മലപ്പുറത്ത് ഡിഫ്തീരിയ ബാധിച്ചു

മലപ്പുറത്ത് ഡിഫ്തീരിയ ബാധിച്ചു

മലപ്പുറം: മലപ്പുറത്ത് മഞ്ചേരിയിലും സമീപപ്രദേശമായ കുഴിമണ്ണയിലുമുള്ള കുട്ടികള്‍ക്കാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചത്. പതിനാലും പതിമൂന്നും വയസുള്ളവരാണിവര്‍. പനിയും മൂക്കൊലിപ്പും മൂലം ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധയിലാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്തെ ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരുടെ മാതാപിതാക്കളെ സമീപിച്ചപ്പോഴാണ് കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയിരുന്നില്ലെന്നറിയിച്ചത്. 2018ല്‍ 6 പേര്‍ക്കും 2017ല്‍ 31 പേര്‍ക്കും 2016ല്‍ 41 പേര്‍ക്കും ജില്ലയില്‍ ഡിഫ്തീരിയ സ്ഥിരീകരിച്ചിരുന്നു. വാക്‌സിന്‍ വിരുദ്ധ പ്രചാരണം മൂലം നിരവധി ആളുകളാണ് പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കാതെയുള്ളത്. ഇങ്ങനെ കുത്തിവെപ്പ് എടുക്കാത്തത് മാതാപിതാക്കളുടെ തീരുമാനം കൊണ്ട് മാത്രമല്ലെന്നും ഇതിന് പിന്നില്‍ ബാഹ്യ ശക്തികളുണ്ടെന്നും മലപ്പുറം ഡെപ്യൂട്ടി ഡിഎംഒ ഡോ കെ മുഹമ്മദ് ഇസ്മായില്‍ പറയുന്നു. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ ഈ സാഹചര്യത്തിന് മാറ്റമുണ്ടാകുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഒരു വയസില്‍ താഴെയുള്ള 93…

Read More

വീണ്ടും ഡിഫ്തീരിയ ഭീഷണി; കോഴിക്കോട് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; അഞ്ച് പേര്‍ നിരീക്ഷണത്തില്‍

വീണ്ടും ഡിഫ്തീരിയ ഭീഷണി; കോഴിക്കോട് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; അഞ്ച് പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: ആശങ്ക പടര്‍ത്തി കോഴിക്കോട് വീണ്ടും ഡിഫ്തീരിയ. രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയെത്തിയ അഞ്ച് പേര്‍ പ്രത്യേക നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ച നാദാപുരം സ്വാദേശിയെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡിഫ്തീരിയ സ്ഥിരീകരിച്ച കോഴിക്കോട് നാദാപുരം സ്വാദേശിയെ സ്വാകാര്യ ആശുപത്രിയില്‍ പ്രവശേിപ്പിച്ചു. ഡിഫ്തീരിയ തടയാന്‍ ആരോഗ്യ വകുപ്പ് പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കഴിഞ്ഞ വര്‍ഷം മലപ്പുറത്തും കോഴിക്കോടും ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്തത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. രോഗം റിപ്പോര്‍ട്ട് ചെയ്ത മേഖലയില്‍ അന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ കുത്തിവെയ്പ്പ് നല്‍കിയിരുന്നു. വാക്‌സിനേഷനെതിരെ വ്യാജ പ്രചരണങ്ങള്‍ നടക്കുന്നതാണ് ഡിഫ്തീരിയ പടര്‍ന്നു പിടിക്കാന്‍ പ്രധാന കാരണമെന്ന് നേരത്തെ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞിരുന്നു.

Read More