രാജസ്ഥാനിലെ അവസാനഘട്ട പ്രചരണം; പ്രധാനമന്ത്രി നരേന്ദ്രമോദിയെ രംഗത്തിറക്കി ബിജെപി

രാജസ്ഥാനിലെ അവസാനഘട്ട പ്രചരണം; പ്രധാനമന്ത്രി നരേന്ദ്രമോദിയെ രംഗത്തിറക്കി ബിജെപി

ജോധ്പൂര്‍: തിരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനില്‍ അവസാനഘട്ട പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തന്നെ രംഗത്തിറക്കി ബിജെപി. വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അവസാന ലാപ്പില്‍ മോദിയെ ഇറക്കി വീണ്ടും രാജസ്ഥാന്‍ പിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. അടുത്ത രണ്ട് ദിവസം മാര്‍വാര്‍, ശേഖവതി മേഖലകളിലെ തിരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. 2013ലും 2008ലും മോദി നടത്തിയ തിരഞ്ഞെടുപ്പ് റാലികള്‍ രാജസ്ഥാനില്‍ ഫലം കണ്ടതായാണ് ബിജെപിയുടെ നിലപാട്. ജോധ്പൂരില്‍ മോദിജിയുടെ തിരഞ്ഞെടുപ്പ് റാലി തിരഞ്ഞെടുപ്പ് തങ്ങള്‍ക്ക് അനുകൂലമാക്കിമാറ്റിയെന്ന് ബിജെപി രാജസ്ഥാന്‍ എക്‌സിക്യൂട്ടിവ് അംഗം രാജേന്ദ്ര ബൊറാന പറഞ്ഞു. ജോധ്പൂര്‍, നഗൗര്‍, ജലോര്‍, ബാര്‍മര്‍, പാലി, സിരോഹി തുടങ്ങിയ ജില്ലകളിലെ സീറ്റുകള്‍ അടങ്ങിയതാണ് മാര്‍വാര്‍ ഡിവിഷന്‍. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും തിരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കുന്ന ദിവസവും മോദിയുടെ റാലികളാണ് ബിജെപി നേതൃത്വം ആസൂത്രണം ചെയ്തിരിക്കുന്നത്. അതേസമയം അവസാനഘട്ടത്തില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസും ശക്തരാണ്. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര…

Read More

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

ന്യുഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഛത്തീസ്ഗഡ്, മിസോറോം, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒ.പി റാവത്താണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഛത്തീസ്ഗഡില്‍ രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ്. നവംബര്‍ 12നും 20നും രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടക്കും. ബി.ജെ.പിയാണ് നിലവില്‍ ഛത്തീസ്ഗഡിലെ ഭരണകക്ഷി. മിസോറാമിലും മധ്യപ്രദേശിലും നവംബര്‍ 28ന് തിരഞ്ഞെടുപ്പ് നടക്കും. മിസോറാമിലും കോണ്‍ഗ്രസും മധ്യപ്രദേശില്‍ ബി.ജെ.പിയുമാണ് ഭരണകക്ഷി. രാജസ്ഥാനിലും തെലങ്കാനയിലും ഡിസംബര്‍ ഏഴിന് തിരഞ്ഞെടുപ്പ് നടക്കും. തെലങ്കാനയില്‍ തെലങ്കാന രാഷ്ട്ര സമിതിയും രാജസ്ഥാനില്‍ ബി.ജെ.പിയുമാണ് നിലവില്‍ ഭരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലും ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍. അടുത്ത വര്‍ഷം മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനല്‍ എന്ന നിലയ്ക്കാണ് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ…

Read More

പാക്കിസ്ഥാന്‍ തിരഞ്ഞെടുപ്പ് : ഇമ്രാന്‍ ഖാന്റെ പിടിഐ മുന്നില്‍

പാക്കിസ്ഥാന്‍ തിരഞ്ഞെടുപ്പ് : ഇമ്രാന്‍ ഖാന്റെ പിടിഐ മുന്നില്‍

ലാഹോര്‍ : പാക്കിസ്ഥാന്‍ പൊതു തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ഇമ്രാന്‍ ഖാന്റെ തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടി(പിടിഐ) ക്ക് മുന്‍തൂക്കമെന്ന് റിപ്പോര്‍ട്ട്. വോട്ടെണ്ണിത്തുടങ്ങിയപ്പോള്‍ 75 സീറ്റുകളില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി ലീഡ് ചെയ്യുന്നുണ്ട്. മുഖ്യ എതിരാളികളായ നവാസ് ഷരീഫിന്റെ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ്- നവാസ് (പിഎംഎല്‍- എന്‍) 51 സീറ്റുകളിലും ആദ്യ റൗണ്ടുകളില്‍ മുന്നിട്ടുനില്‍ക്കുന്നു. മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി 27 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നു. പാക്കിസ്ഥാനില്‍ തൂക്ക് പാര്‍ലമെന്റ് ഉണ്ടാകുകയാണെങ്കില്‍ പിപിപിയുടെ നിലപാട് നിര്‍ണായകമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വതന്ത്രര്‍ 23 ഇടങ്ങളിലും മുന്നിലുണ്ട്. 272 സീറ്റുകളില്‍ 209 ഇടങ്ങളിലെ സൂചനകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 3.70 ലക്ഷം സൈനികരെ വിന്യസിച്ചാണ് പാക്കിസ്ഥാനില്‍ പൊതു തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള രാജ്യചരിത്രത്തിലെ ഏറ്റവും വലിയ സൈനിക വിന്യാസമാണിത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് അഴിമതിക്കേസില്‍…

Read More

അമ്മ തെരഞ്ഞെടുപ്പില്‍ വ്യക്തമായ പ്ലാനിംഗ്, നോമിനികളെ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു, ഗുരുതര ആരോപണങ്ങളുമായി നടിമാര്‍ രംഗത്ത്

അമ്മ തെരഞ്ഞെടുപ്പില്‍ വ്യക്തമായ പ്ലാനിംഗ്, നോമിനികളെ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു, ഗുരുതര ആരോപണങ്ങളുമായി നടിമാര്‍ രംഗത്ത്

കൊച്ചി: താരസംഘടനയായ ‘അമ്മ’യ്‌ക്കെതിരെ നടിമാര്‍ രംഗത്ത്. മോഹന്‍ലാലിന്റെ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ലുസിസിയിലെ അംഗങ്ങളായ പാര്‍വതിയും പത്മപ്രിയയും ഉന്നയിക്കുന്നത്. ‘അമ്മ’യുടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. രണ്ട് പേര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങിയിരുന്നു. എന്നാല്‍ ഒരു കൂട്ടത്തെ മുന്‍കൂട്ടി ആരോ തീരുമാനിച്ചിരുന്നുവെന്നും നടിമാര്‍ പറഞ്ഞു. അതേസമയം, നോമിനേഷന്‍ നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചെന്ന് പാര്‍വതി പറഞ്ഞു. വിദേശത്താണെന്ന് പറഞ്ഞ് നോമിനേഷനില്‍ നിന്നും ഒഴിവാക്കുകയായിരുന്നെന്ന് പാര്‍വതിയും പത്മപ്രിയയും പറഞ്ഞു. ഒരു കൂട്ടം നോമിനികളെ ആരോ മുന്‍കൂട്ടി തെരഞ്ഞെടുക്കുകയാണ് ഇപ്പോള്‍ ചെയ്തത്. എന്ത് അടിസ്ഥാനത്തിലാണ് ആ തെരഞ്ഞെടുപ്പ് നടന്നത് എന്നത് അറിയില്ല. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്നും അതിനായി അമ്മയുടെ യോഗം വീണ്ടും വിളിക്കണമെന്നും ആവശ്യപ്പെട്ട് പാര്‍വതി, പത്മപ്രിയ, രേവതി എന്നിവര്‍ അമ്മ ഭാരവാഹികള്‍ക്കു നേരത്തെ കത്തു നല്‍കിയിരുന്നു.

Read More

ഗുജറാത്ത് തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് കുതിക്കുന്നു

ഗുജറാത്ത് തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് കുതിക്കുന്നു

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാകുന്നു. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ബിജെപി മുന്നിലായിരുന്നെങ്കില്‍ ക്രമേണ കോണ്‍ഗ്രസ് തിരിച്ചുവരുകയായിരുന്നു. ആകെയുള്ള 182 സീറ്റുകളിലെ ലീഡ് നില അറിവായപ്പോള്‍ കോണ്‍ഗ്രസ് 91 സീറ്റിലും ബിജെപി 88 സീറ്റിലും ലീഡ് ചെയ്യുന്നു. രാജ് കോട്ട് വെസ്റ്റില്‍ മുഖ്യമന്ത്രി വിജയ് രൂപാണി അടക്കം പിന്നിലാണെന്നതാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. നേരിയ ലീഡ് മാത്രമാണ് പല മണ്ഡലങ്ങളിലുമുള്ളത്. അതിനാല്‍ തന്നെ ഫലം പ്രവചനാതീതമായി മാറാനാണ് എല്ലാ സാധ്യതയും.

Read More

ഗുജറാത്തില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ഗുജറാത്തില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

അഹമ്മദാബാദ്: ഗുജറാത്തില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും കരുത്തന്മാര്‍ കൊമ്പുകോര്‍ക്കുന്ന രണ്ടു ഡസന്‍ മണ്ഡലങ്ങളിലെങ്കിലും തീപാറുന്ന പോരാട്ടം അരങ്ങേറും. പ്രബലന്മാരുടെ മണ്ഡലങ്ങളിലെ സ്വതന്ത്ര ബാഹുല്യം വോട്ടു ചിതറിക്കുമെന്ന ആശങ്കയും ഇരുപക്ഷത്തുമുണ്ട്. ഇരുപതോളം മണ്ഡലങ്ങളില്‍ മുഖ്യധാരാ പാര്‍ട്ടികള്‍ക്കു പുറമേ എന്‍സിപിയും ബിഎസ്പിയും ആം ആദ്മി പാര്‍ട്ടിയും സ്ഥാനാര്‍ഥികളെ നിര്‍ത്തിയതു കോണ്‍ഗ്രസില്‍ ആശങ്കയുയര്‍ത്തുന്നു. അതിനിടെ, യുവജനത ഉള്‍പ്പെടെ വോട്ടര്‍ പട്ടികയില്‍ പേരുള്ള എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. റെക്കോര്‍ഡ് പോളിങ് ഉണ്ടാവണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു. രാവിലെ എട്ടുമണിക്ക് ആരംഭിച്ച പോളിങ് വൈകുന്നേരം അഞ്ചുവരെയാണ്. മുഖ്യമന്ത്രി വിജയ് രൂപാണി മത്സരിക്കുന്ന രാജ്‌കോട്ട് വെസ്റ്റില്‍ സംസ്ഥാനത്തെ സ്ഥാനാര്‍ഥികളില്‍ ഏറ്റവും ധനികനായ ഇന്ദ്രാനില്‍ രാജ്യഗുരു (കോണ്‍ഗ്രസ്) ആണ് എതിര്‍ സ്ഥാനാര്‍ഥി. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നു വിശേഷിപ്പിക്കാവുന്ന ശക്തിസിങ് ഗോഹിലും ബിജെപിയുടെ കരുത്തന്മാരിലൊരാളായ വീരേന്ദ്രസിങ് ജഡേജയും…

Read More

ജിഗ്‌നേഷ് മേവാനിക്ക് നേരെ ആക്രമണം; ബിജെപിയുടെ ഭയമാണ് ഇത്തരം ആക്രമണത്തിനു പിന്നിലെന്ന് മേവാനി

ജിഗ്‌നേഷ് മേവാനിക്ക് നേരെ ആക്രമണം; ബിജെപിയുടെ ഭയമാണ് ഇത്തരം ആക്രമണത്തിനു പിന്നിലെന്ന് മേവാനി

അഹമ്മദാബാദ്: ഗുജറാത്ത് ദലിത് നേതാവ് ജിഗ്‌നേഷ് മേവാനിക്ക നേരെ ബിജെപി ആക്രമണം. ചൊവ്വാഴ്ച പാലന്‍പുരിലാണ് ഒരു സംഘം ജിഗ്നേഷ് മേവാനിയുടെ കാറിനു നേരെ അക്രമം നടത്തിയത്. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മേവാനിയുടെ പ്രചരണത്തിനിടെയാണ് ആക്രമണം. സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജിഗ്‌നേഷിന് കോണ്‍ഗ്രസ്സും ആം ആദ്മിയും പിന്തുണ നല്‍കുന്നുണ്ട്. ജിഗ്‌നേഷിന്റെ കാറിന്റെ ചില്ലു തകരുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. എന്നാല്‍ മേവാനിക്ക് പരിക്കേറ്റില്ല. തക്കര്‍വാഡ ഗ്രാമത്തില്‍വെച്ച് ബിജെപി പ്രവര്‍ത്തകര്‍ തന്റെ കാറിനു നേരെ അക്രമം നടത്തിയതായും ബിജെപിയുടെ ഭയമാണ് ഇത്തരം ആക്രമണത്തിനു പിന്നിലെന്നും മേവാനി പറഞ്ഞു. എന്നാല്‍ താന്‍ ബിജെപിയ്ക്ക് എതിരെ ശക്തമായി പോരാടും. ബിജെപി മുന്നോട്ടുവയ്ക്കുന്ന തെറ്റായ വികസന മാതൃകയുടെ പൊള്ളത്തരം തുറുന്നു കാട്ടും. വഡ്ഗാമിലെ ജനങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പരാതിയൊന്നും നല്‍കിയിട്ടില്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലാത്തതിനാല്‍ പരാതി നല്‍കുന്നില്ലെന്ന്…

Read More

എല്ലാവരേയും ഞെട്ടിച്ച് ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പുതിയ സര്‍വേ ഫലം…!

എല്ലാവരേയും ഞെട്ടിച്ച് ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പുതിയ സര്‍വേ ഫലം…!

  അഹമ്മദാബാദ് : എല്ലാവരേയും ഒരുപോലെ ഞെട്ടിച്ചുകൊണ്ടാണ് ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പുതിയ സര്‍വേ ഫലം പുറത്തുവന്നത്. കോണ്‍ഗ്രസിനു കൂടുതല്‍ സീറ്റ് ലഭിക്കുമെന്നും വോട്ട് ശതമാനത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം എത്തുമെന്നുമാണു പുതിയ വിലയിരുത്തല്‍. രാജ്യം മുഴുവനും ഗുജറാത്തിലേയ്ക്ക് ഉറ്റുനോക്കുമ്പോള്‍ പുതിയ സര്‍വേ ഫലം ബിജെപിയെ ആശങ്കയിലാക്കിയിരിക്കുകയാണ്. എബിപി (സിഎസ്ഡിഎസ് ലോക്നീതി) സര്‍വേ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആദ്യ സര്‍വേ ഫലങ്ങള്‍ ബിജെപിക്കു നൂറിനുമേല്‍ സീറ്റുകള്‍ കിട്ടാന്‍ സാധ്യതയുണ്ടെന്നു പ്രവചിച്ചിരുന്നു. എന്നാല്‍, നവംബര്‍ അവസാനവാരം നടത്തിയ സര്‍വേയില്‍ സീറ്റ് നൂറില്‍ താഴേക്കു പോയി; 91- 99 സീറ്റ് വരെ. കോണ്‍ഗ്രസിന് 86 സീറ്റ് വരെ ലഭിക്കാം. നേരത്തേ നടത്തിയ മറ്റ് അഭിപ്രായ സര്‍വേകളിലെ ഫലങ്ങള്‍ ഇങ്ങനെ: ടൈംസ് നൗ- വിഎംആര്‍ 40-61 (കോണ്‍ഗ്രസ്), 18-134 (ബിജെപി), ഇന്ത്യാ ടുഡെ- ആക്സിസ് 115-125 (ബിജെപി), 57-65 (കോണ്‍ഗ്രസ്) വോട്ടുശതമാനത്തിന്റെ കാര്യത്തില്‍…

Read More

ഗുജറാത്തില്‍ കോടീശ്വരന്മാരെ നിരത്തി ബി.ജെ.പി; പാര്‍ടി സ്ഥാനാര്‍ത്ഥികളുടെ ശരാശരി സ്വത്ത് 10 കോടിക്ക് മുകളില്‍

ഗുജറാത്തില്‍ കോടീശ്വരന്മാരെ നിരത്തി ബി.ജെ.പി; പാര്‍ടി സ്ഥാനാര്‍ത്ഥികളുടെ ശരാശരി സ്വത്ത് 10 കോടിക്ക് മുകളില്‍

ഗുജറാത്ത് നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. മത്സരിക്കുന്ന ബി.ജെ.പി. സ്ഥാനാര്‍ഥികളുടെ ശരാശരി സ്വത്ത് 10.7 കോടി രൂപയാണെന്നാണ് കണക്കുകള്‍ പറയുന്നത്. കോണ്‍ഗ്രസുകാരുടേത് 8.46 കോടി രൂപ. വരണാധികാരികള്‍ക്ക് നല്‍കിയ സത്യവാങ്മൂലം അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് വിശകലനം ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്. സ്വതന്ത്രരടക്കം 923 സ്ഥാനാര്‍ഥികളുടെ വിവരങ്ങളാണ് ക്രോഡീകരിച്ചത്. ഇതില്‍ 673 പേര്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമേയുള്ളൂ. 2012-ല്‍ 68 ശതമാനം സ്ഥാനാര്‍ഥികളാണ് സ്‌കൂളിനപ്പുറം പോകാത്തവരായി ഉണ്ടായിരുന്നത്. ഇത്തവണ എണ്ണം കൂടി. രാജ്കോട്ട് വെസ്റ്റില്‍ മുഖ്യമന്ത്രി വിജയ് രൂപാണിക്ക് എതിരേ മത്സരിക്കുന്ന ഇന്ദ്രനീല്‍ രാജ്യഗുരുവാണ് ഏറ്റവും ധനികന്‍-141 കോടി രൂപയാണ് ഈ കോണ്‍ഗ്രസുകാരന്റെ സ്വത്ത്. ശതകോടീശ്വരന്മാര്‍ നാലു പേര്‍ മത്സരിക്കാനുണ്ട്. സ്ത്രീകള്‍ക്ക് സീറ്റുകൊടുക്കുന്ന കാര്യത്തില്‍ എല്ലാവരും ദരിദ്രരാണ്. ആകെ 57 സ്ത്രീകള്‍ മത്സരിക്കുന്നു. കോണ്‍ഗ്രസില്‍ അഞ്ച് ശതമാനവും ബി.ജെ.പി.യില്‍…

Read More

രാജസ്ഥാനും ഹൈദരാബാദിനും പിന്നാലെ അലഹാബാദ് യൂണിവേഴ്‌സിറ്റിയിലും എ.ബി.വി.പിക്ക് തോല്‍വി

രാജസ്ഥാനും ഹൈദരാബാദിനും പിന്നാലെ അലഹാബാദ് യൂണിവേഴ്‌സിറ്റിയിലും എ.ബി.വി.പിക്ക് തോല്‍വി

2015 മുതല്‍ എ.ബി.വി.പി ഭരിക്കുന്ന അലഹാബാദ് യൂണിവേഴ്‌സിറ്റിയില്‍ ഇത്തവണ ഞെട്ടിപ്പിക്കുന്ന തോല്‍വിയാണ് എ.ബി.വി.പിക്ക് ഉണ്ടായിരിക്കുന്നത്. അലഹാബാദ് യൂണിവേഴ്‌സിറ്റിയില്‍ പ്രസിഡന്റ് മത്സരത്തില്‍ ഇത്തവണ 3 ആം സ്ഥാനത്തേക്ക് എ.ബി.വി.പി പിന്തള്ളപ്പെട്ടുപ്രസിഡന്റ് ഉള്‍പ്പെടെ 6 സീറ്റില്‍ 5ഉം പരാജയപ്പെട്ടപ്പോള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് വിജയിച്ചത് 62 വോട്ടുകള്‍ക്ക് മാത്രമാണ്. 5 സീറ്റുകളിലും സമാജ്വാദി പാര്‍ടിയുടെ വിദ്യാര്‍ത്ഥി സംഘടനയാണ് വിജയിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച സമാജ്വാദി ഛാത്ര സംഘം സ്ഥാനാര്‍ഥി അവനീഷ് കുമാര്‍ യാദവിന് 3228 വോട്ട് കിട്ടിയപ്പോള്‍ എ.ബി.വി.പി സ്ഥാനാര്‍ത്ഥിക്ക് 1588 വോട്ട് മാത്രമേ കിട്ടിയുള്ളൂ. രാജ്യത്ത് നടന്ന ദില്ലി അടക്കമുള്ള യൂണിവേഴ്‌സിറ്റികളിലും ഇന്ന് പുറത്തുവന്ന പഞ്ചാബ് ഗുര്‍ദാസ്പൂര്‍ ഉപതിരഞ്ഞെടുപ്പിലും ഉണ്ടായ വന്‍തോല്‍വികള്‍ വരുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കുമെന്നുറപ്പാണ്.

Read More