” വീട്ടില്‍ ഗര്‍ഭത്തിന്റെ, വാര്‍ഡില്‍ യുറീമിയയുടെ ഛര്‍ദ്ദി… ഒടുക്കം ലേബര്‍ റൂമിലേക്ക്… അതേ കൈ കൊണ്ടുള്ള കുഞ്ഞിക്കാല്‍ സ്പര്‍ശം… ” ; യുവ ഡോക്ടറുടെ രസകരമായ ക്ഷണക്കത്ത് വൈറല്‍… !!!

” വീട്ടില്‍ ഗര്‍ഭത്തിന്റെ, വാര്‍ഡില്‍ യുറീമിയയുടെ ഛര്‍ദ്ദി… ഒടുക്കം ലേബര്‍ റൂമിലേക്ക്… അതേ കൈ കൊണ്ടുള്ള കുഞ്ഞിക്കാല്‍ സ്പര്‍ശം… ” ; യുവ ഡോക്ടറുടെ രസകരമായ ക്ഷണക്കത്ത് വൈറല്‍… !!!

” വീട്ടില്‍ ഗര്‍ഭിണിയുടെ ആകുലതകള്‍, വാര്‍ഡില്‍ രോഗികളുടെ വ്യാകുലതകള്‍… വീട്ടില്‍ ഗര്‍ഭത്തിന്റെ ഛര്‍ദ്ദി, വാര്‍ഡില്‍ യുറീമിയയുടെ ഛര്‍ദ്ദി… ഒടുക്കം വാര്‍ഡില്‍ നിന്ന് ഓടി ലേബര്‍ റൂമിലേക്ക്… അതേ വേഷത്തില്‍, അതേ കൈ കൊണ്ടുള്ള കുഞ്ഞിക്കാല്‍ സ്പര്‍ശം! ” കോഴിക്കോട് മെഡിക്കല്‍ കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തിനായൊരുങ്ങുകയാണ്…, സംഗമം ഒന്നും പുതുമയല്ല…. പക്ഷെ.. വ്യത്യസ്തത എന്തെന്നാല്‍.. ഇതിനായുള്ള ക്ഷണക്കത്താണ്. യുവ ഡോക്ടര്‍ ഷമീര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ച ക്ഷണക്കത്താണ് എഴുത്തിലെ വ്യത്യസ്തത കൊണ്ട് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. മെഡിക്കല്‍ കോളേജില്‍ ജനറല്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പി ജി ചെയ്തവര്‍ക്കായാണ് ഈ ഒത്തുചേരല്‍. ‘ജോലിയില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവര്‍ മുതല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ ഉപരിപഠനം ചെയ്യുന്നവര്‍ വരെ ഇവിടെ പി ജി ചെയ്തവരിലുണ്ട്. എല്ലാവരുടെയും ഫോണ്‍ നമ്പര്‍ അറിയില്ല. അറിഞ്ഞ എല്ലാവരും മറ്റുള്ളവരെയും അറിയിച്ച് ഇതൊരു നല്ല അനുഭവമാക്കി മാറ്റാന്‍ അഭ്യര്‍ത്ഥിക്കുന്നു…’…

Read More

ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ ഭക്തര്‍ ഇനി മേലാല്‍ ആര്‍ത്തവമുള്ള സ്ത്രീയെ വിവാഹം ചെയ്യില്ലെന്ന തീരുമാനം എടുക്കണം; ശാരദക്കുട്ടി

ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ ഭക്തര്‍ ഇനി മേലാല്‍ ആര്‍ത്തവമുള്ള സ്ത്രീയെ വിവാഹം ചെയ്യില്ലെന്ന തീരുമാനം എടുക്കണം; ശാരദക്കുട്ടി

കോട്ടയം: ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ ഭക്തര്‍ ഉനി മേലാല്‍ ആര്‍ത്തവമുള്ള സ്ത്രീയെ വിവാഹം ചെയ്യില്ലെന്ന തീരുമാനം എടുക്കണനമെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ ഇങ്ങനെ ആജീവനാന്തം മലിനമനസ്സുമായി അതേക്കുറിച്ചു പുളിച്ചു തേട്ടുന്ന ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയല്ല വേണ്ടത്. ഇനി മേലില്‍ ഒരൊറ്റ ഭക്തനും ആര്‍ത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കില്ല എന്ന അന്തസ്സോടെ തീരുമാനമെടുക്കുകയാണ് വേണ്ടത്. -ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം; ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ ഇങ്ങനെ ആജീവനാന്തം മലിനമനസ്സുമായി അതേക്കുറിച്ചു പുളിച്ചു തേട്ടുന്ന ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയല്ല വേണ്ടത്. ഇനി മേലില്‍ ഒരൊറ്റ ഭക്തനും ആര്‍ത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കില്ല എന്ന അന്തസ്സോടെ തീരുമാനമെടുക്കുകയാണ് വേണ്ടത്. എന്താ നടപ്പാക്കുമോ? ഭക്തകളോ? അവരും ആര്‍ത്തവമില്ലായ്മയെ അനുഗ്രഹമായി കാണണം. ചികിത്സക്കൊന്നും പോകരുത്. എസ്.ശാരദക്കുട്ടി

Read More

അന്നും മഴയുണ്ടായിരുന്നു… ഗൃഹാതുരതയോടെ മഴയെ ഓര്‍ത്തെടുക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു

അന്നും മഴയുണ്ടായിരുന്നു… ഗൃഹാതുരതയോടെ മഴയെ ഓര്‍ത്തെടുക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു

കേരളത്തെ ഭീതിയിലാഴ്ത്തി മഴ തുടരുകയാണ്. മഴയെന്നാല്‍ ദുരന്തമെന്നാണ്, കളക്ടര്‍ പ്രഖ്യാപിക്കുന്ന അവധിയെന്നാണ് ഇനിവരുന്ന തലമുറകളുടെ ഓര്‍മ്മ. ഇതിനൊക്കെ മുന്‍പേ ഇവിടെ മഴയുണ്ടായിരുന്നു, മഴക്കാലമുണ്ടായിരുന്നു എന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഡോ. അസ്‌കര്‍ അലി. തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത മഴയോര്‍മ്മകള്‍ ശ്രദ്ധേയമാകുന്നത് അതില്‍ അദ്ധേഹം വരച്ചിട്ടിരിക്കുന്ന വാങ്മയ ചിത്രങ്ങള്‍ കൊണ്ടുകൂടിയാണ്. ഒരുപക്ഷേ ഇനി നമുക്ക് ഓര്‍ത്തെടുക്കാന്‍ ആകാത്ത ഒരു കാലത്തെ കൂടിയാവാം അദ്ധേഹം അവതരിപ്പിച്ചിരിക്കുന്നത്. അസ്‌കര്‍ അലിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം. അന്ന് കര്‍ക്കിടകം ഉണ്ടായിരുന്നു മഴയും ഉണ്ടായിരുന്നു ,മഴ ആര്‍ത്തനാദത്തോടെ ഓടിട്ട മേല്‍കൂരക്ക് മുകളില്‍ ശബ്ദമുണ്ടാകുമായിരുന്നു, കാറ്റില്‍ ആടി ഉലയുന്ന തെങ്ങുകളും, ഇടി ശബ്ദം കേട്ട് കരയുന്ന നാല്‍കാലികളും ഉണ്ടായിരുന്നു……… പക്ഷെ കര്‍ക്കിടക മഴ അതിന്റെ കാമുകിയിലേക്ക് ഒലിച്ചിറങ്ങുന്നത് എന്നെ ഭയപെടുതിയിരുന്നില്ല. ഓടിന്റെ ഇറയിലൂടെ ഒലിച്ചിറങ്ങുന്ന മഴക്ക് എന്ത് രസമായിരുന്നു, ഉമ്മറത്തെ ചാരുപടിയില്‍ ഇരുന്ന് കാല്‍ ആ…

Read More

കരുണാനിധിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു; നഷ്ടമായത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തനായ നേതാവിനെ

കരുണാനിധിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു; നഷ്ടമായത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തനായ നേതാവിനെ

കേരളത്തെ സംബന്ധിച്ച് എന്നും സഹോദരസ്ഥാനത്തുള്ള ശ്രദ്ധേയ നേതാവിനെയാണ് കരുണാനിധിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നിസ്വജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം നേടുന്നതിന് അദ്ദേഹത്തിന്റെ ഉജ്ജ്വലമായ പ്രഭാഷണശൈലി മുതല്‍ പ്രായോഗിക ഭരണനടപടികള്‍ വരെ സഹായകമായി. അങ്ങനെയാണ് കരുണാനിധി തമിഴ് ജനതയുടെ ഒരു വലിയ വികാരമായതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത അനുശോചനക്കുറിപ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ഇടപെടല്‍ ശേഷിയുണ്ടായിരുന്ന കരുത്തനായ നേതാവിനെയാണ് കരുണാനിധിയുടെ വിയോഗത്തിലൂടെ നഷ്ടമായത്. ദ്രാവിഡ രാഷ്ട്രീയത്തിന് ഊര്‍ജ്ജവും കരുത്തും പ്രദാനം ചെയ്തുകൊണ്ട് അദ്ദേഹം നല്‍കിയ നേതൃത്വം പലഘട്ടങ്ങളിലും സമൂഹത്തിന്റെ പൊതുവായ മുന്നേറ്റത്തിന് ഊര്‍ജ്ജമായി. നിസ്വജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം നേടുന്നതിന് അദ്ദേഹത്തിന്റെ ഉജ്ജ്വലമായ പ്രഭാഷണശൈലി മുതല്‍ പ്രായോഗിക ഭരണ നടപടികള്‍ വരെ വലിയ തോതില്‍ സഹായകമായി. അതുകൊണ്ട് തന്നെ കരുണാനിധി തമിഴ് ജനതയെ സംബന്ധിച്ചിടത്തോളം ഒരു വലിയ വികാരമായി മാറി….

Read More

‘ അവിശ്വസിക്കുന്നവര്‍ക്കു വേണ്ടി അല്ല, വിശ്വസിച്ചു കൂടെ നിന്നവര്‍ക്കായി…. സിനിമയുടെ പ്രെമോഷനു വേണ്ടിയെന്നുള്ള വാര്‍ത്ത വ്യാജം..’ ; അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

‘ അവിശ്വസിക്കുന്നവര്‍ക്കു വേണ്ടി അല്ല, വിശ്വസിച്ചു കൂടെ നിന്നവര്‍ക്കായി…. സിനിമയുടെ പ്രെമോഷനു വേണ്ടിയെന്നുള്ള വാര്‍ത്ത വ്യാജം..’ ; അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി പാലാരിവട്ടം തമ്മനം ജംങ്ഷനില്‍ കോളജ് യൂണിഫോം ധരിച്ച് മീന്‍ വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയായിരുന്നു ഇന്നലെ സമൂഹമാധ്യമങ്ങളിലെ താരം. ഒരുദിവസം കൊണ്ടാണ് ആ കുട്ടിയുടെ ജീവിതം മാറിമറിഞ്ഞത്. വാര്‍ത്ത വലിയ ചര്‍ച്ചയായതോടെ ഹനാനെ തേടി സഹായഹസ്തങ്ങളുമെത്തി. അതില്‍ ഒന്നായിരുന്നു അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൊരു വേഷം. എന്നാല്‍ പിന്നീട് ഈ സംഭവം വെറും നാടകമാണെന്നും മറ്റുള്ളവരെ കബളിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തി. എന്നാല്‍ കാര്യം സത്യമാണെന്നറിഞ്ഞതോടെ അരുണ്‍ ഗോപി പ്രതികരിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: അവിശ്വസിക്കുന്നവര്‍ക്കു വേണ്ടി അല്ല, വിശ്വസിച്ചു കൂടെ നിന്നവര്‍ക്കായി…. ഇന്നലെ കണ്ട ഒരു വാര്‍ത്തയിലെ പരിചയം മാത്രമാണ് എനിക്ക് ഹനാന്‍ എന്ന പെണ്‍കുട്ടിയുമായി ഉണ്ടായിരുന്നത്..! നിവര്‍ത്തികേടിലും പൊരുതുന്ന ഒരുപെണ്കുട്ടിയോടുള്ള ബഹുമാനം അതിനാലാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതും.! പ്രചോദനമാകേണ്ട ഒരു ജീവിതം എന്ന് വായിച്ചപ്പോള്‍ തോന്നി. അതുകൊണ്ടാണ്…

Read More

പ്രതിഷേധത്തിന് പിന്നാലെ വിശദീകരണവുമായി മംമ്ത

പ്രതിഷേധത്തിന് പിന്നാലെ വിശദീകരണവുമായി മംമ്ത

  സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതിന് കാരണം അവര്‍ തന്നെയാണെന്നുള്ള നടി മംമ്താ മോഹന്‍ദാസിന്റെ പ്രസ്താവന വലിയ രീതിയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മംമ്തയ്‌ക്കെതിരെ റിമ കല്ലിങ്കല്‍, ആഷിക്ക് അബു അടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ വിശദീകരണവുമായി ഫേസ് ബുക്കിലൂടെയാണ് മംമ്ത വീണ്ടും പ്രതികരിച്ചിരിക്കുന്നത്.’ഈ കുറിപ്പ് എന്റെ ഒരു അഭിമുഖവുമായി ബന്ധപ്പെട്ടതാണ്’ എന്നു തുടങ്ങുന്ന കുറിപ്പില്‍ താന്‍ ഒരു സംവാദത്തിന് തുടക്കമിട്ടതല്ലെന്നും പറയുന്നുണ്ട്.പ്രസ്താവന വ്യക്തിപരമായ അനുഭവത്തില്‍ നിന്ന് മാത്രമാണെന്നും അതിന് മറ്റൊരു സാഹചര്യവുമായി കൂട്ടികുഴയ്ക്കേണ്ടതില്ലെന്നും മംമ്ത പറയുന്നു.സുഹൃത്തുക്കള്‍ തന്നെ പൂര്‍ണമായും മനസിലാക്കിയില്ലെന്നും മംമ്ത പറയുന്നു.സമൂഹത്തില്‍ ആക്രമണം നടത്തുന്നവരോട് തനിക്ക് ക്ഷമിക്കാന്‍ സാധിക്കുകയില്ല.തന്റെ കണ്ണില്‍ അവര്‍ക്ക് മാപ്പില്ലെന്നും ജീവിതത്തില്‍ രണ്ടാമതൊരു അവസരവുമില്ലെന്നുംമംമ്ത പറയുന്നു.താനും വ്യക്തിപരമായി ഒരുപാട് ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. അതുകൊണ്ട് തന്നെ ധീരയായ എന്റെ സുഹൃത്തിനെക്കുറിച്ച് തനിക്ക് അഭിമാനമുണ്ട്.അവരുടെ ധീരമായ നീക്കം അപരാധിയെ വെറുതെ വിടാതിരിക്കട്ടെ ( കുറ്റാരോപിതന്‍ തെറ്റുകാരന്‍ ആണെങ്കില്‍)….

Read More

എഎംഎംഎ എക്‌സിക്യൂട്ടീവ് നല്‍കിയ മറുപടിയില്‍ തൃപ്തിയില്ല, ദിലീപ് വിഷയത്തില്‍ ചര്‍ച്ച എപ്പോളെന്നോ ആരൊക്കെ പങ്കെടുക്കുമെന്നോ വ്യക്തമാക്കിയില്ല, ഡബ്‌ളിയു സി സി പ്രതിഷേധം കനക്കുന്നു

എഎംഎംഎ എക്‌സിക്യൂട്ടീവ് നല്‍കിയ മറുപടിയില്‍ തൃപ്തിയില്ല, ദിലീപ് വിഷയത്തില്‍ ചര്‍ച്ച എപ്പോളെന്നോ ആരൊക്കെ പങ്കെടുക്കുമെന്നോ വ്യക്തമാക്കിയില്ല, ഡബ്‌ളിയു സി സി പ്രതിഷേധം കനക്കുന്നു

തിരുവനന്തപുരം: സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ വ്യക്തിയെ തിരിച്ചെടുത്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ കത്തിന് എഎംഎംഎ എക്‌സിക്യൂട്ടീവ് നല്‍കിയ മറുപടിക്കത്തില്‍ വ്യക്തതയില്ലെന്ന് വുമണ്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) ആരോപിച്ചു. ദിലീപ് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു കത്തയച്ചത്. എന്നാല്‍ എപ്പോള്‍ ചര്‍ച്ചചെയ്യുമെന്നോ ആരൊക്കെ പങ്കെടുക്കുമെന്നോ മറുപടിയില്‍ വ്യക്തമാക്കുന്നില്ല. വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച് ചര്‍ച്ചയ്ക്കുളള ദിവസം മുന്‍കൂട്ടി അറിയിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ഫെയ്‌സ്ബുക് പോസ്റ്റില്‍ ഡബ്യുസിസി പറയുന്നു. ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദിയും പോസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കുവാനുള്ള എ.എം.എം.എ നടപടിയില്‍ പ്രതിഷേധിച്ച് രാജി വച്ച ഞങ്ങളുടെ സുഹൃത്തുക്കള്‍ക്കും അടിയന്തിരയോഗം കൂടി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട ഡബ്യുസിസി അംഗങ്ങളായ മറ്റു സുഹൃത്തുക്കള്‍ക്കും ജനാധിപത്യ കേരളം നല്‍കി വരുന്ന എല്ലാവിധ പിന്തുണകള്‍ക്കും നന്ദി പറഞ്ഞു കൊള്ളട്ടെ. രാഷ്ട്രീയ പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രസ്ഥാനങ്ങള്‍,…

Read More

കത്വ പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ച് മുഖ്യമന്ത്രി, പോക്‌സോ ചുമത്തണമെന്നു സോഷ്യല്‍ മീഡിയ

കത്വ പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ച് മുഖ്യമന്ത്രി, പോക്‌സോ ചുമത്തണമെന്നു സോഷ്യല്‍ മീഡിയ

കത്വ പെണ്‍കുട്ടിയുടെ ചിത്രം വിവിധ മാധ്യങ്ങള്‍ ഉപയോഗിച്ചു പ്രചരിപ്പിച്ചവര്‍ക്കെതിരെ പോക്‌സോ ചുമത്തിയ ആഭ്യന്തര വകുപ്പിനു നേരേ കനത്ത വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രവും പേരും പോസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ നടപടിയുണ്ടാകുമോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.   മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം – ജമ്മു കാശ്മീരില്‍ എട്ടുവയസ്സുകാരിയെ പിച്ചിച്ചീന്തിയവര്‍ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയെ പ്രാകൃതവും മനുഷ്യത്വഹീനവുമായ യുഗത്തിലേക്കു നയിക്കാനുള്ള പ്രതിലോമ രാഷ്ട്രീയമാണ്. ഏതു മനുഷ്യനെയും രോഷപ്പെടുത്തുന്നതും കണ്ണീരണിയിക്കുന്നതുമായ അനുഭവമാണ് ആ പിഞ്ചോമനയ്ക്കു നേരിടേണ്ടിവന്നത്. പെണ്‍കുട്ടിയെ ക്ഷേത്രത്തില്‍ കൊണ്ടുപോയി തടങ്കലിലിട്ടു മതഭ്രാന്തന്മാര്‍ പിച്ചിച്ചീന്തുക; കുറ്റവാളികള്‍ക്കു വേണ്ടി ജനപ്രതിനിധികള്‍ തെരുവിലിറങ്ങുക- രാജ്യം ഈ ‘നല്ല ദിനങ്ങളെ ‘ ഓര്‍ത്ത് ലോകത്തിനു മുന്നില്‍ ലജ്ജിച്ച് തലതാഴ്ത്തുന്നു. പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി എന്നത് മാത്രമല്ല വിഷയം. അതിലേക്ക് നയിച്ച കാരണങ്ങളാണ്…

Read More

കത്വ കൂട്ടബലാല്‍സംഘം: ചിത്രം വരച്ച് പ്രതിഷേധിച്ച ദുര്‍ഗയുടെ വീടിനു നേരെ കല്ലേറ്

കത്വ കൂട്ടബലാല്‍സംഘം: ചിത്രം വരച്ച് പ്രതിഷേധിച്ച ദുര്‍ഗയുടെ വീടിനു നേരെ കല്ലേറ്

കത്വയില്‍ എട്ടു വയസുകാരിയെ കൂട്ടബലാല്‍സംഘം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിനെതിരെ ചിത്രം വരച്ച് പ്രതിഷേധിച്ച പാലക്കാട് സ്വദേശിയും ചിത്രകാരിയുമായ ദുര്‍ഗ മാലതിയുടെ വീടിന് നേരെ കല്ലേറ്. അര്‍ധരാത്രി തൃത്താലയിലെ വീടിന് നേരെയാണ് അജ്ഞാതര്‍ കല്ലെറിഞ്ഞത്. വീടിന് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പിന്റെ ചില്ലുകള്‍ തകര്‍ന്നു. ഫേസ്ബുക്കിലൂടെ ദുര്‍ഗമാലതി തന്നെയാണ് ആക്രമണ വിവരം പുറത്തുവിട്ടത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ഇന്നലെ രാത്രി അവര്‍ വീടിനുനേരെ കല്ലെറിഞ്ഞു.. വീട്ടിലെ വാഹനത്തിന്റെ ചില്ല് എറിഞ്ഞു ഉടച്ചു… കേട്ടാലറക്കുന്ന തെറികളും വധ പീഡന ഭീഷണികള്‍ എന്റെ പ്രൊഫെയിലില്‍ വന്നു കൂട്ടം കൂട്ടമായി വിളമ്പിക്കൊണ്ടേയിരിക്കുന്നു.. ആരെയും എന്തും പറയാം… മതമെന്ന അവരുടെ വികാരത്തെ എളക്കിവിട്ടാല്‍ മത് മതേതര പുരോഗമന കേരളത്തില്‍… അത് ഞാന്‍ അര്‍ഹിക്കുന്നു എന്ന നിലപാടാണു പലയിടത്തുനിന്നുമുള്ള നിശബ്ദതയില്‍ എനിക്കു കാണാന്‍ കഴിയുന്നത്… എന്താണു ഞാന്‍ ചെയ്ത തെറ്റ് ?? പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചവര്‍ക്കെതിരെ ചിത്രങ്ങള്‍ വരച്ചു…….

Read More

” പ്രിന്‍സിപ്പാള്‍ എന്റെ ഐഡന്റിറ്റിയെ അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല, കടുത്ത വിവേചനങ്ങള്‍ നേരിടേണ്ടി വരുകയാണ്… ”

” പ്രിന്‍സിപ്പാള്‍ എന്റെ ഐഡന്റിറ്റിയെ അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല, കടുത്ത വിവേചനങ്ങള്‍ നേരിടേണ്ടി വരുകയാണ്… ”

നെന്മാറ എന്‍ എസ്സ് എസ്സ് കോളേജിലെ രണ്ടാം വര്‍ഷ ഹിസ്റ്ററി വിദ്യാര്‍ത്ഥിയാണ് പ്രവീണ്‍ നാഥ്. ട്രാന്‍സ്മാനായ പ്രവീണ്‍ തന്റെ സ്വത്വം വെളിപ്പെടുത്തിയതിനു പുറകെ കോളേജിലെ പ്രിന്‍സിപ്പാളില്‍ നിന്നും കടുത്ത വിവേചനം നേരിടുകയാണ്. ട്രാന്‍സ് ജെന്‍ഡര്‍ പോളിസി ആദ്യം നടപ്പിലാക്കിയതും, ‘ട്രാന്‍സ് ഫ്രണ്‍ലി’യുമായ കേരളത്തിലാണീ സംഭവങ്ങള്‍ അരങ്ങേറുന്നതെന്നോര്‍ക്കണം. 2017 ഫെബ്രുവരിയിലാണ് പ്രവീണ്‍ ഐഡന്റിറ്റി വീട്ടില്‍ വെളുപ്പെടുത്തിയതും തുടര്‍ന്ന് വീട് വിട്ടു ഇറങ്ങുകയും ചെയ്തത്. പ്രവീണിന്റെ ഫേസ്ബുക്ക് പോസ്റ്റ് : ഞാന്‍ പ്രവീണ്‍ നാഥ്. ഞാന്‍ female to male transgender ആണ്. നെമ്മാറ nss കോളേജില്‍ രണ്ടാം വര്‍ഷം ba ഹിസ്റ്ററി വിദ്യാര്‍ത്ഥി ആണ്. 2017 ഫെബ്രുവരി മാസം എന്റെ ഐഡന്റിറ്റി വീട്ടില്‍ വെളുപ്പെടിത്തിയതിനു തുടര്‍ന്ന് പ്രതികൂല സാഹചര്യത്തില്‍ വീട് വിട്ടു ഇറങ്ങുകയും സഹയാത്രിക എന്ന LBT യെ support ചെയ്യുന്ന സാമുദായിക സംഘടനയുമായി ബന്ധപ്പെടുകയും പിന്നീട് Dr…

Read More