ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

മനില: ദക്ഷിണ ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.മിന്തനാവോ ദ്വീപാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം.

Read More

സ്വജീവിതം പണയം വെച്ച് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കുന്ന ഭൂമിയിലെ മാലാഖമാരുടെ വീഡിയോ വൈറലാവുന്നു

സ്വജീവിതം പണയം വെച്ച് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കുന്ന ഭൂമിയിലെ മാലാഖമാരുടെ വീഡിയോ വൈറലാവുന്നു

തായ്വാന്‍: ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥ. തങ്ങള്‍ നില്‍ക്കുന്ന കെട്ടിടം നിലം പൊത്തിയേക്കാമെന്ന് ബോധ്യമാകുന്ന ഒരവസ്ഥയില്‍ സ്വന്തം ജീവനും കൊണ്ട് ഓടി രക്ഷപ്പെടാനാകും എല്ലാവരും ശ്രമിക്കുക. എന്നാല്‍ തായ്വാനിലെ ഭൂകമ്പത്തില്‍ കിടുകിടാ വിറച്ച ആശുപത്രിയിലെ ഇന്‍ക്യൂബേറ്ററില്‍ കഴിഞ്ഞ നവജാത ശിശുക്കളെ സ്വന്തം ജീവന്‍ ത്യജിച്ച് നഴ്സുമാര്‍ ചേര്‍ത്തുവയ്ക്കുന്ന വീഡിയോ വൈറലാകുകയാണ്. ജന നന്മയ്ക്കായി ആകാശത്തു നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്ന യഥാര്‍ത്ഥ മാലാഖമാരാണ് ഇവരെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. ആശുപത്രിയിലെ ഇന്‍ക്യുബേറ്ററില്‍ കഴിയുന്ന കുട്ടികളെ ശുശ്രൂഷിക്കുകയായിരുന്നു നഴ്സുമാര്‍. പെട്ടെന്നാണ് കെട്ടിടത്തെ പിടിച്ചു കുലുക്കിയ കൂറ്റന്‍ ഭൂകമ്പം ഉണ്ടായത്. കെട്ടിടം പോലും തകര്‍ന്ന് നിലം പൊത്താന്‍ പോന്ന തരത്തിലുള്ള കുലുക്കം. ആരും സ്വന്തം ജീവനും കൊണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സന്ദര്‍ഭം. ശക്തമായ കുലുക്കത്തില്‍ കുട്ടികള്‍ കിടന്ന ഇന്‍ക്യുബേറ്ററുകള്‍ തെന്നി നീങ്ങാന്‍ തുടങ്ങി. എല്ലാ ഇന്‍ക്യുബേറ്ററുകളും തെന്നി ചിതറി….

Read More

ബഗ്ലാദേശും ഇന്ത്യയുടെ ഭാഗമായ ബഗാളും അതിശക്തമായ ഭൂമികുലക്കുത്തിനു വേദിയാകും, ഇന്ത്യ കണ്ട ഏറ്റവും വലിയ സുനാമിയുടെ നൂറുമടങ്ങായിരിക്കും ഈ ദുരന്തത്തിന്റെ വ്യാപ്തി; ശാസ്ത്രഞ്ജര്‍ പറയുന്നു

ബഗ്ലാദേശും ഇന്ത്യയുടെ ഭാഗമായ ബഗാളും അതിശക്തമായ ഭൂമികുലക്കുത്തിനു വേദിയാകും, ഇന്ത്യ കണ്ട ഏറ്റവും വലിയ സുനാമിയുടെ നൂറുമടങ്ങായിരിക്കും ഈ ദുരന്തത്തിന്റെ വ്യാപ്തി; ശാസ്ത്രഞ്ജര്‍ പറയുന്നു

ഇന്ത്യയില്‍ ഏറ്റവും വലിയ ഭൂകമ്പം നടക്കാന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്രഞ്ജര്‍. കഴിഞ്ഞ മൂന്നുവര്‍ഷമായി ഉപഗ്രഹ സവിധാനങ്ങളുപയോഗിച്ചു ഇന്ത്യയിലും ബഗ്ലാദേശിലും വച്ചു നടത്തിയ പരീക്ഷണങ്ങള്‍ വിശകലനം ചെയ്തതിനു ശേഷമാണു ഇന്ത്യയുടെ വടക്കു കിഴക്കു മേഖലയില്‍ വന്‍ ഭൂകമ്പത്തിനു സാധ്യതയുണ്ട് എന്ന നിഗമനത്തില്‍ ഇവര്‍ എത്തിചേര്‍ന്നത്. കഴിഞ്ഞ നാനൂറൂ വര്‍ഷമായി ഫലകാതിര്‍ത്തിയായ ബംഗാള്‍ പ്രദേശത്തു വന്‍ഭൂകമ്പ സാധ്യത ഉരുത്തിരിഞ്ഞു വരികയാണ്. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ളതാണു ഈ പ്രദേശം , ഏകദേശം 120 കോടി ജനങ്ങള്‍ ഇവിടെ അധിവസിക്കുന്നു! ലോക പ്രസിദ്ധ ജേര്‍ണലായ നേച്ചര്‍ ജിയോ സയന്‍സിലാണു ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭൂമിയുടെ ഉപരിതലം മുഴുവന്‍ നിരവധിഫലകങ്ങളാണു (പ്ലേറ്റൂകള്‍) ഇവപരസ്പരം ഉരുകിയൊലിക്കുന്ന ഭൂമിയുടെ ഉള്‍കാമ്പിനു മുകളീലൂടെ തെന്നി നീങ്ങികൊണ്ടിരിക്കുന്നു. എന്നാല്‍ ഇവ ഒരേ വേഗതയിലല്ലാത്തതിനാല്‍ ഈ ഫലകങ്ങളുടെ അതിര്‍ത്തിയില്‍ ഭൂകമ്പങ്ങളുണ്ടാകുന്നു. അങ്ങനെയുള്ള ഒരു സാധ്യതയാണു ഇപ്പോള്‍ നമ്മള്‍ അഭിമുഖീകരിക്കാന്‍ പോകുന്നത് .ഇന്ത്യ ഭൂഗണ്ഡം ഉള്‍പെടുന്ന…

Read More

ശ്രീനഗറില്‍ ഭൂചലനം

ശ്രീനഗറില്‍ ഭൂചലനം

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ശ്രീനഗറില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് കാലാവസ്ഥ നിരീക്ഷണവകുപ്പ് അറിയിച്ചു. ആളപായമില്ല. ബാരാമുള്ള ജില്ലയിലെ സാംബല്‍ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

Read More

മെക്‌സിക്കന്‍ ഭൂചലനം; 8 ലക്ഷംപേര്‍ പെരുവഴിയില്‍

മെക്‌സിക്കന്‍ ഭൂചലനം; 8 ലക്ഷംപേര്‍ പെരുവഴിയില്‍

മെക്‌സിക്കോ സിറ്റി: തെക്കന്‍ മെക്‌സിക്കോയിലുണ്ടായ ഭൂചലനത്തില്‍ എട്ടുലക്ഷംപേര്‍ സര്‍വതും നഷ്ടമായി. ഇവരില്‍ ഏറെ പേര്‍ക്കും ദുരന്തത്തില്‍ സ്വന്തക്കാരെയും നഷ്ടമായി. ഒസാക ഗവര്‍ണര്‍ അലക്‌സാന്‍ഡ്രോ മുറാറ്റാണ് മെക്‌സിക്കന്‍ ടിവിയോട് ഇക്കാര്യം വെളിപ്പെടുത്തിയത്. തൊണ്ണൂറിലേറെപ്പേര്‍ മരിച്ച ദുരന്തത്തില്‍ പതിനായിരങ്ങള്‍ ഭവനരഹിതരായി. 20 ലക്ഷംപേര്‍ പരോക്ഷമായി ഭൂചലനത്തിന്റെ ദുരിതത്തിനിരയായതായി. 8.1 തീവ്രത സ്ഥിരീകരിച്ച ചലനം നൂറ്റാണ്ടിനിടെ ഉണ്ടായ ശക്തമായ ഒന്നാണ്. ഇതിനുമുമ്പ് 1985ലാണ് മെക്‌സിക്കന്‍ സിറ്റിയില്‍ ഇതേതോതിലുള്ള ഭൂചലനം ഉണ്ടായത്. അതേസമയം, ഒസാകയില്‍ മരിച്ച 71 പേരില്‍ ഭൂരിഭാഗവും ജൂഷിറ്റന്‍ നഗരത്തില്‍നിന്നുള്ളവരാണ്. ഇവിടെമാത്രം അയ്യായിരത്തിലേറെ വീട് തരിപ്പണമായി. ഷിയാപാസില്‍ 16 പേരും തബാസ്‌കോയില്‍ നാലുപേരും മരിച്ചു. പ്രദേശത്തെ മുഴുവന്‍ വീടും കെട്ടിടങ്ങളും തകര്‍ന്ന് നാമാവശേഷമായി. കുടിവെള്ളവും വൈദ്യുതിയും ഇല്ലാത്തതിനാല്‍ ആകെ ദുരിതമാണ്. സുനാമി മുന്നറിയിപ്പ് പരിഗണിച്ച് തീരദേശത്തുള്ളവരെയാകെ മാറ്റിപ്പാര്‍പ്പിച്ചിട്ടുമുണ്ട്. ഞായറാഴ്ചയും ചെറിയതോതില്‍ തുടര്‍ചലനങ്ങളുണ്ടായി. ഭീതിയിലായ ജനം പൂന്തോട്ടത്തിലും മറ്റു തുറസ്സായ സ്ഥലങ്ങളിലുമാണ്…

Read More

സോളമന്‍ ദ്വീപില്‍ ഭൂചലനം; റിക്ടര്‍സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തി

സോളമന്‍ ദ്വീപില്‍ ഭൂചലനം; റിക്ടര്‍സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തി

ഹോണിയാര: ന്യൂസിലാന്‍ഡിന് സമീപമുള്ള സോളമന്‍ ദ്വീപില്‍ വീണ്ടും വന്‍ ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുനാമി ഭയം വേണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെയുണ്ടായ ഭൂചലനത്തില്‍ സുനാമിത്തിരകള്‍ കണ്ടിരുന്നു. അമേരിക്കയിലെ പല കടല്‍ തീരങ്ങളിലും സുനാമിത്തിരകള്‍ കണ്ടിരുന്നു. പ്രാദേശിക സമയം പുലര്‍ച്ചെ 6.10 ഓടെയാണ് ഭൂകന്പമുണ്ടായത്. വലിയ ഭൂകന്പമായിരുന്നെങ്കിലും കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനം 30 മുതല്‍ 45 സെക്കന്റ് വരെ നീണ്ടുനിന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദ്വീപിന്റെ തലസ്ഥാനമായ കിരാകിരയില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം.10 കിലോമീറ്റര്‍ ആഴത്തിലാണ് ചലനമുണ്ടായത്. ഇവിടെ മുന്‍ വര്‍ഷങ്ങളിലുണ്ടായ വന്‍ ഭൂചലനങ്ങളില്‍ നിരവധി ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി അഗ്‌നിപര്‍വത സ്‌ഫോടനവും ഭൂചലനവും ഉണ്ടാകുന്ന സ്ഥലമാണിത്

Read More

ഭൂചലന ഭീതിയില്‍ ജപ്പാനും ന്യൂസ്‌ലാന്റും, സുനാമി തിരമാലകള്‍ തീരത്തെത്തി

ഭൂചലന ഭീതിയില്‍ ജപ്പാനും ന്യൂസ്‌ലാന്റും, സുനാമി തിരമാലകള്‍ തീരത്തെത്തി

ടോക്യോ: ജപ്പാനിലും ന്യൂസ്‌ലാന്‍ഡിലും അതി ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം രാവിലെ ആറ് മണിയോടെ ആണ് ഉണ്ടായത്. ന്യൂസിലന്‍ഡില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. എന്നാല്‍ ആളപായവും നാശനഷ്ടവും രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വടക്കന്‍ പസഫിക് തീരങ്ങളില്‍ സുനാമി തിരകള്‍ അടിക്കാന്‍ തുടങ്ങിയതായി വിവിധ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫുകുഷിമ ആണവ നിലയത്തിന് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പ്രദേശിക സമയം രാവിലെ ആറിനാണ് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.ജപ്പാന്‍ തലസ്ഥാനമായ ടോക്യോയിലെ കെട്ടിടങ്ങള്‍ അടച്ചമുള്ളവ ഭൂചലനത്തില്‍ കുലുങ്ങി.സുനാമി മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കുവേണ്ട സഹായങ്ങള്‍ നല്‍കാന്‍ അര്‍ജന്റീന സന്ദര്‍ശനത്തിനിടെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read More

റോമിലും സെന്‍ട്രല്‍ ഇറ്റലിയിലും ഭൂചലനം

റോമിലും സെന്‍ട്രല്‍ ഇറ്റലിയിലും  ഭൂചലനം

  റോം: സെന്‍ട്രല്‍ ഇറ്റലിയിലും റോമിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രതരേഖപ്പെടുത്തിയെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഇറ്റാലിയന്‍ നഗരമായ പെറൂജിയയിലാണ് പ്രാദേശിക സമയം പുലര്‍ച്ചെ 3.36ന് ഭൂചലനമുണ്ടായത്. തുടര്‍ചലനങ്ങള്‍ റോമിലും ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്നും ആര്‍ക്കെങ്കിലും ജീവന്‍ നഷ്ടമായതായി ഇതുവരെ റിപ്പോര്‍ട്ടുകള്‍ ഇല്ലെന്നും ഇറ്റാലിയന്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍, തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ ജനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായി മേയര്‍ അറിയിച്ചു.

Read More

ഡല്‍ഹിയില്‍ ഭൂചലനം

ഡല്‍ഹിയില്‍ ഭൂചലനം

  ഡല്‍ഹി: ഡല്‍ഹിയിലും ഹരിയാനയിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.7 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉച്ചകഴിഞ്ഞ് 2.50 ഓടെയാണ് ഭൂചലനമുണ്ടായത്. ഹരിയാനയിലെ മഹേന്ദ്രഗണ്ഡ് എന്ന സ്ഥലമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 16 കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 10.58ന് നാഗാലാന്‍ഡ് തലസ്ഥാനമായ കോഹിമയിലും 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു.

Read More