കാമുകിയുടെ പ്രസവത്തിന് ലേബര്‍ റൂമിലേക്ക് കയറി; പ്രസവ വേദന കണ്ട് യുവാവ് ബോധംകെട്ട് വീണു, വീഡിയോ വൈറല്‍

കാമുകിയുടെ പ്രസവത്തിന് ലേബര്‍ റൂമിലേക്ക് കയറി; പ്രസവ വേദന കണ്ട് യുവാവ് ബോധംകെട്ട് വീണു, വീഡിയോ വൈറല്‍

ഒരു കുഞ്ഞിനായി ഒരു സ്ത്രീ അവളുടെ മനസും ശരീരവും തയ്യാറെടുക്കുന്ന പോലെ തന്നെയാണ് ഒരു പുരുഷനും. ജനിക്കാന്‍ പോകുന്ന ആ കുഞ്ഞിനായി 9 മാസക്കാലവും സ്വപ്നങ്ങള്‍ നെയ്തുകൂട്ടും. തന്റെ കുഞ്ഞോമനയെ ഒരു നോക്കു കാണാന്‍ മനസ് കൊതിച്ചുകൊണ്ടേയിരിക്കും. പ്രസവ വേദന അനുഭവിക്കുന്ന ഓരോ അമ്മമാരും വല്ലാത്ത ഒരു ധൈര്യമാണ് പ്രകടിപ്പിക്കാറ്. അത് ചിലപ്പോള്‍ അച്ഛനാകാന്‍ പോകുന്ന പുരുഷന് ഉണ്ടാകില്ല. വിദേശരാജ്യങ്ങളിലും ഇപ്പോഴൊക്കെ ഇന്ത്യയിലും കേരളത്തിലും ഒട്ടുമിക്ക ആശുപത്രികളിലും പ്രസവസമയത്ത് സാധാരണ പ്രസവമാണെങ്കില്‍ അച്ഛനും പ്രവേശനം അനുവദിക്കും. അത്തരത്തില്‍ തന്റെ കാമുകിയുടെ പ്രസവത്തിന് ലേബര്‍ റൂമിലേക്ക് ഒപ്പം കയറിയ യുവാവ് പ്രസവ വേദന കൂടുന്നത് കണ്ട് ബോധംകെട്ട് വീണു. യുവാവ് ബോധംകെടുന്നതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ബര്‍മിംഗ്ഹാം വുമന്‍സ് ഹോസ്പിറ്റലിലാണ് സംഭവം. കാമുകിയുടെ വേദന കണ്ട് നിന്നപ്പോള്‍ താനും ഗര്‍ഭിണിയാണെന്ന തോന്നല്‍ മനസിലുണ്ടായെന്നും പ്രസവ വേദന തനിക്കും…

Read More

പ്രസവ വേദനയില്‍ പുളഞ്ഞ യുവതിക്ക് ടാറ്റാസുമോയില്‍ സുഖപ്രസവം

പ്രസവ വേദനയില്‍ പുളഞ്ഞ യുവതിക്ക് ടാറ്റാസുമോയില്‍ സുഖപ്രസവം

മട്ടന്നൂര്‍: ആശുപത്രി മുറ്റത്ത് നിര്‍ത്തിയിട്ട ടാറ്റാസുമോയില്‍ യുവതിക്ക് സുഖപ്രസവം. കഴിഞ്ഞ ദിവസം വൈകുന്നേരം മട്ടന്നൂര്‍ ആശ്രയ ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. ഇരിക്കൂര്‍ സ്വദേശിനിയായ 32കാരിയാണ് വാഹനത്തില്‍വച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന്റെ പരിചരണത്തിലായിരുന്നു യുവതി. കഴിഞ്ഞ ദിവസം വൈകുന്നേരം പ്രസവവേദനയുണ്ടായതോടെ വാഹനത്തില്‍ കണ്ണൂരിലേക്ക് പുറപ്പെടുകയായിരുന്നു. വേദന കഠിനമായതോടെ യുവതിയെയുംകൊണ്ടു വാഹനം അമിതവേഗതയില്‍ മട്ടന്നൂര്‍ ആശ്രയ ആശുപത്രിയില്‍ എത്തുകയായിരുന്നു. ആശുപത്രി മുറ്റത്ത് വാഹനമെത്തിയതോടെ യുവതിയെ പുറത്തിറക്കാന്‍ കഴിയാത്ത നിലയിലായിരുന്നു. വിവരമറിച്ചതിനെത്തുടര്‍ന്ന് ഡോ. സുചിത്ര സുധീറും നഴ്‌സുമാരും ഓടിയെത്തി വാഹനത്തില്‍ത്തന്നെ പ്രസവത്തിനായി സൗകര്യമൊരുക്കുകയായിരുന്നു. തുടര്‍ന്നു യുവതിയെയും കുഞ്ഞിനെയും ആശുപത്രി വാര്‍ഡിലേക്ക് മാറ്റി.

Read More

മരിച്ചുപോയ അമ്മയുടെ ഉദരത്തില്‍ നിന്നും പിറവിയെടുത്ത് ഇരട്ടക്കുഞ്ഞുങ്ങള്‍; വെന്റിലേറ്ററില്‍ അമ്മയുടെ ജീവന്‍ നിലനിര്‍ത്തിയതു 123 ദിവസം

മരിച്ചുപോയ അമ്മയുടെ ഉദരത്തില്‍ നിന്നും പിറവിയെടുത്ത് ഇരട്ടക്കുഞ്ഞുങ്ങള്‍; വെന്റിലേറ്ററില്‍ അമ്മയുടെ ജീവന്‍ നിലനിര്‍ത്തിയതു 123 ദിവസം

മസ്തിഷ്‌കമരണം സംഭവിച്ച അമ്മയുടെ ഉദരത്തില്‍ വളര്‍ന്ന ഇരട്ടകളെ നാലുമാസത്തിനുശേഷം ഡോക്ടര്‍മാര്‍ സിസേറിയന്‍ വഴി പുറത്തെടുത്തു. ഇരട്ടകളുടെ ജനനത്തിനായി ഡോക്ടര്‍മാര്‍ അമ്മയുടെ ജീവന്‍ വെന്റിലേറ്ററില്‍ നിലനിര്‍ത്തിയതു 123 ദിവസം. മസ്തിഷ്‌കമരണം സംഭവിച്ച ഗര്‍ഭിണികളില്‍നിന്നു കുഞ്ഞുങ്ങളെ സുരക്ഷിതമായി മുന്‍പു പുറത്തെടുത്തിട്ടുണ്ടെങ്കിലും കുഞ്ഞിന്റെ പൂര്‍ണവളര്‍ച്ചയെത്താന്‍ അമ്മയുടെ ജീവന്‍ ഇത്രയും കാലം നിലനിര്‍ത്തുന്നത് ഇതാദ്യമാണ്. ദക്ഷിണ ബ്രസീലിലെ നോസ്സോ സെഞ്ഞോറ ഡോ റോക്യോ ആശുപത്രിയില്‍ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇരട്ടകളുടെ അദ്ഭുതജനനം. ഇവരുടെ അമ്മ ഫ്രാന്‍കീലന്‍ ഡി സില്‍വ സാംപോളി പദിലയ്ക്ക് ഒക്ടോബറില്‍ മസ്തിഷ്‌കമരണം സംഭവിക്കുമ്പോള്‍ ഒന്‍പതാഴ്ച മാത്രമായിരുന്നു കുരുന്നുകളുടെ പ്രായം. മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു രണ്ടുദിവസത്തിനു ശേഷവും ഡോക്ടര്‍മാരെ അദ്ഭുതപ്പെടുത്തി ഭ്രൂണത്തില്‍ നിന്നു മിടിപ്പുകള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. തങ്ങള്‍ സാക്ഷ്യം വഹിക്കുന്നതൊരു അദ്ഭുതത്തിനാണെന്നു മനസ്സിലാക്കിയ ആശുപത്രി അധികൃതര്‍ അമ്മ ഫ്രാന്‍കീലനെ വെന്റിലേറ്ററില്‍ തന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചു. വളര്‍ച്ചയ്ക്കുവേണ്ട സാഹചര്യമൊരുക്കി കുഞ്ഞിനെ രക്ഷിച്ചെടുക്കാനായി പിന്നത്തെ ശ്രമം….

Read More