കേരളത്തിലെ പാടങ്ങളില്‍ മരുന്ന് തളിക്കാന്‍ പറക്കും യന്തിരന്‍ 

കേരളത്തിലെ പാടങ്ങളില്‍ മരുന്ന് തളിക്കാന്‍ പറക്കും യന്തിരന്‍ 

കേരളത്തിലെ പാടങ്ങളില്‍ മരുന്ന് തളിക്കാന്‍ ഡ്രോണുകളെ ഉപയോഗപ്പെടുത്താന്‍ കൃഷിവകുപ്പ്. ഡ്രോണ്‍ ഉപയോഗിച്ച് നെല്‍കൃഷിയില്‍ ജൈവമാര്‍ഗത്തിലൂടെ രോഗ-കീട നിയന്ത്രണം, സസ്യപോഷണം എന്നിവ സാധ്യമാക്കുന്ന അഗ്രോ ഡ്രോണ്‍ പദ്ധതിയാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. കൃഷിവകുപ്പ്, റോവൊനൈസ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡുമായാണ് ഇതിനു ധാരണയിലെത്തിയിരിക്കുന്നത്. കോള്‍പ്പാടങ്ങളില്‍ രണ്ട് സീസണ്‍ കൃഷിചെയ്യാന്‍ ലക്ഷ്യമിടുന്ന ഓപ്പറേഷന്‍ കോള്‍ ഡബിള്‍ പദ്ധതിയുടെ ഭാഗമായാണ് ഡ്രോണ്‍ സാങ്കേതികവിദ്യ ആദ്യം പ്രയോജനപ്പെടുത്തുക. തൃശ്ശൂര്‍ കോള്‍പ്പാടങ്ങളില്‍ 30-ന് ഇതിന്റെ ഉദ്ഘാടനം നടത്തും. ഡ്രോണ്‍ ഉപയോഗിച്ച് 30 ലിറ്റര്‍ വരെ മരുന്ന് ഒരേസമയം തളിക്കാം. ഇതിന് പര്യാപ്തമായ ഡ്രോണ്‍ വികസിപ്പിച്ചിട്ടുണ്ട്. മരുന്നുമായി ആകാശത്തുയര്‍ന്ന് കൃത്യമായ ഇടങ്ങളില്‍ മാത്രം തളിക്കുന്ന നിര്‍മിതബുദ്ധിയുള്ള വലിയ ഡ്രോണുകളുണ്ട്. വിദൂരനിയന്ത്രണ സംവിധാനമുള്ളതിനാല്‍ നാല് കിലോമീറ്റര്‍ വരെ പറന്ന് തളിക്കാന്‍ ശേഷിയുള്ളവയുണ്ട്. കൃത്യമായി മേഖല അടയാളപ്പെടുത്തിയാല്‍ മരുന്ന് ഒട്ടും നഷ്ടമാകില്ല. ഒരു ദിവസം 35 ഏക്കര്‍ വരെ ഒറ്റ ഡ്രോണ്‍കൊണ്ട്…

Read More