കടല്‍ക്ഷോഭം രൂക്ഷം, ശംഖുമുഖം ബീച്ചില്‍ പ്രവേശനമില്ല

കടല്‍ക്ഷോഭം രൂക്ഷം, ശംഖുമുഖം ബീച്ചില്‍ പ്രവേശനമില്ല

തിരുവനന്തപുരം: കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ തിരുവനന്തപുരം ശംഖുമുഖം ബീച്ചിലേക്ക് ആളുകള്‍ പ്രവേശിക്കുന്നതു നിരോധിച്ചു. ചൊവ്വാഴ്ച മൂന്നു മുതല്‍ രണ്ടു ദിവസത്തേക്കു പ്രവേശനം വിലക്കിയാണു ജില്ലാ കളക്ടര്‍ ഉത്തറവിറക്കിയിരിക്കുന്നത്. കേരളത്തിന്റെ തീരപ്രദേശത്ത് കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്ന ദേശീയ സമുദ്രഗവേഷണ പഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പു നിലനില്‍ക്കുന്നുണ്ട്. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തീരങ്ങളില്‍ 2.5 മുതല്‍ മൂന്നു വരെ മീറ്റര്‍ ഉയരത്തിലുള്ള അതിശക്തമായ തിരമാലയ്ക്കു സാധ്യതയുണ്ടെന്നും അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും തീരദേശവാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തീരത്തോടടുത്താണ് പ്രതിഭാസം കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യത. അതിനാല്‍ ബോട്ടുകള്‍ തീരത്തുനിന്നു കടലിലേക്കും, കടലില്‍നിന്നു തീരത്തേക്കും കൊണ്ടുപോകുന്നത് ഒഴിവാക്കണം. ബോട്ടുകള്‍ കൂട്ടിമുട്ടി അപകടം സംഭവിക്കാതിരിക്കാന്‍ അവ നങ്കൂരമിടുന്‌പോള്‍ നിശ്ചിത അകലം പാലിക്കണമെന്നും വിനോദസഞ്ചാരികള്‍ കടലില്‍ ഇറങ്ങരുതെന്നും നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു.

Read More

ഗുരുവായൂരില്‍ തനിക്ക് ക്ഷേത്രപ്രവേശനം സാധ്യമോ? ദീര്‍ഘകാലമായ സ്വപ്നത്തെ കുറിച്ച് യേശുദാസ്

ഗുരുവായൂരില്‍ തനിക്ക് ക്ഷേത്രപ്രവേശനം സാധ്യമോ? ദീര്‍ഘകാലമായ സ്വപ്നത്തെ കുറിച്ച് യേശുദാസ്

കൊല്ലം: അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് ഗുരുവായൂരില്‍ നിന്ന് മാറ്റുന്ന കാലം വരുമോ? ഇത് ചോദിക്കുന്നത് വേറെ ആര്‍ക്കും വേണ്ടിയല്ല ഗാനഗന്ധര്‍വന്‍ യേശുദാസിന് വേണ്ടിയാണ്, മലയാളികളുടെ സ്വന്തം ദാസേട്ടനുവേണ്ടി. തന്നെ ഇനിയെങ്കിലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറ്റുമോ എന്നു ഗാനഗന്ധര്‍വന്‍ ഡോ.കെ.ജെ യേശുദാസ്. പത്മവിഭൂഷിതനായ യേശുദാസിനു കൊല്ലം പൗരാവലി നല്‍കിയ ആദരത്തില്‍ സംസാരിക്കുമ്പോണ് യേശുദാസിന്റെ ചോദ്യം. ദൈവത്തിന് രൂപവും ഭാവവും ഇല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പത്മവിഭൂഷണ്‍ നേടിയ യേശുദാസിനെ സ്വരലയയുടെ നേതൃത്തില്‍ കലാകേരളവും കൊല്ലം പൗരാവലിയും ആദരിച്ചു. നടി ശാരദ, വയലിനിസ്റ്റ് എല്‍.സുബ്രഹ്മണ്യം തുടങ്ങിയവര്‍ക്കും ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചു. സ്വരലയയുടെ സ്വീകരണവും ആദരവും ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു യേശുദാസ്. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി സമ്മാനിച്ച ഇടക്ക കൊട്ടിക്കൊണ്ടായിരുന്നു യേശുദാസിന്റെ ചോദ്യം. പതിറ്റാണ്ടുകളായി താന്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന സ്വപ്നത്തെ കുറിച്ച് യേശുദാസ് ചോദിച്ചു. ‘ഇനിയെങ്കിലും എന്നെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍…

Read More