പ്രതീക്ഷ നല്‍കി ധ്രുവ് വിക്രം അരങ്ങേറ്റ ചിത്രം, ട്രെയിലര്‍ കാണാം

പ്രതീക്ഷ നല്‍കി ധ്രുവ് വിക്രം അരങ്ങേറ്റ ചിത്രം, ട്രെയിലര്‍ കാണാം

തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം നായകനായെത്തുന്ന ആദ്യചിത്രമാണ് ‘ആദിത്യവര്‍മ്മ’. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണിപ്പോള്‍. രണ്ട് മിനിറ്റില്‍ അധികം ദൈര്‍ഘ്യമുള്ള ട്രെയിലര്‍ മികച്ച പ്രകടനമാണ് ധ്രുവ് കാഴ്ചവെച്ചിരിക്കുന്നത്. വിജയ് ദേവരകൊണ്ട നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പാണ് ആദിത്യ വര്‍മ്മ. നായികയായി ബനിത സന്ധുവാണ് വേഷമിടുന്നത്. ഒക്ടോബര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ബനിത. ബംഗാളി നടി മേഘ്ന ചൗധരിയാണ് ധ്രുവിന്റെ നായിക വേഷത്തില്‍ ആദ്യം എത്തിയത്. എന്നാല്‍ മേഘ്നയെയും മറ്റൊരു നടിയായ റെയ്സയെയും ചിത്രത്തില്‍ നിന്ന് മാറ്റി. റെയ്സക്ക് പകരം തെന്നിന്ത്യന്‍ നടി പ്രിയ ആനന്ദാണ് സ്‌ക്രീനിലെത്തുന്നത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. അര്‍ജുന്‍ റെഡ്ഡിയോട് ചിത്രം നീതി പുലര്‍ത്തുന്നുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. ധ്രുവിന്റെ പ്രകടനം അസാധ്യമാണെന്നും വിലയിരുത്തുന്നുണ്ട്. നവംബര്‍ 8നാണ്…

Read More