കൈയ്യില്‍ കൊണ്ടുനടക്കാം-ഇ സൈക്കിള്‍ ഉണ്ട്

കൈയ്യില്‍ കൊണ്ടുനടക്കാം-ഇ സൈക്കിള്‍ ഉണ്ട്

കേരളത്തിന്റെ സ്വന്തം ‘ഇ-സൈക്കിള്‍’ ഈമാസം അവസാനത്തോടെ വിപണയിലെത്തും. കൊച്ചിയില്‍ നിര്‍മിക്കുന്ന ‘ടെസ്?ല’എന്ന ‘ഇ-സൈക്കിള്‍’ ആണ് ഉപഭോക്താക്കളുടെ കൈയില്‍ എത്തുന്നത്. തുടക്കത്തില്‍ നിര്‍മാതാക്കളായ കൊച്ചിയിലെ ‘സ്മാഡോ ലാബ്‌സ്’ നേരിട്ടാണ് വില്‍പ്പന. നാലുമാസത്തിനുള്ളില്‍ ഡീലര്‍മാരെ നിയമിക്കുമെന്ന് കമ്പനി സി.ഇ.ഒ.യും സഹസ്ഥാപകനുമായ മിഥുന്‍ വി. ശങ്കര്‍ പറഞ്ഞു. ഇ-ബൈക്കുകളുടെ പോരായ്മയായ ബാറ്ററി തീരുക എന്ന പ്രശ്‌നത്തിന് പരിഹാരമായിട്ടാണ് ‘ടെസ്?ല’യുടെ വരവ്. ബാറ്ററി തീര്‍ന്നാലും പെഡല്‍ ചവിട്ടി സൈക്കിള്‍പോലെ ഉപയോഗിക്കാന്‍ കഴിയും. ബാറ്ററി ഊരി ചാര്‍ജ് ചെയ്യാനും കഴിയും. അതിനാല്‍, ‘ചാര്‍ജിങ് പോയിന്റ്’ നമ്മുടെ പാര്‍ക്കിങ് ഏരിയയില്‍ വേണ്ട. കൊണ്ടുനടക്കാന്‍ വേണമെങ്കില്‍ സൈക്കിളിനെ രണ്ടായി മടക്കാനുള്ള സൗകര്യവുമുണ്ട്. പ്രശസ്ത ഇലക്ട്രിക് കാറായ ‘ടെസ്ല’യില്‍ ഉപയോഗിക്കുന്ന അതേ സീരീസിലുള്ള പാനസോണിക്കിന്റെ ബാറ്ററിയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നതെന്ന് മിഥുന്‍ വ്യക്തമാക്കി. പലര്‍ക്കും സൈക്കിളില്‍ ഓഫീസില്‍ വരാന്‍ താത്പര്യമുണ്ട്. എന്നാല്‍, വിയര്‍ത്തുകുളിച്ച് ഓഫീസില്‍ വരാന്‍ കഴിയാത്തതാണ് അവരെ പിന്തിരിപ്പിക്കുന്നത്….

Read More