മരിച്ച് കഴിഞ്ഞാല്‍ ആ ശരീരത്തിന് പിന്നെന്താണ് സംഭവിക്കുക..? ഉത്തരം കേട്ടാല്‍ ആരുമൊന്ന് ഞെട്ടും…!

മരിച്ച് കഴിഞ്ഞാല്‍ ആ ശരീരത്തിന് പിന്നെന്താണ് സംഭവിക്കുക..? ഉത്തരം കേട്ടാല്‍ ആരുമൊന്ന് ഞെട്ടും…!

  ലണ്ടന്‍: മരണാനന്തരം എന്ത് എന്നത് ഇതുവരെയും കണ്ടെത്താനാകാത്ത ഒരു കാര്യമാണ്.ഇംഗ്ലണ്ടിലെ സതാംപ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷക സംഘത്തിന്റെ കണ്ടെത്തല്‍ കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. മരിച്ച് കഴിഞ്ഞാല്‍ ആ ശരീരത്തിന് പിന്നെന്താണ് സംഭവിക്കുക എന്നതിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഗവേഷക സംഘം. മരണശേഷം സംഭവിക്കുന്നതിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് സര്‍വകലാശാല പുറത്ത് വിട്ടിരിക്കുന്നത്. ഹൃദയം നിലച്ചതിന് ശേഷവും മൂന്ന് മിനിട്ടിലേറെ തലച്ചോറും മറ്റ് പ്രധാന ശരീര കോശങ്ങളും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുമെന്നാണ് സര്‍വ്വകലാശാലയുടെ പുതിയ കണ്ടെത്തല്‍. ഹൃദയാഘാതം സംഭവിച്ച് മരിച്ച് എന്ന് കരുതി പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വന്ന 2,060 പേരില്‍ നടത്തിയ പഠനങ്ങള്‍ക്ക് ശേഷമാണ് സതാംപ്ടണ്‍ ഗവേഷക സംഘത്തിന്റെ കണ്ടെത്തല്‍. ബ്രിട്ടന്‍, അമേരിക്ക, ഓസ്ട്രിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് സംഘം പഠന വിധേയമാക്കിയത്. ഇവരുടെ ഹൃദയം നിലച്ചെങ്കിലും ഏതാനും സമയം കൂടി തലച്ചോര്‍ പ്രവര്‍ത്തനക്ഷമമായിരുന്നു.ഡോക്ടര്‍മാരെ അമ്പരപ്പിച്ച് നാല്‍പ്പത് ശതമാനത്തിലേറെ പേരും ഈ…

Read More

ബാണാസുര സാഗറില്‍ കാണാതായ ബിനുവി​െന്‍റ മൃതദേഹവും ലഭിച്ചു

ബാണാസുര സാഗറില്‍ കാണാതായ ബിനുവി​െന്‍റ മൃതദേഹവും ലഭിച്ചു

പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ അണെക്കട്ടില്‍ കൊട്ടത്തോണി മറിഞ്ഞ് കാണാതായവരില്‍ ഒരാളുടെ കൂടി മൃതദേഹം ലഭിച്ചു. ചെമ്ബുകടവ് സ്വദേശി വട്ടച്ചോട് ബിനു (42)െന്‍റ മൃതദേഹമാണ് ലഭിച്ചത്. കാണാതായ മറ്റു മൂന്നു പേരുടെതയും മൃതദേഹം കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ പടിഞ്ഞാറത്തറ എസ്.െഎയുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ തീരത്തടിഞ്ഞ നിലയിലാണ് ബിനുവിെന്‍റ മൃതദേഹം കണ്ടെത്തിയത്. പന്ത്രണ്ടാം മൈല്‍ പടിഞ്ഞാറേക്കുടിയില്‍ വില്‍സണ്‍ (50), മണിത്തൊട്ടില്‍ മെല്‍ബിന്‍ (34),കോഴിക്കോട് ജില്ലയിലെ ചെമ്ബുകടവ് സ്വദേശികളായ കാട്ടിലടത്ത് സചിന്‍ (20) എന്നിവരുടെ മൃതദേഹങ്ങളാണ് കരക്കടിഞ്ഞ നിലയില്‍ നേരത്തെ കണ്ടെത്തിയത്. ഇതോടെ കാണാതായ എല്ലാവരുടെയും മൃതദേഹം ലഭിച്ചു. ദിവസങ്ങളായി ഇവര്‍ക്കുവേണ്ടി നടത്തിയ തെരച്ചിലിനാണ് അവസാനമായത്. ചൊവ്വാഴ്ച വൈകീേട്ടാടെ നാവികസേനയുടെ ആറംഗ സംഘമെത്തി തിരച്ചില്‍ നടത്തിയിട്ടും കാണാതായ നാലു പേരില്‍ ഒരാളെപ്പോലും കെണ്ടത്താനായിരുന്നില്ല. പ്രതികൂല കാലാവസ്ഥ കാരണം ചൊവ്വാഴ്ച രാത്രിയോടെ സംഘം തെരച്ചില്‍ നിര്‍ത്തിയിരുന്നു….

Read More

അസംതൃപ്ത ദാമ്പത്യവും പൊരുത്തക്കേടുകളും; ഗര്‍ഭിണിയായിരിക്കെ ആത്മഹത്യക്കു ശ്രമിച്ചു; വിവാദങ്ങള്‍ തീരാതെ ഡയാന രാജകുമാരിയുടെ മരണാനന്തര ജീവിതം

അസംതൃപ്ത ദാമ്പത്യവും പൊരുത്തക്കേടുകളും; ഗര്‍ഭിണിയായിരിക്കെ ആത്മഹത്യക്കു ശ്രമിച്ചു; വിവാദങ്ങള്‍ തീരാതെ ഡയാന രാജകുമാരിയുടെ മരണാനന്തര ജീവിതം

മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഡയാന രാജകുമാരി വിവാദ സുന്ദരിയായി തുടരുകയാണ്. അവര്‍ ഇന്നും പല പ്രകാരത്തില്‍ ചാള്‍സ് രാജകുമാരനെ വേട്ടയാടികൊണ്ടിരിക്കുകയാണ്. ഡയാനയുടേയും ചാള്‍സ് രാജകുമാരന്റേയും കുടുംബ ജീവിതത്തിലെ രസക്കേടുകളും കൊട്ടാരത്തിലെ ചില രഹസ്യങ്ങളും ഡയാന മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആളുകള്‍ കൗതുകത്തോടെ നോക്കി കാണുന്നു.കാമില പാര്‍ക്കറുമായുള്ള ചാള്‍സ് രാജകുമാരന്റെ ബന്ധം ഡയാനയുടെ ജീവിതത്തെ ഏറെ അസ്വസ്ഥമാക്കിയിരുന്നു.കൊട്ടാര രഹസ്യങ്ങള്‍ എഴുത്തുകാരനായ ആന്‍ഡ്രൂ മോര്‍ട്ടനുമായി ഡയാന പങ്കുവയ്ക്കാന്‍ തയ്യാറായതോടെയാണ് മരിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും ആ രഹസ്യങ്ങള്‍ കൊട്ടാരത്തെ വേട്ടയാടികൊണ്ടിരിക്കുന്നത്. ഡയാനഹെര്‍ ട്രൂ സ്റ്റോറി എന്ന പുസ്തകത്തില്‍ താന്‍ പറഞ്ഞുവെന്ന് വെളിപ്പെടുത്തരുതെന്ന് ഉറപ്പുവാങ്ങിയ ശേഷം ഡയാനയാണ് രഹസ്യങ്ങള്‍ പങ്കുവച്ചത്.പുസ്തകം വീണ്ടും കൊട്ടാര രഹസ്യങ്ങള്‍ പുറത്തുവിട്ട് വിപണി കീഴടക്കാനുള്ള ശ്രമത്തിലാണ് .ഡയാനചാള്‍സ് ബന്ധത്തിലെ വിള്ളലുകള്‍ പലപ്പോഴും പൊതുവേദികളില്‍ പോലും ദൃശ്യമായിട്ടുണ്ട് .അവര്‍ ദാമ്പത്യ ജീവിതത്തില്‍ ഒട്ടും തൃപ്തയായിരുന്നില്ല. ഡയാന ആദ്യതവണ ആത്മഹത്യയ്ക്ക്…

Read More

നടന്‍ ജയന്‍ ജീവിച്ചിരിക്കുന്നു?; ഹെലികോപ്ടര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ജയന്‍ അമേരിക്കയില്‍ ഒളിവുജീവിതം നയിച്ചുവോ!

നടന്‍ ജയന്‍ ജീവിച്ചിരിക്കുന്നു?; ഹെലികോപ്ടര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ജയന്‍ അമേരിക്കയില്‍ ഒളിവുജീവിതം നയിച്ചുവോ!

ഹെലികോപ്ടര്‍ അപകടത്തില്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ട ജയന്‍ അമേരിക്കയില്‍ ഒളിവുജീവിതം നയിച്ചു? അഭ്യൂഹങ്ങളെപ്പറ്റി അപടകസമയത്ത് ദൃക്സാക്ഷി ആയിരുന്ന കോളിളക്കത്തിന്റെ സഹ സംവിധായകന്‍ സോമന്‍ അമ്പാട്ടിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത് .മലയാളത്തിന്റെ എവര്‍ഗ്രീന്‍ സൂപ്പര്‍സ്റ്റാര്‍ ആണ് ജയന്‍. മരണശേഷവും ജയനു ലഭിക്കുന്ന ആരാധന മറ്റൊരു താരത്തിനു അവകാശപ്പെടാനില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് കോളിളക്കത്തിന്റെ ഷൂട്ടിംഗിനിടെയിലായ്ണ് ഹെലികോപ്ടറില്‍ നിന്ന് വീണ ജയന്‍ മരിക്കുന്നത്. എന്നാല്‍ അന്നത്തെകാലത്ത് മരണത്തെക്കുറിച്ച് വലിയ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അതില്‍ പ്രധാനമായിരുന്നു ജയന്‍ മരിച്ചിട്ടില്ലെന്നത്. അപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ജയന്‍ ഒളിവുജീവിതം നയിക്കുകയായിരുന്നുവെന്നും അമ്മയ്ക്ക് സ്ഥിരമായി കത്തുകളയച്ചിരുന്നുവെന്നും കഥകള്‍ പരന്നിരുന്നു. ശ്ത്രുക്കളില്‍ നിന്ന് രക്ഷനേടാന്‍ വേണ്ടിയായിരുന്നത്രേ ഈ ഒളിവുജീവിതം. ജയന്‍ ഹെലികോപ്ടറില്‍ നിന്നു വീഴുന്നതിനു ദൃക്സാക്ഷിയായിരുന്ന സഹസംവിധായകന്‍ സോമന്‍ അമ്പാട്ട് ഇതിനെക്കുറിച്ച് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തുന്നു. മദ്രാസില്‍ നിന്നും അല്‍പം അകലെ ഉപേക്ഷിക്കപ്പെട്ട ഒരു എയര്‍പോര്‍ട്ടില്‍…

Read More

ജയലളിതയ്ക്ക് മര്‍ദ്ദനമേറ്റിരുന്നതായ പാണ്ഡ്യന്റെ വെളിപ്പെടുത്തല്‍ സംബന്ധമായി അന്വേഷണം വേണമെന്ന് നിയമവിദഗ്ദര്‍

ജയലളിതയ്ക്ക് മര്‍ദ്ദനമേറ്റിരുന്നതായ പാണ്ഡ്യന്റെ വെളിപ്പെടുത്തല്‍ സംബന്ധമായി അന്വേഷണം വേണമെന്ന് നിയമവിദഗ്ദര്‍

ചെന്നൈ: ജയലളിതയുടെ മരണം സംഭവിച്ച് ദുരൂഹതകള്‍ തുടരുകയാണ്. അമ്മയുടെ മരണത്തില്‍ അസ്വഭാവികമായി ഒന്നും തന്നെയില്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും പലതും മറച്ചുവെക്കപ്പെടുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് പോയസ് ഗാര്‍ഡനില്‍ ജയലളിതക്ക് മര്‍ദ്ദനമേറ്റിരുന്നതായ മുന്‍ നിയമസഭാ സ്പീക്കര്‍ കൂടിയായ പാണ്ഡ്യന്റെ വെളിപ്പെടുത്തല്‍ സംബന്ധമായി അന്വേഷണം അനിവാര്യമാണെന്നാണ് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ജയലളിതയ്ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ടെങ്കില്‍ എന്തായിരുന്നു അന്ന് അവിടെ സംഭവിച്ചത്?, ആരാണ് അവരെ മര്‍ദ്ദിച്ചത്? അവര്‍ പെട്ടന്ന് ആശുപത്രിയിലാകാന്‍ കാരണം? എന്തായിരുന്നു അവരുടെ മരണത്തിന്റെ പിന്നില്‍? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചേ പറ്റൂവെന്നാണ് അവര്‍ ചൂണ്ടികാണിക്കുന്നത്. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അന്വേഷണത്തിന്ന് തയ്യാറായില്ലങ്കില്‍ വെളിപ്പെടുത്തലിന്റെ പശ്ചാതലത്തില്‍ ജയലളിതയുടെ സഹോദര പുത്രി ദീപ തന്നെ കോടതിയെ സമീപിച്ചേക്കും.

Read More

അമ്മ ഇനി ഓര്‍മ്മ മാത്രം; ജനസാഗരം സാക്ഷിയാക്കി തമിഴകത്തിന്റെ അമ്മക്ക് വിട

അമ്മ ഇനി ഓര്‍മ്മ മാത്രം; ജനസാഗരം സാക്ഷിയാക്കി തമിഴകത്തിന്റെ അമ്മക്ക് വിട

ചെന്നൈ : തമിഴകത്തിന്റെ അമ്മ ഇനി ജനമനസുകളില്‍ ഓര്‍മ മാത്രം. പതിനായിരക്കണക്കിന് ജനങ്ങളുടെ കണ്ണീരിന്റെയും പ്രാര്‍ത്ഥനയുടെയും അകമ്പടിയോടെയും ഔദ്യോഗിക ബഹുമതികളോടെയുമാണ് ജയലളിതയുടെ മൃതദേഹം ബ്രാഹ്മണാചാര പ്രകാരം പേടകത്തില്‍ അടക്കം ചെയ്തത്. മറീനാ ബീച്ചില്‍ എംജിആറിന്റെ സ്മാരകത്തോടു ചേര്‍ന്ന സ്ഥലത്താണ് ജയലളിതയുടെ മൃതദേഹം സംസ്‌കരിച്ചത്. നാടിന്റെ തലൈവി യാത്രയാക്കാന്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി തമിഴ്മക്കള്‍ ഒന്നാകെ വിലാപയാത്രയ്ക്ക് ഒപ്പം മറീനാ ബീച്ചിലേക്ക് ഒഴുകുകയായിരുന്നു. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയുള്‍പ്പെടെ വന്‍സംഘം എത്തിയിരുന്നു. കേരളത്തില്‍നിന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ജയലളിതയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.ജയലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ചെന്നൈയിലെത്തിയിരുന്നു. ജയലളിതയ്ക്ക് ആദരസൂചകമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കൊല്‍ക്കത്തയില്‍ പുഷ്പാര്‍ച്ചന നടത്തി. പൊതുദര്‍ശനം നടന്ന രാജാജി ഹാളില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെങ്കിലും പലപ്പോഴും എഐഡിഎംകെ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍…

Read More