ഏറ്റവും ഉയരം കുറഞ്ഞ സിനിമാ സംവിധായകനുള്ള മൂന്നു റിക്കാര്‍ഡുകള്‍ ഒറ്റദിവസം ഏറ്റുവാങ്ങി ഗിന്നസ് പക്രു

ഏറ്റവും ഉയരം കുറഞ്ഞ സിനിമാ സംവിധായകനുള്ള മൂന്നു റിക്കാര്‍ഡുകള്‍ ഒറ്റദിവസം ഏറ്റുവാങ്ങി  ഗിന്നസ് പക്രു

കൊച്ചി: ഏറ്റവും ഉയരം കുറഞ്ഞ സിനിമാ സംവിധായകനുള്ള മൂന്നു റിക്കാര്‍ഡുകള്‍ ഒറ്റദിവസം ഏറ്റുവാങ്ങി അജയകുമാര്‍ എന്ന ഗിന്നസ് പക്രു താ രമായി. 2013ല്‍ പുറത്തിറങ്ങിയ കുട്ടീം കോലും എന്ന സിനിമ സംവിധാനം ചെയ്തതാണു മൂന്നു റിക്കാര്‍ഡുകള്‍ക്കു പക്രുവിനെ അര്‍ഹനാക്കിയത്. ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്, യൂണിവേഴ്‌സല്‍ റിക്കാര്‍ഡ്‌സ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാര്‍ഡ് എന്നിവ ശനിയാഴ്ച ഒരുവേദിയില്‍ വച്ചു ഗിന്നസ് പക്രു ഏ റ്റുവാങ്ങി. എറണാകുളം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ് സര്‍ട്ടിഫിക്കറ്റ് കലാമണ്ഡലം ഹേമലതയും യൂണിവേഴ്‌സല്‍ റിക്കാര്‍ഡ് ഡോ. സുനില്‍ ജോസഫും ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാര്‍ഡ് ടോളിയും സമ്മാനിച്ചു. ഇതില്‍ ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ് ആറു മാസം മുമ്പേ പ്രഖ്യാപിച്ചിരുന്നു. മറ്റു രണ്ടു റിക്കാര്‍ഡുകളുടെ പ്രഖ്യാപനം അടുത്ത ദിവസമാണു നടന്നത്. വിനയന്റെ അദ്ഭുതദ്വീപിലൂടെ ഏറ്റവും ഉയരം…

Read More

ഇന്ത്യയുടെ സംഘാടനം തീരെ മോശം; രൂക്ഷ വിമര്‍ശനങ്ങളുമായി ഫിഫ

ഇന്ത്യയുടെ സംഘാടനം തീരെ മോശം; രൂക്ഷ വിമര്‍ശനങ്ങളുമായി ഫിഫ

ന്യൂഡല്‍ഹി: വിജയകരമായി നടത്തിയെന്ന് ഇന്ത്യ അവകാശപ്പെടുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് സംഘാടനത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി അണ്ടര്‍ 17 ലോകകപ്പ് ഡയറക്ടര്‍ ഹവിയര്‍ സെപ്പി രംഗത്ത്. പല വേദികളിലും താരങ്ങള്‍ വസ്ത്രം മാറാനെത്തുന്ന സമയത്ത് ഡ്രസിങ് റൂമുകളില്‍ എലികള്‍ ഓടിക്കളിക്കുന്നത് താന്‍ കണ്ടെന്ന് സെപ്പി വ്യക്തമാക്കി. താരങ്ങളുടെയും ആരാധകരുടെയും കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താന്‍ സംഘാടകര്‍ക്ക് സാധിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയുടെ സംഘാടന സമിതി പല മേഖലയിലും ശ്രദ്ധ ചെലുത്തിയിട്ടില്ല. ആരാധകരുടെയോ താരങ്ങളുടെയോ ബുദ്ധിമുട്ട് പരിഗണിക്കാന്‍ പോലും ആര്‍ക്കും സമയമില്ലായിരുന്നു. പലയിടങ്ങളിലും എലികള്‍ ഓടിക്കളിക്കുന്ന സ്ഥലത്തൊക്കെയാണ് താരങ്ങള്‍ വസ്ത്രം മാറിയിരുന്നത്. ഫുട്‌ബോള്‍ വ്യവസായവുമായി ബന്ധപ്പെട്ടുള്ള അഞ്ചാമത് രാജ്യാന്തര കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ അര്‍ത്ഥത്തിലും ടൂര്‍ണമെന്റ് വിജയകരമായിരുന്നുവെന്നാണ് ഇവിടെയുള്ളവര്‍ പറയുന്നത്. എന്നാല്‍, ഒരു ഫുട്‌ബോള്‍ ആരാധകനെന്ന നിലയില്‍ ഈ ടൂര്‍ണമെന്റ് ആരാധകരെ സംബന്ധിച്ചിടത്തോളം വിജയകരമായിരുന്നില്ല എന്നാണ്…

Read More

പൊതുമേഖല സ്ഥാപനത്തിന്റെ ചെയര്‍മാനായി പികെ ശ്രീമതി എംപിയുടെ മകന്‍

പൊതുമേഖല സ്ഥാപനത്തിന്റെ ചെയര്‍മാനായി പികെ ശ്രീമതി എംപിയുടെ മകന്‍

കേരളസംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായി വ്യവസായ മന്ത്രി ഇപി ജയരാജന്റെ ബന്ധുവായ സുധീര്‍ നമ്പ്യാരെ നിയമിച്ചു. കേരള സ്റ്റേറ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസ് ലിമിറ്റഡിന്റെ എംഡിയായിട്ടാണ് നിയമനം. ഇപി ജയരാജന്റെ ഭാര്യാസഹോദരിയായി കണ്ണൂര്‍ എംപി പികെ ശ്രീമതി ടിച്ചറുടെ മകനാണ് സുധീര്‍ നമ്പ്യാര്‍. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ എയര്‍ കാര്‍ഗോ കോംപ്ലക്‌സുകളുടെ നടത്തിപ്പ് ചുമതല വഹിക്കുന്നതും കേരള സോപ്‌സിന്റെ ഉടമസ്ഥതയും കെഎസ്‌ഐഇയ്ക്കാണ്. 2012-13 സാമ്പത്തിക കാലയളവില്‍ ഏഴ് കോടി രൂപ ലാഭത്തിലായിരുന്ന സ്ഥാപനം 2014-15 ല്‍ നാലരകോടി രൂപയുടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. എന്നാല്‍ 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തിലേക്ക് സ്ഥാപനം തിരിച്ചെത്തി. പതിനേഴര ലക്ഷം രൂപയാണ് സ്ഥാപനത്തിന്റെ നിലവിലെ ലാഭം.

Read More