ക് വന്നപ്പോള്‍ എല്ലാം ബാലന്‍സ് ആയി. താല്‍പര്യമില്ലെങ്കില്‍ ആര്‍ക്കുവേണ്ടിയാണെങ്കില്‍ പോലും സിനിമ ചെയ്യേണ്ടെന്ന് നസ്രിയ പറയും. അതാണ് അവളുടെ ഗുണം. നിരവധി വലിയ പ്രോജക്ടുകള്‍ ഇങ്ങനെ ഞാന്‍ വേണ്ടെന്നു വച്ചിട്ടുണ്ട്. ഇഷ്ടമല്ലെങ്കില്‍ ചെയ്യണ്ട, പക്ഷേ അത് ആ സിനിമയുടെ സംവിധായകനോട് തുറന്നുപറയണമെന്ന് നസ്രിയ പറയും. അത്രയും സപ്പോര്‍ട്ട് നല്‍കുന്ന ഒരാള്‍ വീട്ടിലുള്ളപ്പോള്‍ എന്റെ ജോലി വളരെ…

Read More

മമ്മുട്ടിയുടെ ആ വാക്കുകള്‍, മറ്റെല്ലാ കളിയാക്കലുകളും മറന്നുപോയി: ഫഹദ് ഫാസില്‍

മമ്മുട്ടിയുടെ ആ വാക്കുകള്‍, മറ്റെല്ലാ കളിയാക്കലുകളും മറന്നുപോയി: ഫഹദ് ഫാസില്‍

റോള്‍ മോഡല്‍സ് എന്ന സിനിമയിലെ നൃത്ത രംഗത്തിന് ഏറെ വിമര്‍ശനം കേട്ടിരുന്നു നടന്‍ ഫഹദ് ഫാസില്‍. ഫഹദ് ഇങ്ങനെ ഡാന്‍സ് ചെയ്യല്ലേ എന്നപേക്ഷിക്കുന്ന വീഡിയോകള്‍ വരെ ഇറങ്ങി. എന്നാല്‍ ഫഹദിന്റെ നൃത്തത്തെ കുറ്റപ്പെടുത്തിയില്ലെന്നതിന് പുറമേ അഭിനന്ദിക്കുകയും ചെയ്യുന്ന ഒരാളുണ്ട്. മറ്റാരുമല്ല അച്ഛന്‍ ഫാസില്‍ ഒപ്പം മമ്മൂട്ടിയും. ഫഹദിന് അവന്റേതായ കുറെ രീതികളുണ്ട്. അടുത്ത കാലത്തിറങ്ങിയ റോള്‍ മോഡല്‍സില്‍ അവനൊരു ഡാന്‍സ് ചെയ്തു. ഇപ്പോള്‍ എല്ലാ നായകന്മാരും ചെയ്യുന്നതാണ്. സിനിമയില്‍ ഡാന്‍സ് ചെയ്യണമെന്നത് അവനും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഡാന്‍സ് ഉമ്മയ്ക്കും ഫര്‍ഹാനും ഇഷ്ടപ്പെട്ടില്ല. ഓണ്‍ലൈനില്‍ അതേക്കുറിച്ച് മോശമായാണ് കമന്റ് വരുന്നതെന്ന് ഫര്‍ഹാന്‍ പറഞ്ഞു. എന്നാലും ഞാനാ പാട്ട് കണ്ടു. തേച്ചില്ലേ പെണ്ണേ എന്ന് പറഞ്ഞ് ആടുകയാണ് അവന്‍. പാട്ട് കണ്ടു കഴിഞ്ഞയുടന്‍ ഞാന്‍ നസ്രിയയ്ക്ക് മെസ്സേജ് അയച്ചു. വാച്ച് ഷാനൂസ് പെര്‍ഫോമന്‍സ് ഇന്‍ യൂട്യൂബ്, ഉഗ്രന്‍. ഉടന്‍ ഫഹദ്…

Read More

അഭ്യൂഹങ്ങള്‍ക്ക് വിട, മലയാളത്തിന്റെ കുട്ടിക്കുറുമ്പി നസ്രിയ തിരിച്ച് വരുന്നു….

അഭ്യൂഹങ്ങള്‍ക്ക് വിട, മലയാളത്തിന്റെ കുട്ടിക്കുറുമ്പി നസ്രിയ തിരിച്ച് വരുന്നു….

മലയാള സിനിമയിലെ ഏറ്റവും ക്യൂട്ട് താരദമ്പതികളെന്ന് വിശേഷണം നേടിയവരാണ് ഫഹദ് ഫാസിലും നസ്രിയയും. തന്റെ കരിയറില്‍ നസ്രിയ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു ഫഹദ് ഫാസിലിനെ വിവാഹം കഴിക്കുന്നത്. ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. വിവാഹ ശേഷം ഏതൊരു താരവും അഭിമുഖീകരിക്കുന്ന ആ ചോദ്യം നിരവധി തവണ നസ്രിയയും ഫഹദും ആരാധകരില്‍ നിന്നും നേരിടേണ്ടി വന്നിട്ടുണ്ട്. നസ്രിയ തിരികെ സിനിമയിലേക്ക് വരുമോ എന്നത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ഫഹദ് ഫാസില്‍.നസ്രിയയുടെ തിരിച്ചുവരവിനെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലിനില്‍ക്കുന്നതിനിടെ ഇക്കാര്യം ഫഹദ് വ്യക്തമാക്കിയിരിക്കുകയാണ്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നസ്രിയ തിരിച്ചു വരുന്നതായി ഫഹദ് ഫാസില്‍ വ്യക്തമാക്കിയത്.നസ്രിയ തിരിച്ച് വരുന്നു എന്ന് വെളിപ്പെടുത്തിയതല്ലാതെ സിനിമയേക്കുറിച്ചോ അത് ഏത് ഭാഷയിലാണെന്നതിനേക്കുറിച്ചോ ഫഹദ് ഒന്നും വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തെ സംബന്ധിക്കുന്ന യാതൊരു സൂചനയും…

Read More

ഫഹദിന്റെ നായികയായി സമാന്ത

ഫഹദിന്റെ നായികയായി സമാന്ത

ഫഹദ് ഫാസിലിന്റെ നായികയായി സമാന്ത എത്തുന്നു. ത്യാഗരാജന്‍ കുമരരാജ ഒരുക്കുന്ന ചിത്രത്തിലാണ് ഫഹദ് ഫാസിലിന്റെ നായികയായി എത്തുന്നത് സമാന്തയാണ്. വിജയ് സേതുപതിയാണ് ചിത്രത്തിലെ മറ്റൊരു നായകന്‍. സംവിധായകന്‍ തന്നെയാണ് ഔദ്യോഗികമായ സ്ഥിരീകരണം നടത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. പിസി ശ്രീറാം ആണ് ഛായാഗ്രഹണം. ഫഹദ് കരാര്‍ ഒപ്പിടുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണിത്.

Read More

ക്യാംപസ് ചിത്രത്തില്‍ ഫഹദ്; സംവിധാനം റാഫി

ക്യാംപസ് ചിത്രത്തില്‍ ഫഹദ്; സംവിധാനം റാഫി

ക്യാംപസ് പശ്ചാത്തലമാക്കി റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകും. റോള്‍ മോഡല്‍ എന്ന് പേരു നിശ്ചയിച്ചിരിക്കുന്ന ചിത്രത്തില്‍ നമിതാ പ്രമോദാണ് നായിക. റാഫിയുടെ പതിവുശൈലിില്‍ കോമഡിക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. ക്യാംപസ് വിട്ട് വര്‍ഷങ്ങള്‍ക്കു ശേഷവും തസുഹൃത്തുക്കളായി തുടരുന്ന ചിലരിലൂടെ കഥയാണ് ചിത്രം പറയുന്നത്. രണ്‍ജി പണിക്കര്‍, വിനയ് ഫോര്‍ട്ട്, ലെന, സ്രിന്ദ ഷറഫുദ്ദീന്‍, വിനായകന്‍, സൗബിന്‍, നന്ദി പൊതുവാള്‍ എന്നിവരും മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. സെവന്‍ ആര്‍ട്‌സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ജിപി വിജയകുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്‌റ്റോബറില്‍ ആരംഭിക്കും

Read More