മുട്ടത്തോട് വേസ്റ്റ് അല്ല

മുട്ടത്തോട് വേസ്റ്റ് അല്ല

മുട്ടത്തോട് കഴിക്കുമോ? എന്ത് ചോദ്യമാണ് അല്ലേ? ആരോഗ്യകരമായ ജീവിതത്തിന് ദിവസവും മുട്ട കഴിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കാറുണ്ട്. മുട്ട കറിവെച്ചും, പുഴുങ്ങിയും, ഓംലെറ്റ് ആക്കിയുമൊക്കെ കഴിക്കാന്‍ ഏവര്‍ക്കും താല്പര്യമാണ്. എന്നാലും മുട്ടത്തോട് കഴിക്കുമോ? ഇവയും നിങ്ങള്‍ക്ക് ഭക്ഷ്യയോഗ്യമായ ഒന്നാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ഇവ കഴിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിന് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ലഭ്യമാകുമെന്ന് പറഞ്ഞാലോ? ശ്രമിച്ചുനോക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ മുട്ടത്തോടുകള്‍ കഴിക്കുന്നതിന്റെ ചില ആരോഗ്യ ഗുണങ്ങള്‍ ഇതാ ഇവിടെ പരിചയപ്പെടാം. നമ്മുടെ ചെറുപ്പകാലത്ത് സ്‌കൂളില്‍ എക്സിബിഷന്‍ നടക്കുമ്പോഴും വീട്ടില്‍ വെറുതെ ഇരിക്കുമ്പോഴും ഒക്കെ മുട്ടത്തോടുകള്‍ ഉപയോഗിച്ച് കൊണ്ട് ക്രിയാത്മകമായ അലങ്കാരവസ്തുക്കള്‍ ഉണ്ടാക്കി നടന്നത് ഓര്‍മ്മയില്ലേ? ചിന്തിക്കുമ്പോള്‍, അല്‍പം ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളാണ് അവയെല്ലാം. എന്നാല്‍ നമ്മള്‍ ഇന്നിവിടെ പറയാന്‍ വന്നത് അതിനെക്കുറിച്ച് അല്ല. മുട്ടകള്‍ സാധാരണ രീതിയില്‍ പൊട്ടിച്ചെടുത്ത ശേഷം ഇതിന്റെ തൊണ്ടുകള്‍ നാം എല്ലായ്പ്പോഴും ചവറ്റു…

Read More