ലെഹങ്കയില്‍ തിളങ്ങി ദിവ്യ ഉണ്ണി; വിവാഹ റിസപ്ഷന്‍ വീഡിയോ വൈറലാകുന്നു

ലെഹങ്കയില്‍ തിളങ്ങി ദിവ്യ ഉണ്ണി; വിവാഹ റിസപ്ഷന്‍ വീഡിയോ വൈറലാകുന്നു

നടി ദിവ്യ ഉണ്ണിയുടെ വിവാഹ റിസപ്ഷന്‍ വീഡിയോ വൈറലാകുന്നു. ഗോള്‍ഡന്‍ കളര്‍ ലെഹങ്കയില്‍ അതിസുന്ദരിയായാണ് നടി വേദിയില്‍ എത്തിയത്. ദിവ്യ ഉണ്ണിയുടെ മകളാണ് ഇരുവരെയും വേദിയിലേക്ക് വരവേറ്റത്. ഫെബ്രുവരി നാലിന് യുഎസ് നഗരമായ ഹൂസ്റ്റണില്‍വെച്ചായിരുന്നു ദിവ്യയുടെ വിവാഹം. ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് ദിവ്യ വീണ്ടും വിവാഹിതയായിരിക്കുന്നത്. മുംബൈ മലയാളി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍. അമേരിക്കയിലെ ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ച് ഇന്നലെ രാവിലെയായിരുന്നു ചടങ്ങുകള്‍. എന്‍ജിനീയറായ അരുണ്‍ നാലുവര്‍ഷമായി ഹൂസ്റ്റണിലാണ്. ഒരു വര്‍ഷം മുന്‍പാണ് അമേരിക്കന്‍ മലയാളിയുമായിട്ടുളള ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയത്. രണ്ടുമക്കളും ദിവ്യ ഉണ്ണിയോടൊപ്പമാണ്. തിരുവനന്തപുരത്ത് നിന്ന് മുംബൈക്ക് താമസം മാറ്റിയ മണികണ്ഠന്‍ നായരുടെ മകനാണ് അരുണ്‍ കുമാര്‍. വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കള്‍ വിവാഹത്തില്‍ പങ്കെടുത്തു. ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്സ് എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണിപ്പോള്‍…

Read More

ഒറ്റപ്പെടലിന്റെ കഥ തുറന്നുപറഞ്ഞു ദിവ്യാ ഉണ്ണി

ഒറ്റപ്പെടലിന്റെ കഥ തുറന്നുപറഞ്ഞു ദിവ്യാ ഉണ്ണി

കാറ്റ് കൂടുകൂട്ടിയ ഹൂസ്റ്റണിലെ വീട്ടില്‍ മക്കളുമായി അങ്കത്തിലാണ് ദിവ്യ. വെക്കേഷനായതുകൊണ്ട് രണ്ടാള്‍ക്കും പകല്‍ അമ്മ അടുത്തു വേണം. ഡാന്‍സ് സ്‌കൂളിലേക്ക് പോകും മുമ്പ് ജോലികള്‍ തീര്‍ക്കാനുള്ള ഓട്ടത്തിനിടയില്‍ ഏഴു വയസ്സുകാരന്‍ അര്‍ജുന്‍ അമ്മയ്ക്ക് ആ കാഴ്ച കാണിച്ചുകൊടുത്തു, മേക്കപ്പ് കിറ്റില്‍ നിന്ന് നീലനിറമുള്ള ഐലൈനര്‍ തപ്പിയെടുത്ത് വരയ്ക്കുകയാണ് അഞ്ചുവയസ്സുകാരി മീനാക്ഷി. കുസൃതിക്കാരെ ഒന്നു ഒതുക്കിയിരുത്തി ദിവ്യാ ഉണ്ണി സംസാരിക്കാനിരുന്നു. ”ഇവരോടൊത്തുള്ള കളിചിരികളാണ് എനിക്കിപ്പോള്‍ സന്തോഷം തരുന്നത്. ഈ വെക്കേഷന് ഒരു മാസം അവരെ എനിക്കു കിട്ടി. സ്‌കൂള്‍ തുറന്നാല്‍ പിന്നെ ആഴ്ചയില്‍ മൂന്നു ദിവസമേ അവര്‍ എന്നോടൊപ്പം ഉണ്ടാകൂ. ജീവിതത്തില്‍ ഒറ്റയ്ക്കാവുന്നു എന്നുതോന്നിയ നാളുകളില്‍ പിടിച്ചുനില്‍ക്കാനുള്ള കരുത്തുനല്‍കിയത് ഈ കുസൃതികളാണ്…” കൂടുതല്‍ ഉറപ്പോെടയാണ് ദിവ്യയുടെ ഓരോ വാക്കുകളും. കാലിടറിപ്പോയി എന്നുതോന്നിയ നിമിഷത്തില്‍ നിന്ന് കൂടുതല്‍ കരുത്തോടെ തിരിച്ചുവന്നതിന്റെ തെളിച്ചം. സംഭവിക്കുന്നതെല്ലാം നല്ലതിന് എന്ന തത്വചിന്തയില്‍ എല്ലാം മറന്ന്….

Read More

ദിവ്യ ഉണ്ണിയ്ക്ക് പിന്നാലെ കനിഹയും ?

ദിവ്യ ഉണ്ണിയ്ക്ക് പിന്നാലെ കനിഹയും ?

  വിവാഹ മോചനങ്ങളുടെ കാര്യത്തില്‍ അമല പോളും ദിവ്യ ഉണ്ണിയുമൊക്കെ ആരാധകരെ ഞെട്ടിച്ചു. ഇതിനെടെയിലും ഇല്ലാ കഥകളും പരക്കുന്നു. നടി കനിഹ വിവാഹ മോചിതയാകാന്‍ പോകുന്നതായ ചില വാര്‍ത്തകള്‍ തമിഴ് മാധ്യമങ്ങളില്‍ നിറയുകയാണ്. ഭര്‍ത്താവ് ശ്യാം രാധാകൃഷ്ണനുമായി കനിഹ അത്ര രസത്തിലല്ല എന്നാണ് കേട്ടത്. ചില തമിഴ് മാധ്യമങ്ങളാണ് കനിഹ വിവാഹ മോചിതയാകുന്നു എന്ന വാര്‍ത്ത പുറത്തുവിട്ടത്. വിഷയം സോഷ്യല്‍ മീഡിയയിലും വൈറലായതോടെ കേട്ടത് സത്യമാണെന്ന് പലരും തെറ്റിദ്ധരിച്ചു. എന്നാല്‍ പ്രചരിയ്ക്കുന്ന വാര്‍ത്തയില്‍ ഒരംശം പോലും സത്യമില്ല എന്ന് കനിഹയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. മാത്രമല്ല, രണ്ട് ദിവസം മുമ്പ് ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന ഫോട്ടോ കനിഹ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.2008 ലാണ് യുഎസ് ബെയ്‌സ്ഡ് സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ ശ്യാം രാധാകൃഷ്ണനും കനിഹയും തമ്മിലുള്ള വിവാഹം നടന്നത്. 2010 ല്‍ സായി ഋഷി പിറന്നു. ഭര്‍ത്താവിന്റെയും…

Read More