‘പണക്കാരന് മാത്രമല്ല സര്‍.. പാവപ്പെട്ടവര്‍ക്കര്‍ക്കും സാധാരണ കമ്പാര്‍ട്ട്‌മെന്റില്‍ ദീര്‍ഘദൂരം യാത്ര ചെയ്യണം’ ഏഷ്യാനെറ്റ് റിപ്പോട്ടര്‍ ടി വി പ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു

‘പണക്കാരന് മാത്രമല്ല സര്‍.. പാവപ്പെട്ടവര്‍ക്കര്‍ക്കും സാധാരണ കമ്പാര്‍ട്ട്‌മെന്റില്‍ ദീര്‍ഘദൂരം യാത്ര ചെയ്യണം’ ഏഷ്യാനെറ്റ് റിപ്പോട്ടര്‍ ടി വി പ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു

മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്സിലെ ദുരിത യാത്രയെക്കുറിച്ച് ഏഷ്യാനെറ്റ് റിപ്പോട്ടര്‍ ടി.വി പ്രസാദ് കുറിച്ച ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. 12618 മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്സ് എന്ന തലക്കെട്ടോടു കൂടിയുള്ള കുറിപ്പിലാണ് മംഗള എക്‌സ്പ്രസ്സിലെ യാത്രയെക്കുറിച്ച് വിവരിക്കുന്നത്. യാത്രാരംഭം മുതല്‍ അവസാനം വരെ പ്രാഥമിക കൃത്യങ്ങള്‍ നിറവേറ്റാനാവാതിരിക്കുന്നത് കഠിനമാണ്. ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലെത്തുന്ന മിക്ക ട്രെയിനുകളിലെയും ജനറല്‍ കമ്പാര്‍ട്ടുമെന്റുകളിലെ ടോയിലറ്റുകളുടെ സ്ഥിതിയിതാണെന്ന് പ്രസാദ് തന്റെ പോസ്റ്റിലൂടെ പറയുന്നു. ഒപ്പം വൃത്തിഹീനമായി കിടക്കുന്ന ടോയ്‌ലറ്റിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ട്രെയിനില്‍ കയറിയ മിക്കവരും മൂത്രമൊഴിക്കുന്നത് മറ്റു പല സ്റ്റോപ്പുകളിലും ഇറങ്ങിയിട്ടാണ്. എന്നാല്‍ എ.സി കോച്ചിലെയും സ്ലീപ്പര്‍ കോച്ചിലെയും ടോയിലറ്റുകളുടെ ഗതി ഇതല്ലെന്നും പ്രസാദ് വ്യക്തമാക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; 12618 മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്സ് പുലര്‍ച്ചെ നാലുമണിക്കാണ് കണ്ണൂരില്‍ നിന്ന് കയറിയത്. എറണാകുളത്തേക്ക് ജനറല്‍ കംപാര്‍ട്ട്‌മെന്റിലായിരുന്നു യാത്ര. ഷൊര്‍ണ്ണൂരെത്തിയപ്പോ മൂത്രമൊഴിക്കാന്‍ ടോയിലറ്റിന്റെ വാതില്‍…

Read More

‘മക്കളെ ഒരു ജിന്നിനെ കണ്ടുമുട്ടി.. ഒരു ജാഡയുമില്ലാത്ത ഒന്നൊന്നരജിന്ന്.. ‘ ; പ്രണവിനെ കണ്ട യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു

‘മക്കളെ ഒരു ജിന്നിനെ കണ്ടുമുട്ടി.. ഒരു ജാഡയുമില്ലാത്ത ഒന്നൊന്നരജിന്ന്.. ‘ ; പ്രണവിനെ കണ്ട യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു

ആദി എന്ന ഒറ്റചിത്രത്തിലൂടെ താരമായി മാറിയ പ്രണവിനെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും ആഘോഷമാക്കുകയാണ് അച്ഛന്റെയും മകന്റെയും ആരാധകര്‍. ആദിയുടെ റിലീസ് ദിവസം ഹിമാലയത്തിലൂടെ സഞ്ചരിക്കുന്ന പ്രണവിന്റെ ചിത്രവും ഏറെ വാര്‍ത്താ പ്രാധ്യാനം നേടിയിരുന്നു. ഇപ്പോഴിതാ പ്രണവിനെ ഒരു ജിന്നായി വിശേഷിപ്പിച്ചുകൊണ്ടുള്ള ഒരു ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ഋഷികേശില്‍ വെച്ച് പ്രണവിനെ കാണാനിടയായ സംഭവമാണ് ജിബിന്‍ ജോസഫ് എന്ന യുവാവ് പറയുന്നത്. പ്രണവിനോടൊപ്പമുളള ഫോട്ടോയും ജിബിന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജിബിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ; മക്കളെ ഒരു ജിന്നിനെ ഋഷികേശില്‍ വെച്ച് അവിചാരിതമായി കണ്ടുമുട്ടി. നമ്മുടെ പ്രണവ് മോഹന്‍ലാലിനെ. ആദി റിലീസിന്റെ അന്ന് പുള്ളി ഹിമാലയത്തിലൂടെ നടക്കുന്ന വീഡിയോ കണ്ടപ്പോള്‍ അന്ന് ആ വീഡിയോയുടെ താഴെ കമന്റ് ആയി പറഞ്ഞിരുന്നു, എന്നെങ്കിലും ഇതു പോലെ ഒരു യാത്രയില്‍ പ്രണവിനെ കണ്ടുമുട്ടുമെന്നു. അതു പോലെ തന്നെ സംഭവിച്ചു….

Read More

അമ്മയുടെ ഉദരത്തിനുളളില്‍ കുട്ടിക്കുറുമ്പ് കാണിച്ച് കുഞ്ഞ്; യുവതി സ്വയം പകര്‍ത്തിയ ദൃശ്യങ്ങള്‍ ആകാംക്ഷയേക്കാള്‍ അമ്പരപ്പ് സൃഷ്ടിച്ചു;വീഡിയോ വൈറല്‍

അമ്മയുടെ ഉദരത്തിനുളളില്‍ കുട്ടിക്കുറുമ്പ് കാണിച്ച് കുഞ്ഞ്; യുവതി സ്വയം പകര്‍ത്തിയ ദൃശ്യങ്ങള്‍ ആകാംക്ഷയേക്കാള്‍ അമ്പരപ്പ് സൃഷ്ടിച്ചു;വീഡിയോ വൈറല്‍

ഗര്‍ഭാവസ്ഥയിലുള്ള ശിശുവിന്റെ ഓരോ ചലനങ്ങളും മാതാപിതാക്കളില്‍ ഉളവാക്കുന്ന ആകാംക്ഷ വളരെ വലുതാണ്. എന്നാല്‍ അമ്മയുടെ ഉദരത്തില്‍ കിടക്കുന്ന കുട്ടി ഒരു പരിധിയില്‍ കൂടുതല്‍ ചലനം സൃഷ്ടിച്ചാല്‍ ആകാംക്ഷയല്ല അന്പരപ്പാണ് ഏവരിലും തോന്നുക. അത്തരമൊരു ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. അമ്മയുടെ ഉദരത്തിലുള്ള കുട്ടി വലിയ രീതിയില്‍ ചലിക്കുന്‌പോള്‍ ഇവരിലുടെ വയറിലുണ്ടാകുന്ന മാറ്റങ്ങളാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ഈ വനിത സ്വയം പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറിയിരിക്കുകയാണ്. ചില സിനിമയിലെ രംഗങ്ങളെ അനുകരിക്കുന്നതാണ് ഈ ദൃശ്യങ്ങളെന്നാണ് പലരുടെയും അഭിപ്രായം. അതേസമയം എവിടെവച്ചാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല.

Read More

ആ സെല്‍ഫി അടിക്കുറിപ്പ് അറംപറ്റിപോയി; ഡേവിയുടെ അവസാന പോസ്റ്റ് വൈറല്‍

ആ സെല്‍ഫി അടിക്കുറിപ്പ് അറംപറ്റിപോയി; ഡേവിയുടെ അവസാന പോസ്റ്റ് വൈറല്‍

അമേരിക്കയില്‍ ദുരിതം വിതച്ച ഹാര്‍വി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി ജീവഹാനിയും നാശനഷ്ടങ്ങളും സംഭവിച്ചൂകൊണ്ടിരിക്കുകയാണ്. ആ കൂട്ടത്തില്‍ സ്വന്തം ജീവന്‍ നഷ്ടപ്പെട്ട ഡേവി സാല്‍വിദാര്‍ എന്ന പതിനാറു വയസുകാരിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏവരിലും നൊമ്പരം നിറയ്ക്കുന്നു. വെള്ളപ്പൊക്കം കാരണം ബുദ്ധിമുട്ട് അനുഭവിച്ചു കൊണ്ടിരുന്ന ഈ കുട്ടി ”ഉറക്കമില്ലായ്മയും ആശങ്കയും, ഈ സമയം പെട്ടെന്ന് കടന്നുപോയിരുന്നുവെങ്കില്‍..’ എന്ന് ഒരു സെല്‍ഫി ഉള്‍പ്പടെയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. എന്നാല്‍ വാക്കുകള്‍ അറംപറ്റുന്ന രീതിയിലാണ് പിന്നീടുള്ള കാര്യങ്ങള്‍ നടന്നത്. കുറച്ചു സമയങ്ങള്‍ക്കു ശേഷം കുത്തിയൊലിച്ചെത്തിയ വെള്ളത്തില്‍ ഡേവി, സഹോദരങ്ങളായ 14 വയസുകാരന്‍ ഡൊമിനിക്ക്, എട്ടുവയസുകാരന്‍ സേവ്യര്‍, ആറുവയസുകാരി ഡെയ്‌സി എന്നിവര്‍ മരണമടയുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അമ്മ അത്ഭുതകരമായി രക്ഷപെട്ടു. വെള്ളപ്പൊക്കം രൂക്ഷമായപ്പോള്‍ അമ്മയുടെ സഹോദരന്റെ വാഹനത്തില്‍ കയറി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. വാഹനം ഒരു പാലത്തിലെത്തിയപ്പോള്‍ അതിശക്തിയില്‍ കുത്തിയൊലിച്ചെത്തിയ വെള്ളത്തിലാണ് ഇവര്‍ അപകടപ്പെട്ടത്….

Read More