ട്രൂ ലൈസിന്റെ സ്റ്റണ്ട് കോ ഓര്‍ഡിനേറ്റര്‍ ജോയല്‍ ക്രാമര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് എലിസ ഡുഷ്‌കു; ഷൂട്ടിങ് തീരുവോളം ശാരീരിക പീഡനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്തു

ട്രൂ ലൈസിന്റെ സ്റ്റണ്ട് കോ ഓര്‍ഡിനേറ്റര്‍ ജോയല്‍ ക്രാമര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് എലിസ ഡുഷ്‌കു; ഷൂട്ടിങ് തീരുവോളം ശാരീരിക പീഡനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്തു

പ്രേക്ഷകരെ ഞെട്ടിക്കുന്ന ആക്ഷന്‍ രംഗങ്ങളാല്‍ സമൃദ്ധമായിരുന്നു ട്രൂ ലൈസ്. ഹോളിവുഡിലെ മികച്ച പണംവാരി പടങ്ങളില്‍ ഒന്നുമായിരുന്നു ജെയിംസ് കാമറൂണ്‍ -ആര്‍നോള്‍ഡ് ഷ്വാസ്‌നഗര്‍ ടീമിന്റെ ട്രൂ ലൈസ്. എന്നാല്‍ അതിനെക്കാള്‍ ഞെട്ടിക്കുന്ന ഒരു പീഡനകഥ ട്രൂ ലൈസുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച എലിസ ഡുഷ്‌കുവാണ് താന്‍ നേരിട്ട ലൈംഗീക പീഡനം തുറന്ന് പറഞ്ഞ് രംഗത്ത് വന്നത്. ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തിരുന്ന വിഖ്യാത സ്റ്റണ്ട് കോ ഓര്‍ഡിനേറ്റര്‍ ജോയല്‍ ക്രാമര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും അതിനുശേഷം ഷൂട്ടിങ് തീരുവോളം ശാരീരിക പീഡനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്തുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് എലിസ നടത്തിയിരിക്കുന്നത്. അന്ന് പന്ത്രണ്ട് വയസ്സു മാത്രമുള്ള തന്നെ നീന്തല്‍ക്കുളത്തിലേയ്ക്കാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി ലൈംഗിക വേഴ്ച നടത്തുകയും പിന്നീട് ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുമ്പോള്‍ കടുത്ത ശാരീരിക പീഡനങ്ങള്‍ക്ക് വിധേയയാക്കുകയുമായിരുന്നുവെന്ന് ഫെയ്‌സ്ബുക്കില്‍…

Read More