നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് അടുത്തമാസം 17ലേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് അടുത്തമാസം 17ലേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സെപ്റ്റംബര്‍ 17 ലേക്ക് മാറ്റി. എറണാകുളം സെഷന്‍ കോടതിയിലായിരുന്നു ദിലീപ് ഹര്‍ജി നല്‍കിയത്. കേസിനെ സംബന്ധിച്ച 87 തെളിവുകള്‍ പ്രോസിക്യൂഷന്‍ ദിലീപിന് കൈമാറിയിരുന്നെങ്കിലും 35 രേഖകള്‍ ഇനിയും ലഭിക്കാനുണ്ടെന്നും അവ കൈ മാറണണെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് ദിലീപ് ഹര്‍ജി നല്‍കിയത്. കേസിലെ മുഖ്യതെളിവായ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും താരത്തിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ദിലീപിനുവേണ്ടി കോടതിയില്‍ ഹാജറായ സുപ്രിം കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ സിദ്ധര്‍ത്ഥ് ലൂത്ര കേസ് സി.ബി.ഐക്കു കൈമാറണമെന്നാവശ്യപ്പെട്ട് വാദം പൂര്‍ത്തിയാക്കിയിരുന്നു.

Read More

അമ്മ – ഡബ്ല്യുസിസി നിര്‍ണായക കൂടിക്കാഴ്ച ഇന്ന്

അമ്മ – ഡബ്ല്യുസിസി നിര്‍ണായക കൂടിക്കാഴ്ച ഇന്ന്

”പ്രധാന വിഷയം നടിയെ ആക്രമിച്ച കേസ്” കൊച്ചി: അമ്മയുടെ നേതൃത്വവും വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങളുമായി ഇന്നു കൂടിക്കാഴ്ച നടത്തും. നടിയെ ഉപദ്രവിച്ച കേസില്‍ കക്ഷിചേരാനുള്ള അമ്മ ഭാരവാഹികളുടെ ശ്രമമാണ് ഒടുവില്‍ വിവാദം സൃഷ്ടിച്ചത്. താന്‍ അമ്മയുടെ ഭാഗമല്ലെന്നും സഹായം വേണ്ടെന്നും നടി ഹൈക്കോടതിയെ അറിയിച്ചതോടെ അമ്മ നേതൃത്വത്തിലും വ്യത്യസ്ത അഭിപ്രായങ്ങളുയര്‍ന്നെന്നാണു സൂചനകള്‍. നടിയുടെ ഹര്‍ജിയെ സഹായിക്കുക മാത്രമാണു തങ്ങളുടെ ഉദ്ദേശ്യമെന്ന നിലപാടുമായാണ് അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും കക്ഷിചേരാനെത്തിയത്. സ്വന്തമായി കേസ് നടത്താന്‍ പ്രാപ്തിയുണ്ടെന്നായിരുന്നു നടിയുടെ ഉറച്ച നിലപാട്. അതോടെ കക്ഷി ചേരാനെത്തിയവര്‍ക്ക് ഈ കേസിലുള്ള താല്‍പര്യമെന്താണെന്നായി കോടതി. സംഭവം വിവാദമായതോടെ ഹര്‍ജി പിന്‍വലിച്ചേക്കും. പുതിയ നീക്കങ്ങള്‍ അമ്മ നേതൃത്വത്തെ രണ്ടു തട്ടിലാക്കിയെന്ന പ്രചാരണം ശക്തമാണ്. വൈകിയ വേളയില്‍ നടിയെ സഹായിച്ചു മുഖം രക്ഷിക്കാന്‍ അമ്മ നേതൃത്വം…

Read More

നടിയെ ആക്രമിച്ച കേസ്; ഇന്ന് നിര്‍ണായകം

നടിയെ ആക്രമിച്ച കേസ്; ഇന്ന് നിര്‍ണായകം

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയും വിചാരണക്ക് വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ട് നടി സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. വനിതാ ജഡ്ജി വേണമെന്ന ആവശ്യം എറണാകുളം സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയെ സമീപിച്ചത്. വനിതാ ജഡ്ജിയുടെ നേതൃത്വത്തില്‍ പ്രത്യേക കോടതി ആവാമെന്നാണ് സര്‍ക്കാര്‍ നിലപാട്. കേസില്‍ വിചാരണ വേഗത്തിലാക്കാന്‍ പ്രത്യേക കോടതി രുപീകരിക്കണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. വനിതാ ജഡ്ജിയുടെ നേതൃത്വത്തില്‍ പ്രത്യേക കോടതി ആവാമെന്ന സര്‍ക്കാര്‍ നിലപാട് രേഖാമൂലം ഹൈക്കോടതിയെ അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. കേസില്‍ വിചാരണ വേഗത്തിലാക്കാന്‍ പ്രത്യേക കോടതി രുപീകരിക്കണമെന്ന നിര്‍ദേശം റജിസ്ട്രാറെ ഔദ്യോഗീകമായി അറിയിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. കേസില്‍ വിചാരണ കേള്‍ക്കാന്‍ വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജി പരിഗണിക്കവേ സര്‍ക്കാര്‍ നിര്‍ദേശത്തില്‍ വാദം…

Read More

അമ്മയുടെ തീരുമാനം ശരിയെന്നു വിശ്വസിക്കുന്നു, അംഗീകരിക്കുന്നു – നിവിന്‍ പോളി

അമ്മയുടെ തീരുമാനം ശരിയെന്നു വിശ്വസിക്കുന്നു, അംഗീകരിക്കുന്നു – നിവിന്‍ പോളി

മലയാള സിനിമ സംഘടനയായ അമ്മയ്ക്കെതിരെ പല ഭാഗത്തു നിന്നും വന്‍ വിമര്‍ശനങ്ങളാണുയരുന്നത്. നടന്‍ ദിലീപിനെ തിരിച്ചെടുത്തതു മുതല്‍ തുടങ്ങിയ വിവാദങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഈ വിഷയത്തില്‍ ഇപ്പോള്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് യുവതാരം നിവിന്‍ പോളി. ‘അമ്മയെടുത്ത തീരുമാനം ശരിയെന്ന് വിശ്വസിക്കുന്നു. അമ്മയിലെ ഒരംഗം എന്ന നിലയില്‍ അമ്മയുടെ തീരുമാനങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നു. ഞാന്‍ എക്സിക്യൂട്ടിവ് കമ്മറ്റിയിലെ അംഗമല്ല, അതിനാല്‍ സംഘടനയെക്കുറിച്ചോ അതിന്റെ തീരുമാനങ്ങളെക്കുറിച്ചോ കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല’ – നിവിന്‍ പോളി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ അമ്മയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കിയിരുന്നു. എന്നാല്‍ പിന്നീട് കഴിഞ്ഞ മാസം കൂടിയ ജനറല്‍ ബോഡി അദ്ദേഹത്തെ പുറത്താക്കിയ തീരുമാനം റദ്ധാക്കിയെന്നറിയിച്ചു. ഇതാണ് വിവാദമായത്. ഡബ്ല്യൂസിസി ഇതിനെതിരെ ശക്തമായി രംഗത്തു വന്നു. ആക്രമിക്കപ്പെട്ട നടി, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, തുടങ്ങിയ താരങ്ങള്‍ അമ്മയില്‍…

Read More

ദിലീപിന്റെ പ്രൊഫസര്‍ ഡിങ്കന്‍, ചിത്രീകരണം പുന:രാരംഭിക്കുന്നു

ദിലീപിന്റെ പ്രൊഫസര്‍ ഡിങ്കന്‍, ചിത്രീകരണം പുന:രാരംഭിക്കുന്നു

കമ്മാരസംഭവത്തിനു ശേഷം ദിലീപ് നായകനാകുന്ന പ്രഫസര്‍ ഡിങ്കന്റെ ചിത്രീകരണം ഉടന്‍ പുനഃരാരംഭിക്കും. രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന പ്രഫസര്‍ ഡിങ്കന്‍ എറണാകുളം, ദുബായ് എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്. റാഫി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ഒരു മായാജാലക്കാരന്റെ കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. നമിത പ്രമോദാണ് ചിത്രത്തിലെ നായിക. അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, ശ്രിന്ധ എന്നിവരും ഈ ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മായാജാല പ്രദര്‍ശനത്തിനിടെ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Read More

ഞങ്ങളുടേത് ലൈക്കുകളും ഹാഷ്ടാഗുകളും ഉണ്ടാകുന്നതിനു മുന്‍പുള്ള ഹൃദയബന്ധം, അത് എന്നും ഉണ്ടാകും – മഞ്ജു വാര്യര്‍

ഞങ്ങളുടേത് ലൈക്കുകളും ഹാഷ്ടാഗുകളും ഉണ്ടാകുന്നതിനു മുന്‍പുള്ള ഹൃദയബന്ധം, അത് എന്നും ഉണ്ടാകും – മഞ്ജു വാര്യര്‍

താന്‍ അവളോടൊപ്പമാണോ എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ടെന്ന് നടി മഞ്ജു വാര്യര്‍. ഡബ്ല്യൂസിസിയില്‍ നിന്ന് മഞജു രാജിവെച്ചെന്നും നടി ആക്രമിക്കപ്പെട്ട കാര്യത്തില്‍ മറ്റു നടിമാര്‍ക്കൊപ്പം പ്രതികരണങ്ങളൊന്നും നടത്തുന്നില്ലെന്നും ആരോപണങ്ങളുയരുന്ന സാഹചര്യത്തിലാണ് മഞ്ജു വാര്യര്‍ പ്രതികരിച്ചത്. ‘നിലപാട് എന്നും ഒന്നേ ഉണ്ടായിട്ടുള്ളൂ. അത് അവളോടൊപ്പം തന്നെ. അത് എന്നും ആവര്‍ത്തിച്ച് ഉറക്കെ പ്രഖ്യാപിക്കേണ്ട ഒന്നാണെന്നു തോന്നിയിട്ടില്ല. അത് അവള്‍ക്കറിയാം. എന്നെയും അവളെയും അടുത്തറിയാവുന്ന എല്ലാവര്‍ക്കുമറിയാം. ഞങ്ങളുടേത് ലൈക്കുകളും ഹാഷ്ടാഗുകളും ഉണ്ടാകുന്നതിന് മുന്‍പുള്ള ഹൃദയബന്ധമാണ്. അത് എന്നും ഉണ്ടാകും. ഈ ബഹളങ്ങളും ആരവങ്ങളും എല്ലാം കഴിഞ്ഞാലും അതു പ്രഖ്യാപിക്കാന്‍ ഹാഷ്ടാഗുകളുടെ ആവശ്യമില്ല. വിവാദങ്ങളും ചര്‍ച്ചകളും വരികയും പോവുകയും ചെയ്യും. അതുമായൊന്നും ഇതിനെ കൂട്ടിക്കുഴയ്ക്കാന്‍ എനിക്കാകില്ല. സംഘടനകളില്‍ എടുക്കേണ്ട നിലപാട് അതാത് സമയത്ത് എടുത്തിട്ടുണ്ട്.വ്യക്തിബന്ധങ്ങള്‍ക്ക് സംഘടനയോ നിയമാവലികളോ ഒന്നും തടസ്സമാകുമെന്നും ഞാന്‍ കരുതുന്നില്ല’ മഞ്ജു പറഞ്ഞു. പൃഥ്വിരാജ് സംവിധാനം…

Read More

സവാരിയില്‍ നായകനായി സുരാജ് വെഞ്ഞാറമൂട്, ട്രെയിലര്‍ റിലീസ് ചെയ്തു

സവാരിയില്‍ നായകനായി സുരാജ് വെഞ്ഞാറമൂട്, ട്രെയിലര്‍ റിലീസ് ചെയ്തു

സുരാജ് വെഞ്ഞാറമ്മൂടിനെ പ്രധാന കഥാപാത്രമാക്കി അശോക് നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സവാരി’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. ഈ ചിത്രത്തില്‍ ദിലീപ് അതിഥി വേഷത്തിലെത്തുമെന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ജയരാജ് വാര്യര്‍, ശരണ്‍, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, ചെന്പില്‍ അശോകന്‍, വി.കെ ബൈജു, മണികണ്ഠന്‍ പട്ടാന്പി, രാജീവ്, നന്ദകിഷോര്‍, വര്‍ഗീസ് ചെങ്ങാലൂര്‍, പ്രവീണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഓപ്പണ്‍ഡ് ഐ ക്രിയേഷന്‍സ്, റോയല്‍ വിഷന്‍ എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്.

Read More

ഡബ്ല്യു.സി.സിയ്ക്ക് പിന്തുണ, ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുത്തതില്‍ അതൃപ്തി: കമല്‍ഹാസന്‍

ഡബ്ല്യു.സി.സിയ്ക്ക് പിന്തുണ, ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുത്തതില്‍ അതൃപ്തി: കമല്‍ഹാസന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ വേണ്ടത്ര കൂടിയാലോചനക്ക് ശേഷമായിരുന്നു ‘അമ്മ’യില്‍ തിരിച്ചെടുക്കേണ്ടിയിരുന്നതെന്ന് നടന്‍ കമല്‍ഹാസന്‍. വിമന്‍ ഇന്‍ സിനിമ കലക്ടിവ് (ഡബ്ല്യു.സി.സി) ഉയര്‍ത്തുന്ന നിലപാടുകളെ പിന്തുണക്കുന്നതായും കൊച്ചിയില്‍ സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം പറഞ്ഞു. മതേതര രാഷ്ട്രീയ കക്ഷികളുമായി സഖ്യമുണ്ടാക്കുന്നതും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും പരിഗണനയിലുണ്ട്. അഭിനയിക്കാന്‍ അറിയാത്ത ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അതാണ് അദ്ദേഹത്തെ ഇഷ്ടപ്പെടാനുള്ള കാരണം. രാഷ്ട്രീയത്തിലായാലും സിനിമയിലായാലും താന്‍ ചോദ്യങ്ങളെ ഭയക്കുന്നില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.

Read More

നടിയെ ആക്രമിച്ച കേസ് : പ്രാരംഭവാദം ആഗസ്റ്റ് ഒന്നിന്

നടിയെ ആക്രമിച്ച കേസ് : പ്രാരംഭവാദം ആഗസ്റ്റ് ഒന്നിന്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ആഗസ്റ്റ് ഒന്നിന് പ്രാരംഭവാദം കേള്‍ക്കും. കേസില്‍ അറസ്റ്റിലായ 14 പ്രതികള്‍ക്കെതിരായ വിചാരണ തുടങ്ങുന്നതിന്റെ ഭാഗമായാണ് പ്രാരംഭവാദം. അതിനുമുമ്പ് കേസുമായി ബന്ധപ്പെട്ട നിലവിലെ ഹരജികളെല്ലാം തീര്‍പ്പാക്കുമെന്നാണ് സൂചന.എന്നാല്‍, കേസ് നടപടികള്‍ക്ക് വനിത ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ടുള്ള നടിയുടെ ഹരജിയിലും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജിയിലും തീര്‍പ്പാകാതെ കോടതിക്ക് വിചാരണയുമായി മുന്നോട്ടുപോകാന്‍ കഴിയില്ല. ഈ ഹരജികളില്‍ ആഗസ്റ്റ് ഒന്നിനുമുമ്പ് തീര്‍പ്പായില്ലെങ്കില്‍ സെഷന്‍സ് കോടതി കേസ് വീണ്ടും മാറ്റിവെച്ചേക്കും.കേസില്‍ ബുധനാഴ്ച ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ളവര്‍ അടക്കം ഒമ്പത് പ്രതികളാണ് ഹാജരായത്. ദിലീപ് അടക്കമുള്ള മറ്റ് അഞ്ച് പ്രതികള്‍ ഹാജരായില്ല. റിമാന്‍ഡില്‍ കഴിയുന്ന പള്‍സര്‍ സുനി അടക്കമുള്ള ആറുപേരെ വീണ്ടും റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് അയച്ചു. അതിനിടെ, ജയില്‍ മാറ്റണമെന്നാവശ്യപ്പെട്ട് കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ മണികണ്ഠന്‍ സമര്‍പ്പിച്ച…

Read More

ഡബ്‌ളിയുസിസിയുമായി പ്രത്യേക ചര്‍ച്ചക്കു തയ്യാര്‍, അമ്മ നിര്‍വാഹക സമിതി യോഗം 19 ന്

ഡബ്‌ളിയുസിസിയുമായി പ്രത്യേക ചര്‍ച്ചക്കു തയ്യാര്‍, അമ്മ നിര്‍വാഹക സമിതി യോഗം 19 ന്

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതില്‍ ഉയര്‍ന്ന വിവാദത്തിനു പിന്നാലെ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം വിളിച്ചു. ജൂലൈ 19 ന് നിര്‍വാഹക സമിതി ചേരാനാണ് ധാരണയായത്. പ്രാധാന്യമുള്ള വിഷയം ചര്‍ച്ചയ്ക്കുണ്ടെന്ന് കാണിച്ച് നിര്‍വാഹക സമിതി അംഗങ്ങള്‍ക്കു സന്ദേശം അയച്ചു. ഇതോടൊപ്പം ചലച്ചിത്രമേഖലയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്(ഡബ്ല്യുസിസി) അംഗങ്ങളുമായും പ്രത്യേക ചര്‍ച്ച നടത്തും. ചര്‍ച്ചയ്ക്കു ക്ഷണിച്ച് വനിതാ കൂട്ടായ്മയ്ക്കും കത്തു നല്‍കും. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിനു പിന്നാലെ അക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലു പേര്‍ അമ്മയില്‍ നിന്ന് രാജിവെച്ചിരുന്നു. ഇതിനു പിന്നാലെ ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രേവതി, പത്മപ്രിയ, പാര്‍വതി എന്നിവര്‍ അമ്മ ജനറല്‍ സെക്രട്ടറി ിടവേള ബാബുവിന് കത്തു നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് നിലവില്‍ വിളിച്ചു ചേര്‍ത്തിരിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലേക്ക് നടിമാര്‍ക്ക് ക്ഷണക്കത്ത് നല്‍കുമെന്നാണ്…

Read More