ദേ പുട്ടില്‍ രാമലീല പൂട്ടും

ദേ പുട്ടില്‍ രാമലീല പൂട്ടും

ദിലീപിന്റെ ദേ പുട്ടില്‍ ഇനി രാമലീല പുട്ടും, ആദ്യ കസ്റ്റമര്‍ രാമലീല സംവിധായകന്‍ അരുണ്‍ ഗോപി. വ്യത്യസ്തമായ പുട്ടുകള്‍ ലഭ്യമാകുന്ന ദിലീപിന്റെ ദേ പുട്ട് എന്ന ഹോട്ടലില്‍ ഒരു പുതിയ തരം പുട്ട് കൂടി. രാമലീല എന്നാണ് പുതിയ പുട്ടിനു പേരു നല്‍കിയിരിക്കുന്നത്. ദിലീപ് ഓണ്‍ലൈന്‍ എന്ന ഫേസ്ബുക് പേജിലാണ് ഇതിനെ കുറിച്ച് ആരാധകര്‍ പോസ്റ്റ് ഇട്ടത്. ഈ സ്‌പെഷ്യല്‍ പുട്ട് രാമലീല സംവിധായകന്‍ അരുണ്‍ ഗോപിക്കു നല്‍കിയാണ് ഉല്‍ഘാടനം ചെയ്തത്.

Read More

ദിലീപിനെ കുരുക്കാനുറച്ച് പൊലീസ്; നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ കോടതിയില്‍ ഹാജരാക്കും

ദിലീപിനെ കുരുക്കാനുറച്ച് പൊലീസ്; നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ കോടതിയില്‍ ഹാജരാക്കും

കൊച്ചി: ദിലീപിനെ പൂട്ടാനെനൊരുങ്ങി പൊലീസ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ നിര്‍ണായക തെളിവാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍. എന്നാല്‍ അത് ഇതുവരെ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ആ മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടതായാണ് മൊഴി. എങ്കിലും പോലീസ് ഇക്കാര്യം വിശ്വാസത്തിലെടുക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഞെട്ടിക്കുന്ന മറ്റൊരു വിവരം ആണ് ഇപ്പോള്‍ സിനിമ മംഗളം എഡിറ്റര്‍ പല്ലിശ്ശേരി പുറത്ത് വിടുന്നത്. ആ മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടിട്ടില്ല എന്നാണത്രെ പല്ലിശ്ശേരിക്ക് കിട്ടിയ വിശ്വസനീയമായ വിവരം. സിനിമ മംഗളത്തില്‍ എഴുതുന്ന ‘അഭ്രലോകം’ എന്ന പംക്തിയില്‍ ആണ് പല്ലിശ്ശേരി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആ ഫോണിനെ സംബന്ധിച്ച് മറ്റ് ചില കാര്യങ്ങളും കൂടി പല്ലിശ്ശേരി പറയുന്നുണ്ട്. മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടിട്ടില്ലെന്നതിന് തനിക്ക് വിശ്വസനീയമായ കാരണങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് പല്ലിശ്ശേരി പറയുന്നത്. ആ മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടിട്ടില്ല…

Read More