കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് നടന്‍ ചിമ്പു; നോട്ട് നിരോധനത്തെയും ജിഎസ്ടിയെയും വിമര്‍ശിച്ചുകൊണ്ടുള്ള ചിമ്പുവിന്റെ പാട്ട് വൈറല്‍

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് നടന്‍ ചിമ്പു; നോട്ട് നിരോധനത്തെയും ജിഎസ്ടിയെയും വിമര്‍ശിച്ചുകൊണ്ടുള്ള ചിമ്പുവിന്റെ പാട്ട് വൈറല്‍

കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ അവസാനിക്കുന്നില്ല. വിമര്‍ശനങ്ങള്‍ വീണ്ടും വന്നിരിക്കുന്നത് തമിഴ് സിനിമാലോകത്ത് നിന്ന് തന്നെ. ഇത്തവണ പാട്ടിന്റെ രൂപത്തിലാണെന്ന് മാത്രം. തമിഴ് നടന്‍ ചിമ്പുാവാണ് കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെയും ജിഎസ്ടിയെയും പരിഹസിച്ചുള്ള ഗാനവുമായി രംഗത്തെത്തിയിരക്കുന്നത്. നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികമായ നവംബര്‍ എട്ടിന് തന്നെയായിരുന്നു ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഈ പാട്ട് പുറത്തു വിട്ടതെന്നാണ് മറ്റൊരു പ്രത്യേക. അരുള്‍ ആണ് തട്ട്റോ തൂക്കോറോ എന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍. ബഹിലാന്‍ വൈരമുത്തിവിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ബാലമുരളി ബാലുവാണ്. കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും ബുദ്ധിശൂന്യമായി നടപടിയായിരുന്നു നോട്ട് നിരോധനമെന്ന് വ്യാപക പ്രതിഷേധം നിലനില്‍ക്കെയാണ് ചിമ്പു ഗാനവുമായി എത്തുന്നത്. ജിഎസ്ടിയെയും നോട്ട് നിരോധനത്തെയും വിമര്‍ശിച്ചുള്ള ചിമ്പുവിന്റെ ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയം.

Read More

നോട്ട് നിരോധനത്തിന് ഒരാണ്ട്; രാജ്യത്ത് 2.24 ലക്ഷം കമ്പനികള്‍ പൂട്ടി, 90 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു, പ്രതിരോധ വാദങ്ങളുമായി ബീജെപി

നോട്ട് നിരോധനത്തിന് ഒരാണ്ട്; രാജ്യത്ത് 2.24 ലക്ഷം കമ്പനികള്‍ പൂട്ടി, 90 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു, പ്രതിരോധ വാദങ്ങളുമായി ബീജെപി

  നോട്ട് നിരോധനത്തിന് ഒരാണ്ട് പിന്നിടുമ്പോള്‍ 2.24 ലക്ഷം കമ്പനികള്‍ പൂട്ടി, 90 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു, രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കല്‍ നിലവില്‍വന്ന ശേഷം ഇതുവരെ രാജ്യത്താകെ 2,24,000 വ്യവസായ സ്ഥാപനങ്ങള്‍ പൂട്ടി. ഇവര്‍ തങ്ങളുടെ രജിസ്‌ട്രേഷന്‍ പിന്‍വലിച്ചതായി കേന്ദ്രകമ്പനികാര്യമന്ത്രാലയം സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി. സാമ്പത്തികരംഗത്തെ ചലനങ്ങള്‍ അനുദിനം വിലയിരുത്തുന്ന സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കണോമിയാണ് മിനിസ്ട്രി ഓഫ് കോര്‍പറേറ്റ് അഫയേഴ്‌സിനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മാസം വരെ 2,04,000 കമ്പനികളാണ് പൂട്ടിയിരുന്നത്. നവംബര്‍ അഞ്ചാകുമ്പോഴേക്കും 2,24,000 ആയി ഉയര്‍ന്നു. ഇതിലൂടെ 60 ലക്ഷത്തോളംപേര്‍ക്ക് തൊഴില്‍ നഷ്ടമായി. കൂടാതെ രാജ്യത്തെ 56 ബാങ്കുകളിലായി 56,000 അക്കൌണ്ടുകളായി 1700 കോടിയുടെ നിക്ഷേപം പിന്‍വലിക്കപ്പെട്ടു. 35000 കമ്പനികളാണ് നിക്ഷേപം പൂര്‍ണമായി പിന്‍വലിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനികള്‍…

Read More

ഇന്ദിരാഗാന്ധി വേണ്ട സമയത്ത് നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ തനിക്ക് ഭാരിച്ച ജോലി ചെയ്യേണ്ടി വരില്ലായിരുന്നു: നരേന്ദ്രമോദി

ഇന്ദിരാഗാന്ധി വേണ്ട സമയത്ത് നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ തനിക്ക് ഭാരിച്ച ജോലി ചെയ്യേണ്ടി വരില്ലായിരുന്നു: നരേന്ദ്രമോദി

കുളു: നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കലിന്റെ വാര്‍ഷികമായി രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ കോലം കത്തിക്കുന്നതില്‍ ഭയമില്ല. കള്ളപ്പണത്തിനെതിരായ പോരാട്ടം തുടരുമെന്ന് ഹിമാചല്‍പ്രദേശിലെ കുളുവില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. നോട്ട് അസാധുവാക്കല്‍ നടപ്പാക്കാതിരുന്നതിന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ നരേന്ദ്രമോദി രൂക്ഷമായി വിമര്‍ശിച്ചു. വേണ്ട സമയത്ത് ഇന്ദിരാഗാന്ധി നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ ഭാരിച്ച ജോലി തനിക്ക് ചെയ്യേണ്ടി വരില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യശ്വന്ത് റാവു ചവാന്‍ അധ്യക്ഷനായ സമിതി ശുപാര്‍ശ നല്‍കിയിട്ടും നോട്ട് അസാധുവാക്കല്‍ നടപ്പാക്കാന്‍ ഇന്ദിര തയ്യാറായില്ല. രാജ്യ താത്പര്യത്തെക്കാളും സ്വന്തം പാര്‍ട്ടിയുടെ താത്പര്യത്തിനാണ് അവര്‍ പ്രാധാന്യം നല്‍കിയത്. കോണ്‍ഗ്രസിന് സ്വന്തം പാര്‍ട്ടിയുടെ താത്പര്യമാണ് വലുത്. കോണ്‍ഗ്രസും അഴിമതിയും തമ്മില്‍ അവിഭാജ്യമായ ബന്ധമാണുള്ളത്. വൃക്ഷവും വേരും തമ്മിലുള്ള ബന്ധമാണത്. അഴിമതിയാണ് കോണ്‍ഗ്രസിന്റെ മുഖമുദ്രയെന്ന് പ്രധാനമന്ത്രി…

Read More

രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്നു തുറന്നുസമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി

രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്നു തുറന്നുസമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്നു തുറന്നുസമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി. സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ആറു മാസത്തേക്കു മുന്‍ഗണനാ നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രിക്കു സമര്‍പ്പിക്കുമെന്ന് സമിതി ചെയര്‍മാന്‍ ബിബേക് ദെബ്രോയി പറഞ്ഞു.സാമ്പത്തിക തളര്‍ച്ചയ്ക്കു ഒട്ടേറെ കാരണങ്ങളുണ്ട്. അതിന്റെ വ്യക്തമായ കാരണം കണ്ടെത്താന്‍ സമിതിക്ക് കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയെന്നതാണു സമിതിയുടെ പ്രഥമ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക മേഖലയിലെ തളര്‍ച്ച പരിഹരിക്കുന്നതിനായി അംഗങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. പണ, നികുതി നയങ്ങള്‍, കൃഷി, സാമൂഹിക മേഖല തുടങ്ങിയവയില്‍ സര്‍ക്കാര്‍ വരുത്തിയ ഇളവുകളും സാമ്പത്തിക മേഖലയെ തളര്‍ത്തിയെന്നും സമിതി വിലയിരുത്തി. സാമ്പത്തിക മേഖലയുടെ വളര്‍ച്ച ഉറപ്പുവരുത്താന്‍ മറ്റ് ഏജന്‍സികള്‍ക്കും പ്രധാനമന്ത്രിയുടെ സമിതി നിര്‍ദേശം നല്‍കുമെന്നും ദെബ്‌റോയി പറഞ്ഞു.

Read More

നോട്ട് പിന്‍വലിക്കല്‍: ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ പ്രതിപക്ഷ നീക്കം; ദില്ലിയില്‍ നേതാക്കള്‍ ഇന്ന് യോഗം ചേരും

നോട്ട് പിന്‍വലിക്കല്‍: ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ പ്രതിപക്ഷ നീക്കം; ദില്ലിയില്‍ നേതാക്കള്‍ ഇന്ന് യോഗം ചേരും

ദില്ലി: നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും എതിരെയുള്ള ആക്രമണം ശക്തമാക്കാനായി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് ദില്ലിയില്‍ ചേരും. യോഗത്തിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത വാര്‍ത്താ സമ്മേളനം നടക്കും. യോഗത്തില്‍ നിന്ന് ഇടതു പാര്‍ട്ടികളും,ജെഡിയു, എന്‍സിപി തുടങ്ങിയ കക്ഷികളും വിട്ടുനില്‍ക്കും. ഇതിനിടെ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെക്കുറിച്ചും നോട്ട് അസാധുവാക്കിയ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങളെകുറിച്ചും, പൊതു ബജറ്റിനെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി ഇന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തും. അതേസമയം അസാധുവാക്കിയ നോട്ടുകള്‍ കൈവശം വെയ്ക്കുന്നത് സംബന്ധിച്ച് പുതിയ ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടക്കുന്നുവെന്നും സൂചനകളുണ്ട്. ഡിസംബര്‍ 30 ഓടെ പഴയ നോട്ടുകള്‍മാറ്റി വാങ്ങാനുള്ള സമയം അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന നിശ്ചിത തുകയ്ക്ക് മുകളില്‍ പഴയ നോട്ടുകള്‍ കൈവശം വെക്കുന്നവരില്‍ നിന്നും പിഴ ഈടാക്കാനും നീക്കമുണ്ട്. ബുധനാഴ്ച…

Read More