ഡല്‍ഹി ഹോട്ടലിലുണ്ടായ തീപിടുത്തം: 17 മരണം, 66 പേര്‍ക്കു പൊള്ളലേറ്റു

ഡല്‍ഹി ഹോട്ടലിലുണ്ടായ തീപിടുത്തം: 17 മരണം, 66 പേര്‍ക്കു പൊള്ളലേറ്റു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരില്‍ കൊച്ചി സ്വദേശി ഉള്‍പ്പെടെ 17 പേര്‍ മരിച്ചു. ചോറ്റാനിക്കര സ്വദേശി ജയശ്രീ (53) ആണു മരിച്ചത്. ഗാസിയാബാദില്‍ വിവാഹച്ചടങ്ങിനായെത്തിയതായിരുന്നു ജയശ്രീ. 13 അംഗസംഘത്തിലെ രണ്ടു പേരെ കാണാനില്ല. ജയശ്രീയുടെ അമ്മ നളിനിയമ്മ, വിദ്യാസാഗര്‍ എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വിവാഹം കഴിഞ്ഞ് ഇന്നു മടങ്ങാനിരിക്കെയാണ് തീപിടിത്തമുണ്ടായത്. 66 പേര്‍ക്കു പൊള്ളലേറ്റു. പലരുടേയും നില ഗുരുതരമാണ്. കരോള്‍ബാഗിലെ അര്‍പിത് പാലസ് ഹോട്ടലില്‍ പുലര്‍ച്ചെയാണു തീപിടിത്തമുണ്ടായത്. സ്ത്രീയും കുഞ്ഞും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. തീപിടിത്തം കണ്ട് ഭയപ്പെട്ട് താഴേക്കു ചാടിയതാണു രണ്ടു പേര്‍ മരിക്കാന്‍ കാരണം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഹോട്ടലിന്റെ നാലാം നിലയിലാണ് തീ ആദ്യം കണ്ടതെന്ന് ഡല്‍ഹി അഗ്‌നിശമനസേന ഡയറക്ടര്‍ ജി.സി.മിശ്ര പറഞ്ഞു. രണ്ടാം നിലവരെയും തീ പടര്‍ന്നിരുന്നു. രാവിലെ ഏഴു മണിവരെയും ഹോട്ടലിന്റെ മുകളിലെ നിലയില്‍നിന്നും കനത്ത പുകയും തീയും ഉയര്‍ന്നിരുന്നു. ഇരുപതോളം…

Read More