ഭര്‍ത്താവിന്റെ മരണശേഷം മുത്തശ്ശന്റെ ഭാര്യ തുടര്‍ന്ന് പിതാവിന്റേയും അദ്ദേഹത്തിന്റെ അനന്തരാവകാശിയുടെയും ജീവിത പങ്കാളി, അനെക്‌സെനമുന്നിന്റെ കഥ കരളലിയിപ്പിക്കുന്നത്

ഭര്‍ത്താവിന്റെ മരണശേഷം മുത്തശ്ശന്റെ ഭാര്യ തുടര്‍ന്ന് പിതാവിന്റേയും അദ്ദേഹത്തിന്റെ അനന്തരാവകാശിയുടെയും ജീവിത പങ്കാളി, അനെക്‌സെനമുന്നിന്റെ കഥ കരളലിയിപ്പിക്കുന്നത്

ഈജിപ്തിന്റെ പൗരാണിക ചരിത്രത്തില്‍ അനെക്‌സെനമുനോളം ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു രാജകുമാരിയുണ്ടാകില്ല. നേട്ടങ്ങളുടയല്ല അവര്‍ ജീവിച്ചിരുന്ന 26 വര്‍ഷക്കാലം അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളുടെ പേരിലാണ് അനെക്‌സെനമുന്‍ ചരിത്രത്തിന്റെ താളുകളില്‍ നിറയുന്നത്. ഭര്‍ത്താവിന്റെ മരണശേഷം മുത്തച്ചന്റേയും അതിന് ശേഷം പിതാവിന്റേയും അദ്ദേഹത്തിന്റെ അനന്തരാവകാശിയുടേയും ഭാര്യയാകേണ്ടി വന്ന പെണ്‍കുട്ടി. ഈജിപ്തിലെ ഏറ്റവും പേരുകേട്ട രാജാക്കന്മാരിലൊരാളായ തുത്തന്‍ഖാമന്റെ ഭാര്യായായിരുന്ന അനെക്‌സെനമുന്റെ കഥ കരളലിയ്ക്കുന്നതാണ്. ബിസി 1322ലാണ് ഈ രാജകുമാരിയുടെ ജനനമെന്നാണ് കരുതുന്നത്. ആഖെനാത്തന്‍ രാജാവിന്റെയും നെഫെര്‍തിതി രാജ്ഞിയുടെയും മൂന്നാമത്തെ മകള്‍. പതിമൂന്നാം വയസ്സിലായിരുന്നു തുത്തന്‍ഖാമനുമായുള്ള വിവാഹം. അദ്ദേഹത്തിന് അന്ന് പത്തു വയസ്സു മാത്രം പ്രായം. അനെക്‌സെനമുന്നുമൊത്തുള്ള തുത്തന്‍ഖാമന്റെ ജീവിതം സന്തോഷപ്രദമായിരുന്നു. ചെറുപ്രായമായിരുന്നെങ്കിലും ഭരണമികവില്‍ പേരെടുത്തിരുന്നു തുത്തന്‍ഖാമന്‍ എന്ന ‘യുവരാജാവ്’. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ടായി. അതില്‍ ഒരാള്‍ അഞ്ചാം മാസത്തിലും രണ്ടാമത്തെയാള്‍ ഏഴാം മാസത്തിലും മരിച്ചു. പതിനെട്ടാം വയസ്സില്‍ തുത്തന്‍ഖാമന്‍ മരിച്ചു . ആ…

Read More

ഭീകരതയ്ക്കെതിരെ ലോകരാഷ്ട്രങ്ങള്‍ ഒരുമിക്കണം: ആഹ്വാനവുമായി ഈജിപ്ത

ഭീകരതയ്ക്കെതിരെ ലോകരാഷ്ട്രങ്ങള്‍ ഒരുമിക്കണം: ആഹ്വാനവുമായി ഈജിപ്ത

കെയ്റോ: ഭീകരതയ്ക്കെതിരെ ലോകരാഷ്ട്രങ്ങള്‍ ഒരുമിയ്ക്കണമെന്ന ആഹ്വാനവുമായി ഈജിപ്ത്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍സിസിയും അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് ജനറല്‍ ജോസഫ് വോറ്റെലും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെ അല്‍സിസിയാണ് ഈ ആവശ്യം മുന്നോട്ട് വച്ചത്. ഈജിപ്ത് ഭീകരതയ്ക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അത് തുടരുകയും ചെയ്യും.എന്നാല്‍ മറ്റ് ചില രാഷ്ട്രങ്ങള്‍ പരോക്ഷമായി ഭീകരരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ചിലരാഷ്ട്രങ്ങള്‍ ഭീകരസംഘടനകള്‍ക്ക് സാമ്ബത്തിക സഹായം നല്‍കുന്നുപോലുമുണ്ട്. ഇത് അവസാനിപ്പിക്കണമെന്നും അല്‍സിസി ആവശ്യപ്പെട്ടു. ജനറല്‍ ജോസഫ് വോറ്റെലും ഇതേ അഭിപ്രായം തന്നെയാണ് മുന്നോട്ട് വച്ചതെന്നും ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തണമെന്നും വോറ്റെല്‍ വ്യക്തമാക്കി.

Read More