ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായക സ്ഥാനത്ത് നിന്ന് അലിസ്റ്റര്‍ കുക്ക് പടിയിറങ്ങി

ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായക സ്ഥാനത്ത് നിന്ന് അലിസ്റ്റര്‍ കുക്ക് പടിയിറങ്ങി

ലണ്ടന്‍: നാലു വര്‍ഷക്കാലം ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായക സ്ഥാനം വഹിച്ച അലിസ്റ്റര്‍ കുക്ക് പടിയിറങ്ങി. അടുത്തിടെ ഇന്ത്യക്കെതിരായ പരമ്പരയില്‍ വന്‍ തോല്‍വി വഴങ്ങിയതോടെ കുക്ക് പടിയിറങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 59 ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായി റിക്കാര്‍ഡിട്ടശേഷമാണ് കുക്കിന്റെ പടിയിറങ്ങല്‍. ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള കുക്ക് 2012 ഓഗസ്റ്റിലാണ് ഇംഗ്ലണ്ട് നായകസ്ഥാനമേറ്റെടുത്തത്. 2013ലും 2015ലും ഇംഗ്ലണ്ടില്‍ നടന്ന ആഷസ് പരമ്പരയില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ച കുക്ക് ഇന്ത്യക്കെതിരെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും പരമ്പര വിജയം നേടി. 59 ടെസ്റ്റുകളില്‍നിന്ന് 10 സെഞ്ചുറികളടക്കം 4844 റണ്‍സാണ് കുക്ക് അടിച്ചുകൂട്ടിയത്. ജോ റൂട്ട് ആവും പുതിയ നായകന്‍.

Read More

ഫൈനല്‍ ട്വന്റി 20 ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു

ഫൈനല്‍ ട്വന്റി 20 ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു

ബംഗ്ലൂര്‍: ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി 20 മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു. ലോകേഷ് രാഹുലിനൊപ്പം ഓപ്പണിംഗ് ബാറ്റസ്മാനായി ഇറങ്ങിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ലോകേഷ് രാഹുലും ഔട്ടായി. ഇപ്പോള്‍ ധോണിയും 41 റണ്‍സ് എടുത്ത റെയ്‌നയുമാണ് ക്രീസില്‍ ഉള്ളത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 9.4 ഓവറില്‍ 78 റണ്‍സ് എടുത്തിട്ടുണ്ട്. കഴിഞ്ഞ കളിയിലെ വിവാദ അംമ്പയറിംഗ് നായകന്‍ ശംസുദ്ദീന്‍ തന്നെയാണ് ഫൈനല്‍ മത്സരത്തിലും അംമ്പയറായിട്ടുള്ളത്.

Read More