ആമസോണ്‍ കാടുകള്‍ നാശത്തിലേക്ക്

ആമസോണ്‍ കാടുകള്‍ നാശത്തിലേക്ക്

ലോകത്തിന്റെ ശ്വാസകോശമെന്നറിയപ്പെടുന്ന ആമസോണ്‍ മഴക്കാടുകള്‍ അതിവേഗത്തില്‍ തുടച്ചുനീക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. 2018 ഓഗസ്റ്റ് മുതല്‍ 2019 ജൂലായ് വരെ മാത്രം പതിനായിരത്തിലേറെ ചതുരശ്രകിലോമീറ്റര്‍ വനം നശിച്ചതായി ബ്രസീല്‍ ബഹിരാകാശ ഏജന്‍സിയായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ച് (ഐ.എന്‍.പി.ഇ.) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 12 മാസംകൊണ്ട് 10,100 ചതുരശ്രകിലോമീറ്റര്‍ പ്രദേശത്തെ മരങ്ങള്‍ പൂര്‍ണമായും ഇല്ലാതായി. പത്തുവര്‍ഷത്തെ ഏറ്റവുംകൂടിയ വനനശീകരണനിരക്കാണിത്. 2008-ല്‍ 12,287 ചതുരശ്രകിലോമീറ്റര്‍ പ്രദേശത്തെ വനം നശിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ഇത് 7033 ചതുരശ്രകിലോമീറ്ററായിരുന്നു. ഈവര്‍ഷം കണക്കാക്കിയിരുന്ന വനനശീകരണത്തിന്റെ തോതിനെക്കാള്‍ 43 ശതമാനം കൂടുതലാണിത്. ഒരാഴ്ചമുമ്പ് പുറത്തുവിട്ട കണക്കില്‍ 9762 ചതുരശ്രകിലോമീറ്റര്‍ വനം നശിച്ചുവെന്നായിരുന്നു കണക്ക്. ഒറ്റയാഴ്ചകൊണ്ടാണ് ഇത് പതിനായിരം കടന്നത്. ഈവര്‍ഷം ആമസോണിലുണ്ടായ കാട്ടുതീ വലിയൊരുപ്രദേശത്തെ മഴക്കാടുകളെ അപ്പാടെ വിഴുങ്ങിയിരുന്നു. മേഖലയില്‍ കാര്‍ഷികവൃത്തിയും ഖനനവും പ്രോത്സാഹിപ്പിക്കുന്ന ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയ്ക്കുനേരെ ഇതില്‍ ആഗോളതലത്തില്‍നിന്ന് വന്‍ പ്രതിഷേധവുമുയര്‍ന്നു. ആമസോണ്‍…

Read More