കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍നിന്ന് ഇ.ശ്രീധരനെ ഒഴിവാക്കി; രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്കും സ്ഥാനമില്ല; ക്ഷണമില്ലാത്തതില്‍ പരാതിയില്ലെന്ന് ഇ ശ്രീധരന്‍

കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍നിന്ന് ഇ.ശ്രീധരനെ ഒഴിവാക്കി; രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്കും സ്ഥാനമില്ല; ക്ഷണമില്ലാത്തതില്‍ പരാതിയില്ലെന്ന് ഇ ശ്രീധരന്‍

കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടനവേദിയില്‍നിന്ന് ഇ.ശ്രീധരനും കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജുമടക്കമുള്ള പ്രമുഖരെ ഒഴിവാക്കി. സ്ഥലം എംഎല്‍എ പി.ടി.തോമസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എന്നിവരുടെ പേരുകള്‍ മാത്രമാണ് ക്ഷണക്കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇവരെ കൂടാതെ ഗതാഗതമന്ത്രി തോമസ് ചാണ്ടി, കെ.വി.തോമസ് എംപി, കൊച്ചി മേയര്‍ സൗമിനി ജെയിന്‍ എന്നിവര്‍ക്കും വേദിയില്‍ ഇടംലഭിച്ചിട്ടുണ്ട്. വേദിയില്‍ ഇരിക്കേണ്ട പതിമൂന്നു പേരുടെ പട്ടികയാണ് കെഎംആര്‍എല്‍ തയാറാക്കി നല്‍കിയിരുന്നത്. എന്നാല്‍ എസ്പിജി സുരക്ഷാ ചര്‍ച്ചകള്‍ക്കുശേഷം അത് ചുരുക്കുകയായിരുന്നു. അതേസമയം, മെട്രോയുടെ നിര്‍മാണോദ്ഘാടനം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡോ.മന്‍മോഹന്‍ സിങ് നിര്‍വഹിച്ചപ്പോള്‍ ഇത്തരത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. മെട്രോ മാന്‍ ഇ.ശ്രീധരനും അന്ന് വേദിയില്‍ ഇടംപിടിച്ചിരുന്നു. ജനപ്രതിനിധികളെ വേദിയില്‍നിന്ന് ഒഴിവാക്കിയത് അവഹേളനമാണെന്ന്…

Read More

വിവരമുള്ളവര്‍ പറയുന്നത് കേള്‍ക്കണം… ബുദ്ധിയുള്ളവരുടെ വാക്കുകള്‍ നാടിന് ഗുണമേ ചെയ്യൂ; പക്ഷേ അത് നടപ്പാക്കാന്‍ ബുദ്ധിയുള്ള ഭരണാധികാരികൂടി വേണം; ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെക്കുറിച്ച് മെട്രോമാന്റെ അഭിപ്രായത്തിന് കൈയ്യടിച്ച് സോഷ്യല്‍മീഡിയ

വിവരമുള്ളവര്‍ പറയുന്നത് കേള്‍ക്കണം… ബുദ്ധിയുള്ളവരുടെ വാക്കുകള്‍ നാടിന് ഗുണമേ ചെയ്യൂ; പക്ഷേ അത് നടപ്പാക്കാന്‍ ബുദ്ധിയുള്ള ഭരണാധികാരികൂടി വേണം; ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെക്കുറിച്ച് മെട്രോമാന്റെ അഭിപ്രായത്തിന് കൈയ്യടിച്ച് സോഷ്യല്‍മീഡിയ

തന്റെ ചിരകാല സ്വപ്നമായ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നടപ്പാക്കാനായുള്ള കഠിന പ്രയത്നത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ ഇന്ത്യന്‍ ജനത എക്കാലവും ആദരവോടെ കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുള്ള പല വ്യക്തിത്വങ്ങളും പ്രധാനമന്ത്രിയുടെ ഈ ആശയത്തിന് എതിരാണ്. ഇന്ത്യയുടെ മെട്രോമാന്‍ എന്നറിയപ്പെടുന്ന ഇ ശ്രീധരന്‍ ഇന്ത്യയിലെ ബുള്ളറ്റ് ട്രെയിനിനെക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ബുദ്ധിയുള്ളവരുടെ വാക്കുകള്‍ എന്നും നാടിന് ഗുണമേ ചെയ്യൂ. പക്ഷേ അത് നടപ്പിലാക്കാന്‍ ബുദ്ധിയുള്ള ഒരു ഭരണാധികാരികൂടി വേണം എന്നാണ് സമൂഹമാദ്ധ്യമങ്ങള്‍ പറയുന്നത്. ബുള്ളറ്റ് ട്രെയിന്‍ ഇപ്പോള്‍ ഇന്ത്യയ്ക്ക് ആവശ്യമില്ലെന്നാണ് ഡിഎംആര്‍സി തലവന്‍ ഡോ. ഇ ശ്രീധരന്‍ പറഞ്ഞത്. നാഗ്പൂരില്‍ ഒരു പരിപാടിയ്ക്കിടെ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദമാക്കിയത്. ഇന്ത്യന്‍ റെയില്‍വേയുടെ ശാക്തീകരണവും അടിസ്ഥാന സൗകര്യവികസനവുമാണ് ഇപ്പോള്‍ വേണ്ടതെന്നും ശ്രീധരന്‍ പറഞ്ഞു. രാജ്യത്ത് ബുള്ളറ്റ് ട്രെയിനിനുള്ള സമയമല്ലിത്. അതിനുള്ള സമയമായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു….

Read More

രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ഇ ശ്രീധരനും?; എന്‍ഡിഎയുടെ സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ മെട്രോ മാന്റെ പേരും ഉള്ളതായി സൂചന

രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ഇ ശ്രീധരനും?; എന്‍ഡിഎയുടെ സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ മെട്രോ മാന്റെ പേരും ഉള്ളതായി സൂചന

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ മലയാളിയായ മെട്രോമാന്‍ ഇ.ശ്രീധരനും ഉള്ളതായി സൂചന. വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘ടൈംസ് ഓഫ് ഇന്ത്യ’യാണ് ഇക്കാര്യം റിപ്പോര്‍ട്ട്‌ െചയ്തിരിക്കുന്നത്. രാഷ്ട്രപതി സ്ഥാനത്തേക്ക് പൊതുസമ്മതനായ ഒരു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ചിരിക്കുന്ന മൂന്നംഗ സമിതി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഇന്നു കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ശ്രീധരന്റെ പേരും സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചത്. അതേസമയം, രാഷ്ട്രപതിയാകാന്‍ യോഗ്യനല്ലെന്ന് ശ്രീധരന്‍ പ്രതികരിച്ചു. അത്തരമൊരു മോഹമില്ലെന്നും അദ്ദേഹം അറിയിച്ചു. കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ ഇ.ശ്രീധരന് സ്ഥാനം നല്‍കാതിരുന്നത് കേരളത്തില്‍ വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വേദിയില്‍ ഇരിക്കേണ്ടവരുടെ പട്ടികയില്‍ പ്രഥമസ്ഥാനത്തുതന്നെ ശ്രീധരനുണ്ടായിരുന്നെങ്കിലും, സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ ഓഫിസ് അദ്ദേഹത്തിന്റെ പേരുള്‍പ്പെടെ വെട്ടുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും സ്ഥലം എംഎല്‍എ പി.ടി. തോമസിനെയും വേദിയില്‍…

Read More

ആദ്യഘട്ടത്തില്‍ അധികം യാത്രക്കാരെ പ്രതീക്ഷിച്ചിട്ട് കാര്യമില്ല; വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് ഡിഎംആര്‍സി ഉള്ളതിനാല്‍; ഇ. ശ്രീധരന്‍

ആദ്യഘട്ടത്തില്‍ അധികം യാത്രക്കാരെ പ്രതീക്ഷിച്ചിട്ട് കാര്യമില്ല; വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് ഡിഎംആര്‍സി ഉള്ളതിനാല്‍; ഇ. ശ്രീധരന്‍

മെട്രൊയുടെ ആദ്യഘട്ടം പൂര്‍ത്തിയാകാന്‍ നാലുവര്‍ഷം എടുത്തതില്‍ നിരാശയുണ്ടെന്ന് ഇ.ശ്രീധരന്‍. ആദ്യഘട്ടം മൂന്നുവര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാകും എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കിയത് നാലുവര്‍ഷമെടുത്താണ്. സിവില്‍ കരാറുകാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് മെട്രൊ വൈകാന്‍ കാരണം. കരാറുകാര്‍ രണ്ടുവര്‍ഷത്തിനകം എല്ലാ ജോലിയും പൂര്‍ത്തിയാക്കേണ്ടതായിരുന്നു. അതനുസരിച്ച് മൂന്നുവര്‍ഷത്തിനകം ഉദ്ഘാടനം ചെയ്യാനാണ് ഉദ്ദേശിച്ചത്. രണ്ടുവര്‍ഷത്തിനുപകരം അവര്‍ ഏകദേശം മൂന്നര വര്‍ഷമെടുത്തു എന്നും ഇ.ശ്രീധരന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. 2004ല്‍ തുടങ്ങിയ പദ്ധതി നീണ്ടുപോയതില്‍ വിഷമമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടാന്‍ അഞ്ചുവര്‍ഷം നഷ്ടപ്പെടുത്തി. കേന്ദ്രാനുമതി നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഏറെ ശ്രമിച്ചു. പക്ഷേ അനുമതി ലഭിക്കാന്‍ വൈകിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇടക്കാലത്ത് പദ്ധതിയില്‍ നിന്നും ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ ചില ശ്രമങ്ങള്‍ നടന്നിരുന്നു. അനാവശ്യമായിരുന്നു പല വിവാദങ്ങളും. അതെല്ലാം വിഷമമുണ്ടാക്കി. ഡിഎംആര്‍സി ഇല്ലായിരുന്നെങ്കില്‍ കൊച്ചി മെട്രൊ ഇത്ര പെട്ടെന്ന് പൂര്‍ത്തിയാകില്ലായിരുന്നു. ചെന്നൈ, ബംഗ്ളൂരു, എല്ലാം ആറുവര്‍ഷമെടുത്ത്…

Read More

മെട്രൊയുടെ രണ്ടാം ഘട്ടത്തില്‍ താനും ഡിഎംആര്‍സിയും ഉണ്ടാകില്ല; കെഎംആര്‍എല്‍ സ്വയംപര്യാപ്തര്‍; ഇ ശ്രീധരന്‍

മെട്രൊയുടെ രണ്ടാം ഘട്ടത്തില്‍ താനും ഡിഎംആര്‍സിയും ഉണ്ടാകില്ല; കെഎംആര്‍എല്‍ സ്വയംപര്യാപ്തര്‍; ഇ ശ്രീധരന്‍

കൊച്ചി: മെട്രൊയുടെ രണ്ടാം ഘട്ടത്തില്‍ താനും ഡിഎംആര്‍സിയും ഉണ്ടാകില്ലെന്ന് ഇ.ശ്രീധരന്‍. രണ്ടാംഘട്ടം പൂര്‍ത്തിയാക്കാന്‍ കെഎംആര്‍എല്‍ പ്രാപ്തരാണ്. ഡിഎംആര്‍സിയുടെ ആവശ്യമില്ലെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി മെട്രൊയുടെ അവസാനവട്ട ഒരുക്കങ്ങള്‍ പരിശോധിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. മെട്രൊ ഉദ്ഘാടനത്തിനായിട്ട് പൂര്‍ണമായും സജ്ജമായി. തന്നെ ഉദ്ഘാടന ചടങ്ങിലെ വേദിയിലേക്ക് തന്നെ ക്ഷണിക്കാത്തതില്‍ പരാതിയോ പരിഭവമോ ഇല്ല. പ്രധാനമന്ത്രിയുടെ സുരക്ഷയാണ് പ്രധാനം. തന്നെ ഒഴിവാക്കിയത് മാധ്യമങ്ങളാണ് വിവാദമാക്കുന്നത്. ക്ഷണിച്ചാല്‍ വേദിയിലുണ്ടാകും. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലുവ മുതല്‍ പേട്ട വരെയുളളതാണ് മെട്രൊയുടെ ആദ്യഘട്ടം. രണ്ടാം ഘട്ടമായി ഉദ്ദേശിക്കുന്നത് കലൂര്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയും പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെയുമുളള ഭാഗമാണ്. നിലവില്‍ കൊച്ചി മെട്രൊയുടെ സര്‍വീസ് ആരംഭിക്കുന്നത് ആലുവ മുതല്‍ പാലാരിവട്ടം വരെയുളള 13 കിലോമീറ്ററാണ്.

Read More

പരിഭവങ്ങളില്ലാതെ മെട്രോ മാന്‍; അവസാനവട്ട ഒരുക്കങ്ങള്‍ക്ക് കൊച്ചി മെട്രോ സ്റ്റേഷനുകള്‍ സന്ദര്‍ശിച്ച് ഇ.ശ്രീധരന്‍

പരിഭവങ്ങളില്ലാതെ മെട്രോ മാന്‍; അവസാനവട്ട ഒരുക്കങ്ങള്‍ക്ക് കൊച്ചി മെട്രോ സ്റ്റേഷനുകള്‍ സന്ദര്‍ശിച്ച് ഇ.ശ്രീധരന്‍

കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍നിന്ന് ഇ ശ്രീധരനെ ഒഴിവാക്കിയതു വലിയ വിവാദമായതിനു പിന്നാലെ തൊട്ടടുത്ത ദിവസം ജോലിയില്‍ മുഴുകി മെട്രോമാന്‍. മെട്രോ ഉദ്ഘാടനം ശനിയാഴ്ച നടക്കാനിരിക്കെ, സ്റ്റേഷനുകളുടെയും ട്രെയിനുകളുടെയും മറ്റും അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ എത്തി. പാലാരിവട്ടം സ്റ്റേഷനിലാണു ശ്രീധരന്‍ ഇപ്പോള്‍ പരിശോധന നടത്തുന്നത്. പ്രധാനമന്ത്രി ഉദ്ഘാടനം നടത്തുന്നത് പാലാരിവട്ടത്താണ്. കെഎംആര്‍എല്‍ ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ട്. ഉദ്ഘാടനശേഷം മെട്രോ സര്‍വീസ് നടത്തുന്ന മുഴുവന്‍ ദൂരവും ശ്രീധരന്‍ വിശദമായി പരിശോധിച്ചേക്കും. പരിശോധനയ്ക്കുശേഷം പുറത്തിറങ്ങുന്ന ശ്രീധരന്‍, ഉദ്ഘാടന വേദിയില്‍നിന്നു തന്നെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ടു മാധ്യമങ്ങളോടു പ്രതികരിക്കാമനനും സാധ്യതയുണ്ട്. എന്നാല്‍ വിവാദങ്ങളില്‍നിന്നു പരമാവധി ഒഴിഞ്ഞുനില്‍ക്കാനാണ് ശ്രമിക്കുന്നതെന്നു അദ്ദേഹത്തിന്റെ അടുത്തവൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, ശ്രീധരന്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. ഇ.ശ്രീധരനെ വേദിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,…

Read More