ആല്‍ഗരിതത്തില്‍ തെറ്റ്, ഗൂഗിളില്‍ ഇഡിയറ്റ് എന്നു തിരഞ്ഞാല്‍ കിട്ടുന്നത് ട്രംപിന്റെ ചിത്രങ്ങള്‍

ആല്‍ഗരിതത്തില്‍ തെറ്റ്, ഗൂഗിളില്‍ ഇഡിയറ്റ് എന്നു തിരഞ്ഞാല്‍ കിട്ടുന്നത് ട്രംപിന്റെ ചിത്രങ്ങള്‍

സാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിള്‍ ആല്‍ഗരിതത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും അപഹസിക്കപ്പെടുന്നു. ഇത്തവണ ഇഡിയറ്റ് എന്ന തിരയുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ചിത്രം വരുന്ന തരത്തിലാണുള്ളത്. ഓണ്‍ലൈന്‍ ആക്ടിവിസ്റ്റായ ഒരാള്‍ ഗൂഗിളിന്റെ ആല്‍ഗരിതത്തില്‍ തകരാറ് വരുത്തിയതാണ് ഇത്തരത്തില്‍ വരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇഡിയറ്റ് എന്ന വാക്കിന് ട്രംപിന്റെ ചിത്രങ്ങള്‍ വരുത്തിയിരിക്കുന്നതും ഇയാള്‍ തന്നെയാണെന്നാണ് സൂചന. ട്രംപിന്റെ നയങ്ങളോടുള്ള എതിര്‍പ്പിന്റെ ഭാഗമായി ഓണ്‍ലൈന്‍ വഴി ഇത്തരത്തില്‍ പ്രചരണങ്ങള്‍ നടക്കുന്നത്.

Read More

ട്രംപിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനവും എലിസബത്ത് രാജ്ഞിയുമായുള്ള കൂടിക്കാഴ്ചയും വിവാദത്തില്‍

ട്രംപിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനവും എലിസബത്ത് രാജ്ഞിയുമായുള്ള കൂടിക്കാഴ്ചയും വിവാദത്തില്‍

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനത്തില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നതായി റിപ്പോര്‍ട്ട്. എലിസബത്ത് രാജ്ഞിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇത്തരത്തില്‍ ലംഘനം നടന്നത്. 92 കാരിയായ രാജ്ഞിയെ കുറച്ചുസമയം വെയിലത്ത് നിര്‍ത്തിയതും തുടര്‍ന്ന് വന്ന ട്രംപ് രാജ്ഞിയെ തല കുനിച്ച് ആദരവ് പ്രകടിപ്പിക്കുന്നതിന് പകരം ഹസ്തദാനം നല്‍കിയതും വിമര്‍ശനത്തിന് ഇടയാക്കി. ട്രംപിന് പിന്നാലെ മെലാനിയ ട്രംപും ഹസ്ത ദാനത്തിലൂടെയാണ് ആദരവ് പ്രകടിപ്പിച്ചത്. ഇതേത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലുള്‍പ്പടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇതിന് പുറമെ ഗാഡ് ഓഫ് ഹോണര്‍ സ്വീകരിക്കുന്നതിന് രാജ്ഞിയുടെ മുന്നില്‍ കയറി നടന്നതും വിമര്‍ശനത്തിന് ഇരയാക്കിയിട്ടുണ്ട്. ഇതോടെ ട്രംപിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനം പൂര്‍ണമായും വിവാദങ്ങള്‍ ഉയര്‍ത്തുകയാണ്.  

Read More

ട്രംപിനെതിരെ പ്രതിഷേധം; ട്രംപിന്റെ ഭരണകാലത്ത് ലൈംഗിക ചൂഷണങ്ങള്‍, വേതനത്തിലെ ലിംഗ വിവേചനം എന്നിവ അധികരിക്കുന്നു

ട്രംപിനെതിരെ പ്രതിഷേധം; ട്രംപിന്റെ ഭരണകാലത്ത് ലൈംഗിക ചൂഷണങ്ങള്‍, വേതനത്തിലെ ലിംഗ വിവേചനം എന്നിവ അധികരിക്കുന്നു

വാഷിങ്ങ്ടന്‍: പ്രസിഡണ്ടായി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ട്രംപിനെതിരെ പ്രതിഷേധം ശക്തം. കഴിഞ്ഞ ദിവസം ലക്ഷക്കണക്കിന് സ്ത്രീകളാണ് ട്രംപിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. ട്രമ്പിന്റെത് സ്ത്രീ വിരുദ്ധ നയങ്ങള്‍ ആണെന്നും അദ്ദേഹത്തിന്റെ ഭരണകാലത്ത് ലൈംഗിക ചൂഷണങ്ങള്‍, വേതനത്തിലെ ലിംഗ വിവേചനം എന്നിവ ഏറി വരുന്നു എന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടി. വംശീയ ന്യുനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുടിയേറ്റക്കാര്‍ക്കും എതിരെ ട്രംപ് വിദ്വേഷപരമായ പ്രസംഗങ്ങള്‍ ആണ് നടത്തുന്നത്. വാഷിങ്ങ്ടന്‍, ന്യൂ യോര്‍ക്ക്,ലോസ് അഞ്ചലസ്, ഷിക്കാഗോ എന്നിവ ഉള്‍പ്പെടെ 250 നഗരങ്ങളില്‍ ആണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. ന്യൂയോര്‍ക്കില്‍ ഒരു ലക്ഷവും ലോസ് അഞ്ചല്‍സില്‍ മൂന്നു ലക്ഷവും വനിതകള്‍ ട്രംപിനെതിരെ അണിനിരന്നു. പലയിടങ്ങളിലും പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. മാര്‍ച്ചിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സിഡ്‌നി, ലണ്ടന്‍, ടോക്കിയോ നഗരങ്ങളിലും ട്രംപിനെതിരെ സ്ത്രീകള്‍ തെരുവിലിറങ്ങി. കഴിഞ്ഞ വര്‍ഷം ഹവാനയില്‍ ഹവായിയില്‍ നിന്നുള്ള തെരേസ ഷുക്ക് വിഭാവനം ചെയ്ത ട്രംപ്…

Read More

ഭരണത്തില്‍ ഇരിക്കെ ഒരു അമേരിക്കന്‍ പ്രസിഡന്റിനു ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ജനപിന്തുണ ട്രംപിന്

ഭരണത്തില്‍ ഇരിക്കെ ഒരു അമേരിക്കന്‍ പ്രസിഡന്റിനു ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ജനപിന്തുണ ട്രംപിന്

വാഷിങ്ങ്ടന്‍ : ഭരണത്തില്‍ ഇരിക്കെ ഒരു അമേരിക്കന്‍ പ്രസിഡന്റിനു ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ജനപിന്തുണ ട്രംപിന്. എന്‍ ബി സി / വാള്‍സ്ട്രീറ്റ് ജേണലാണ് സര്‍വേ പുറത്തു വിട്ടത്. അമേരിക്കന്‍ പ്രസിഡന്റ് പദം അലങ്കരിക്കാന്‍ തുടങ്ങിയിട്ട് ഇന്നലെ ഒരു വര്‍ഷം പൂര്‍ത്തിയായി. അഭിപ്രായ സര്‍വെയില്‍ വെറും 39 ശതമാനം പിന്തുണ മാത്രമാണ് ട്രംപിനു ലഭിച്ചത്. ആഫ്രിക്കന്‍ രാജ്യങ്ങളെ കുറിച്ച് അദ്ദേഹം നടത്തിയ അസഭ്യ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കിടയില്‍ കഴിഞ്ഞ 13 നും 17 നുമാണ് സര്‍വേ നടത്തിയത്. 57 ശതമാനം പേരും ട്രംപിന്റെ പ്രസിഡന്റ് സ്ഥാനത്തെ പ്രവര്‍ത്തനങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തി. പാക്കിസ്ഥാന്‍, ഉത്തര കൊറിയ, പാലസ്തീന്‍ ഇസ്രയേല്‍ പ്രശ്‌നങ്ങളും അഭയാര്‍ഥികളോടുള്ള സമീപനങ്ങളും മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളും എല്ലാം ട്രംപിനെ പിന്നോട്ടടിച്ചു. തന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ന്യായികരിച്ചു താന്‍ ഒരു ജീനിയസ് ആണെന്ന് പരസ്യമാക്കിയതും ട്രംപിന്റെ ജനപ്രീതി കുറയാനിടയാക്കി….

Read More

ട്രംപിന് പോണ്‍ നടിയുമായി ബന്ധം; ഇത് മറച്ചുവയ്ക്കുന്നതിന് ക്ലിഫോര്‍ഡിന് 1,30,000 ഡോളര്‍ നല്‍കിയെന്ന് റിപ്പോര്‍ട്ട്

ട്രംപിന് പോണ്‍ നടിയുമായി ബന്ധം; ഇത് മറച്ചുവയ്ക്കുന്നതിന് ക്ലിഫോര്‍ഡിന് 1,30,000 ഡോളര്‍ നല്‍കിയെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രപിനെതിരെ വീണ്ടും ലൈംഗീകാരോപണം. പോണ്‍ താരം സ്റ്റെഫാനി ക്ലിഫോര്‍ഡുമായി ബന്ധം പുലര്‍ത്തിയിരുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. താനുമായുള്ള ബന്ധം മറച്ചുവയ്ക്കുന്നതിന് സ്റ്റോമി ഡാനിയല്‍സ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ക്ലിഫോര്‍ഡിന് 1,30,000 ഡോളര്‍ ട്രംപ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. 38കാരിയായ സ്റ്റോമി ഡാനിയല്‍സ് 2016ലാണ് അഭിനയം അവസാനിപ്പിച്ചത്. 2006ല്‍ നടന്ന ഒരു ഗോള്‍ഫ് ടൂര്‍ണമെന്റിനിടെയാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നതും അടുപ്പത്തിലായതുമെന്നാണ് സൂചന. ട്രംപിന്റെ വിവാഹശേഷമായിരുന്നു ഇത്. 2005ലാണ് ട്രംപ് മെലാനിയയെ വിവാഹം കഴിച്ചത്. അന്നത്തെ ചിലപത്രങ്ങളില്‍ ട്രംപ്-മെലാനിയ ബന്ധത്തില്‍ വിള്ളല്‍ എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ട്രംപ് അത് നിഷേധിച്ചിരുന്നു. അതേസമയം ഇപ്പോള്‍ പുറത്ത് വന്ന വാര്‍ത്തകള്‍ സംബന്ധിച്ച് ട്രംപോ സ്റ്റോമി ഡാനിയല്‍സോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍…

Read More

അമേരിക്കക്കൊപ്പം ഇസ്രയേലും പിന്മാറുന്നു

അമേരിക്കക്കൊപ്പം ഇസ്രയേലും പിന്മാറുന്നു

ജെറുസലേം: അമേരിക്കയ്‌ക്കൊപ്പം ഇസ്രായേലും യുനസ്‌കോ(യുണൈറ്റഡ് നേഷന്‌സ് എഡ്യൂക്കേഷണല്‍ സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍)യില്‍ നിന്നും പിന്മാറ്റം പ്രഖ്യാപിച്ചു. പിന്മാറുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് വക്താക്കള്‍ പ്രതികരിച്ചു. പാരമ്പര്യത്തെ കാത്തുസംരക്ഷിക്കുന്നതിന് പകരം തകര്‍ക്കുകയാണ് യുനസ്‌കോ ചെയ്യുന്നത്. അസംബന്ധങ്ങളുടെ അരങ്ങായി മാറിക്കൊണ്ടിരിക്കുകയാണ് യുനസ്‌കോ. യുനസ്‌കോയില്‍ നിന്നും പിന്മാറ്റം പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ട്രംപിന്റെ തീരുമാനം വളരെ ധീരമായതാണെന്നും സ്വാഗതാര്‍ഹമാണെന്നും നെതന്യാഹു പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് യുനസ്‌കോയില്‍ നിന്നും പിന്മാറുമെന്ന് അമേരിക്ക പ്രഖ്യാപിച്ചത്. ഇസ്രായേല്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്. പാലസ്തീന്‍ യുനസ്‌കോയില്‍ അംഗത്വം നല്‍കിയതിനെ തുടര്‍ന്നുണ്ടായ നയതന്ത്ര പ്രശ്‌നങ്ങളാണ് പിന്മാറ്റത്തില്‍ വരെ എത്തിച്ചത്. പിന്മാറ്റം പ്രഖ്യാപിച്ചെങ്കിലും ചട്ടപ്രകാരം 2018 ഡിസംബറോടെ മാത്രമേ നടപടികള്‍ പൂര്‍ത്തിയാവുകയുള്ളൂ. അതുവരെ ഇരു രാജ്യങ്ങള്‍ക്കും യുനസ്‌കോയില്‍ അംഗമായി തന്നെ തുടരേണ്ടി വരും.

Read More

ഉത്തരകൊറിയക്ക് മുന്നറിയിപ്പുമായി അമേരിക്ക

ഉത്തരകൊറിയക്ക് മുന്നറിയിപ്പുമായി അമേരിക്ക

സോള്‍/വാഷിങ്ടന്‍: ഉത്തര കൊറിയയുടെ അതിര്‍ത്തിക്കുസമീപം അമേരിക്കയുടെ കരുത്തുറ്റ രണ്ട് ബോംബര്‍ വിമാനങ്ങള്‍ പറത്തി യുഎസിന്റെ മുന്നറിയിപ്പ്. യുഎസ് വ്യോമസേനയുടെ ബി-1ബി പോര്‍വിമാനങ്ങളാണു ഉത്തര കൊറിയന്‍ ഏകാധിപതിയായ കിം ജോങ് ഉന്നിനെ ഭയപ്പെടുത്താനായി യുഎസ് ഉപയോഗിച്ചത്. ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവരുമായി ചേര്‍ന്നായിരുന്നു യുഎസിന്റെ സൈനിക പ്രകടനം. യുഎസ് ബോംബര്‍ വിമാനങ്ങള്‍ ആദ്യമായാണു ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും ഫൈറ്റര്‍ വിമാനങ്ങളുമായി ചേര്‍ന്നു സൈനിക പരിശീലനം നടത്തുന്നത്. യുഎസിന്റെ ഗുവാം ദ്വീപിലെ ആന്‍ഡേഴ്‌സണ്‍ വ്യോമസേനാ താവളത്തില്‍നിന്നാണു ബോംബര്‍ വിമാനങ്ങള്‍ ദൗത്യത്തിനായി പറന്നുയര്‍ന്നത്. ഓഗസ്റ്റില്‍ ഗുവാമിനെ മിസൈല്‍ ഉപയോഗിച്ചു തകര്‍ക്കുമെന്ന ഉത്തര കൊറിയ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് യുഎസിന്റെ സൈനിക നടപടി. ദക്ഷിണ കൊറിയയുടെ എഫ്-15കെ ഫൈറ്ററുകള്‍ പരിശീലനപ്പറക്കലില്‍ പങ്കെടുത്തതായി അവരുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. ദക്ഷിണ കൊറിയയുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച യുഎസ് പോര്‍വിമാനങ്ങള്‍, കിഴക്കന്‍ തീരത്ത്…

Read More

ഭീകരാക്രമണങ്ങള്‍ തടയാന്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയാണു വേണ്ടതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

ഭീകരാക്രമണങ്ങള്‍ തടയാന്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയാണു വേണ്ടതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ലണ്ടനിലെ പാര്‍സന്‍സ് ഗ്രീന്‍ സബ്വേയിലുണ്ടായ സ്‌ഫോടനത്തെ അപലപിച്ചുള്ള ട്വീറ്റുകളിലാണ് ട്രംപിന്റെ പരാമര്‍ശം. അമേരിക്കയിലേക്കുള്ള യാത്രാനിരോധനപരിധിയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളുടെ എണ്ണം കൂട്ടുന്നതിനെപ്പറ്റിയും ട്വീറ്റുകളില്‍ സൂചനയുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരപ്രവര്‍ത്തനങ്ങളെ തടയുന്ന കാര്യത്തില്‍ ഒബാമ ഭരണകൂടത്തേക്കാളും മികച്ച പ്രകടനം ഇതിനോടകം താന്‍ നടത്തിയെന്നും ട്രംപ് അവകാശപ്പെടുന്നു. ചൈനയ്ക്കു സമാനമായി ഇന്റര്‍നെറ്റിന് സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്താനാണോ ട്രംപിന്റെ ശ്രമം എന്ന രീതിയില്‍ ചര്‍ച്ചകള്‍ക്കും ട്വീറ്റുകള്‍ വഴിവച്ചിട്ടുണ്ട്. ഗൂഗിളിന് ഉള്‍പ്പെടെ ചൈനയില്‍ വിലക്കുണ്ട്. ഭീകരന്മാരെ റിക്രൂട്ട് ചെയ്യുന്ന’ഉപകരണം’ എന്നാണ് ഇന്റര്‍നെറ്റിനെ ട്വീറ്റില്‍ ട്രംപ് വിശേഷിപ്പിച്ചത്. ‘പരാജിതരായ’ ഭീകരര്‍ക്കു നേരെ കൂടുതല്‍ കര്‍ശനമായ സമീപനങ്ങളാണു വേണ്ടത്. അവരുടെ റിക്രൂട്ടിങ് ‘ടൂള്‍’ ആയിരിക്കെ ഇന്റര്‍നെറ്റിനെ വിച്ഛേദിക്കുകയും കൃത്യമായി വിനിയോഗിക്കുകയുമാണ് വേണ്ടത്. ഇനിയും ഭീകരാക്രമണങ്ങള്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ ഇത് അത്യാവശ്യമാണ്’ -ട്രംപ് കുറിച്ചു.സ്‌കോട്ലന്‍ഡ് യാര്‍ഡിന്റെ നിരീക്ഷണത്തിനു കീഴിലുള്ളവരാണ് ലണ്ടനിലെ സ്‌ഫോടനത്തിനു പിന്നിലെന്നും ട്രംപ് പറയുന്നു. എന്നാല്‍ സ്‌കോട്ലന്‍ഡ് യാര്‍ഡ്…

Read More

മോദിയെ കാണാന്‍ ട്രംപ് കാത്തിരിക്കുന്നു; വൈറ്റ് ഹൗസ് വൃത്തങ്ങള്‍; 26 ന് മോദി യുഎസ്സില്‍

മോദിയെ കാണാന്‍ ട്രംപ് കാത്തിരിക്കുന്നു; വൈറ്റ് ഹൗസ് വൃത്തങ്ങള്‍; 26 ന് മോദി യുഎസ്സില്‍

വാഷിങ്ടന്‍: നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കാത്തിരിക്കുകയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍ അറിയിച്ചു. ഈമാസം 26 ന് ആണ് സന്ദര്‍ശനത്തിനായി മോദി യുഎസിലേക്കു വരുന്നത്. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതെക്കുറിച്ച് ചര്‍ച്ച ചെയ്യും. ഭീകരവാദത്തിനെതിരായ പോരാട്ടം, സാമ്പത്തിക വളര്‍ച്ച, ഇന്തോപസഫിക് മേഖലയിലെ സുരക്ഷ സഹകരണം വര്‍ധിപ്പിക്കല്‍ തുടങ്ങിയവയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. 1.6 ബില്യണ്‍ പൗരന്മാര്‍ക്ക് ഗുണകരമാകുന്ന തരത്തില്‍ ഇന്ത്യ യുഎസ് പങ്കാളിത്തം എങ്ങനെ രൂപീകരിക്കാമെന്നും ചര്‍ച്ചയില്‍ വിഷയമാകുമെന്നും സ്‌പൈസര്‍ പറഞ്ഞു. അതേസമയം, ട്രംപും മോദിയുമായുള്ള ചര്‍ച്ചയില്‍ ഇന്ത്യക്കാരെ ഗുരുതമായി ബാധിക്കുന്ന എച്ച്1ബി വീസ വിഷയവും ചര്‍ച്ചയായേക്കുമെന്നാണ് വിലയിരുത്തല്‍. ഇരുരാജ്യങ്ങളുടെയും താല്‍പര്യത്തിനൊത്തവിധം പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്ത് ബന്ധം വിപുലപ്പെടുത്തുന്നതിനാകും ശ്രമിക്കുക. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് പുതിയൊരു പാത വെട്ടിത്തെളിക്കാന്‍ ഇതിലൂടെ കഴിയുമെന്നും ഇന്ത്യന്‍ വിദേശകാര്യവകുപ്പ് പ്രതീക്ഷ പ്രകടിപ്പിച്ചു. എച്ച്1ബി വീസ അടക്കമുള്ള വിഷയങ്ങള്‍…

Read More

ഇന്ത്യയും ഭീകരവാദത്തിന്റെ ഇരയെന്ന് ട്രംപ് ; യുഎസ് പ്രസിഡന്റിന്റെ പരാമര്‍ശം നവാസ് ഷെരീഫ് പങ്കെടുത്ത ഉച്ചകോടിയില്‍

ഇന്ത്യയും ഭീകരവാദത്തിന്റെ ഇരയെന്ന് ട്രംപ് ; യുഎസ് പ്രസിഡന്റിന്റെ പരാമര്‍ശം നവാസ് ഷെരീഫ് പങ്കെടുത്ത ഉച്ചകോടിയില്‍

റിയാദ് : യുദ്ധ വിരുദ്ധ സന്ദേശവുമായി ട്രംപ്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഭീകരവാദത്തിന്റെ ഇരകളാണെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞദിവസം പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത അറബ്-ഇസ്ലാമിക്-യുഎസ് ഉച്ചകോടിയിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. ”അമേരിക്കയില്‍ തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ നടന്നു. യൂറോപ്പിലും സ്ഥിതി വ്യത്യസ്തമല്ല. ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും ആക്രമണങ്ങളുണ്ടായി. ഇന്ത്യ, റഷ്യ, ചൈന, ഓസ്‌ടേലിയ തുടങ്ങിയ രാജ്യങ്ങളും ഭീകരവാദത്തിന്റെ ഇരകളാണ് ” ട്രംപ് പറഞ്ഞു. അതേസമയം, ഭീകരാക്രമണത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത് അറബ്, മുസ്ലിം, മധ്യപൗരസ്ത്യ രാജ്യങ്ങളിലാണ്. ഭീകരവാദത്തിന്റെ ഇരകളില്‍ 95% പേരും മുസ്ലിംകളാണ്. ഐഎസ്, അല്‍ ഖായിദ, ഹിസ്ബുല്ല, ഹമാസ് എന്നിവയൊക്കെയുണ്ടാക്കിയ നഷ്ടം മരണസംഖ്യ കൊണ്ടു മാത്രം കണക്കാക്കാനാകില്ല. സ്വപ്നങ്ങള്‍ ഇല്ലാതായ തലമുറകളിലൂടെ മാത്രമേ യഥാര്‍ഥ നഷ്ടം കണക്കാക്കാനാകൂ. മധ്യപൗരസ്ത്യ മേഖലയിലെ ഈ ദുരന്തം ഇന്നു ലോകം മുഴുവന്‍ വ്യാപിക്കുകയാണ്. ഭീകരവാദികളെ ആട്ടിയകറ്റുന്നതിലൂടെ…

Read More