നല്ല നിറം കിട്ടാന്‍ മുരിങ്ങയില ഫേസ്പായ്ക്ക്

നല്ല നിറം കിട്ടാന്‍ മുരിങ്ങയില ഫേസ്പായ്ക്ക്

സൗന്ദര്യമെന്നത് പല ഘടകങ്ങള്‍ ഒത്തിണങ്ങിയതാണ.് നിറം മുതല്‍ ചര്‍മത്തിന്റെ തിളക്കവും മൃദുത്വവും വരെ ഇതില്‍ പെടുന്നു. നല്ല നിറമുള്ള ചര്‍മം പലരും ആഗ്രഹിയ്ക്കുന്ന പ്രധാനപ്പെട്ട ഒന്നാണ്. നിറമെന്നത് പല ഘടകങ്ങളേയും ആശ്രയിച്ചിരിയ്ക്കുന്നു. ഇതില്‍ പാരമ്പര്യം മുതല്‍ ചര്‍മ സംരക്ഷണവും കഴിയ്ക്കുന്ന ഭക്ഷണങ്ങളും വരെ പെടുന്നു. ചര്‍മത്തിന്റെ നിറത്തിനായി കൃത്രിമ മാര്‍ഗങ്ങളെ ആശ്രിയിക്കുന്നതിനേക്കാള്‍ സ്വാഭാവിക വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. പ്രത്യേകിച്ചും പ്രകൃതി ദത്തമായ കാര്യങ്ങള്‍. ഇത്തരത്തില്‍ ഒന്നാണ് വീട്ടിലുണ്ടാക്കാവുന്ന അരിപ്പൊടിയും മുരിങ്ങായിലയും ചേര്‍ത്തുള്ള ഒന്ന്. ഇതെക്കുറിച്ചറിയൂ. മുരിങ്ങയില ചര്‍മ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ഈ പ്രത്യേക മിശ്രിതം തയ്യാറാക്കുവാന്‍ വളരെ എളുപ്പമാണ്. ഇതിനായി അല്‍പം അരിപ്പൊടിയെടുക്കുക. വല്ലാതെ നനുത്തതല്ലാതെ അല്‍പം കരുകരുപ്പുള്ള പൊടിയാണ് നല്ലത്. പുട്ടുണ്ടാക്കുവാന്‍ ഉപയോഗിയ്ക്കുന്ന അരിപ്പൊടി അല്‍പം തരിയുള്ളതാകും. ഇത്തരം തരിയുള്ള അരിപ്പൊടി മതിയാകും. ഇതില്‍ ചേര്‍ക്കാനായി മുരിങ്ങയില ഒരു പിടി കഴുകിയ ശേഷം…

Read More