ബൈക്ക് പ്രേമികള്‍ക്കിതാ ഡ്യൂക്കാറ്റിയുടെ പുതിയ സ്‌ക്രാംബ്ലര്‍

ബൈക്ക് പ്രേമികള്‍ക്കിതാ ഡ്യൂക്കാറ്റിയുടെ പുതിയ സ്‌ക്രാംബ്ലര്‍

  കൊച്ചി: ആഡംബര മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ഡ്യൂക്കാറ്റിയുടെ പുതിയ സ്‌ക്രാംബ്ലര്‍ ശ്രേണി വിപണിയിലെത്തി. ഐക്കണ്‍, ഡെസര്‍ട്ട് സ്ലെഡ്, ഫുള്‍ ത്രോട്ടില്‍, കഫേ റേസര്‍, എന്നിവ പുതിയ വൈ 19 ശ്രേണിയില്‍ ഉള്‍പ്പെടുന്നു. പുതിയ സ്‌ക്രാംബ്ലര്‍ ശ്രേണി, സമകാലീനവും സമാനതകള്‍ ഇല്ലാത്തതുമാണ്. സുഖകരവും സുരക്ഷിതവുമായ മോട്ടോര്‍ സൈക്കിളിങ്ങിന്റെ വിസ്മയകരമായ അനുഭൂതിയാണ് സ്‌ക്രാംബ്ലര്‍ ശ്രേണി ലഭ്യമാക്കുക. വിസ്താര മേറിയ ഹാന്‍ഡില്‍ ബാര്‍, ലളിതവും ശക്തവുമായ എഞ്ചിന്‍, എന്നിവ പുതിയ ശ്രേണിക്ക് മാറ്റു കൂട്ടുന്നു. സ്‌ക്രാംബ്ലര്‍ ഐക്കണ്‍, പാരമ്പര്യത്തിന്റെയും നൂതനാശയങ്ങളുടെയും മിശ്രണമാണ്. 60-കളിലെയും 70-കളിലെയും ഓഫ് റോഡ് ബൈക്കുകളുടെ ശക്തിയും ചൈതന്യവും ചാലിച്ചെടുത്തവയാണ് ഡെസേര്‍ട്ട് സ്ലെഡ്. തിരിച്ചു വരവ് മാസാക്കി പാര്‍വതി; പ്രണയ സൗന്ദര്യ കാഴ്ചപ്പാടുകള്‍ മാറി മറയുമ്പോള്‍!… ഉയരങ്ങളിലേക്ക് ഉയരെ- റിവ്യു വായിക്കാം എല്‍ട്വിന്‍, ഡെസ്‌മോഡ്രോമിക് ഡിസ്ട്രിബ്യൂഷന്‍, ഓരോ സിലിണ്ടറിനും രണ്ടുവാല്‍വുകള്‍, എയര്‍കൂള്‍ഡ്-803 സിസിഎഞ്ചിന്‍ എന്നിവ പ്രധാന ഘടകങ്ങളാണ്….

Read More

വിപണി കീഴടക്കാന്‍ ഡുക്കാറ്റി; ഡുക്കാറ്റിയുടെ പുതിയ മോഡലുകള്‍ വിപണിയിലെത്തി

വിപണി കീഴടക്കാന്‍ ഡുക്കാറ്റി; ഡുക്കാറ്റിയുടെ പുതിയ മോഡലുകള്‍ വിപണിയിലെത്തി

കൊച്ചി: ഡുക്കാറ്റി ഇന്ത്യയുടെ 2017 വേള്‍ഡ് പ്രീമിയര്‍ റേഞ്ചിലെ ഏറ്റവും പുതിയ മോഡലുകളായ മോണ്‍സ്റ്റര്‍ 797, മള്‍ട്ടിസ്ട്രാട 950 എന്നിവ വിപണിയില്‍ അവതരിപ്പിച്ചു. എയര്‍ കൂള്‍ഡ് 803 സിസി ഡെസ്മോഡ്യു എല്‍-ട്വിന്‍ എഞ്ചിന്‍ 8,250 ആര്‍പിഎമ്മില്‍ 75 ബിഎച്ച്പിയും പരമാവധി 5,750 ആര്‍പിഎമ്മില്‍ 69 എന്‍എമ്മും ക്ഷമത നല്‍കുന്നതാണ് മോണ്‍സ്റ്റര്‍ 797.937 സിസി ടെസ്റ്റസ്ട്രേറ്റ 11 എഞ്ചിന്‍ പവ്വറോട് കൂടി പരമാവധി 133 ബിഎച്ച്പി 9,000 ആര്‍പിഎം, 7,750. ആര്‍പിഎമ്മില്‍ പരമാവധി ടോര്‍ക്ക് 96.2 എന്‍എം എന്നിവയാണ് മള്‍ട്ടിസ്ട്രാട 950 യ്ക്കുള്ളത്. എല്‍ഇഡി സ്‌ക്രീന്‍, താഴ്ന്ന സീറ്റ്, വിശാലമായ ഹാന്റില്‍ ബാര്‍, അകലമുള്ള സ്റ്റിയറിംഗ് ആം ഗിള്‍, കയബ ഫോര്‍ക്ക്, സാച്ച് ഷോക്ക് അബ്സോര്‍ബര്‍, ബോഷ് 9.1 എംപി എബിഎസ് 320 മില്ലിമീറ്റര്‍ ഫ്ര്ഡിസ്‌കോടെയുള്ള ബ്രെംബോ ബ്രേക്കിംഗ് സിസ്റ്റം തുടങ്ങിയ മോണ്‍സ്റ്റര്‍ 797ന്റെ സവിശേഷതയാണ്. കൂടാതെ ആറ്…

Read More