വളര്‍ത്തുമൃഗങ്ങള്‍ക്ക് മരണക്കെണിയായി തടാകം

വളര്‍ത്തുമൃഗങ്ങള്‍ക്ക് മരണക്കെണിയായി തടാകം

വളര്‍ത്തു മൃഗങ്ങള്‍ക്ക് മരണക്കെണിയായി ഈ തടാകങ്ങള്‍. വേനല്‍ക്കാലം ആസ്വദിക്കാനായി വളര്‍ത്ത് മൃഗങ്ങളോടൊപ്പം അമേരിക്കയിലെ നോര്‍ത്ത് കരോലിന മേഖലയിലെ തടാകങ്ങളിലെത്തിയവരാണ് ജലത്തിലെ ചില അപ്രതീക്ഷിത ഘടകങ്ങളെക്കുറിച്ച് പരാതിപ്പെട്ടത്. ചിലരുടെ വളര്‍ത്തുമൃഗങ്ങള്‍ ചാവുക കൂടി ചെയ്തതോടെ ജലം പരിശോധിക്കാന്‍ തീരുമാനമായത്. സയനോബാക്ടീരിയയുടെ സാന്നിധ്യം സംശയിച്ച് നടത്തിയ പരിശോധനയിലാണ് തടാകത്തിലെ പായലുകളിലെ വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. പച്ചയും നീലയും നിറത്തിലുള്ള ഈ പായലുകളില്‍ വിഷത്തിന്റെ സാന്നിധ്യം വിദഗ്ധര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നോര്‍ത്ത് കരോലിനയിലെ ബോണ്ട് തടാകമാണ് ഇവയില്‍ പ്രധാനം. ഈ പായലുകളില്‍ നിന്നുള്ള വിഷബാധയ്ക്ക് മറുമരുന്നുകള്‍ ഇല്ലെന്നും വിദഗ്ധര്‍ പറയുന്നു. പായലുകളിലുള്ള വിഷവുമായി സമ്പര്‍ക്കത്തിലായാല്‍ പതിനഞ്ച് നിമിഷത്തിനുള്ളില്‍ വളര്‍ത്തുമൃഗങ്ങള്‍ ചത്തുവീഴുമെന്നാണ് പഠനം. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഈ പായലുകള്‍ വേനല്‍ക്കാലത്ത് വളരെപ്പെട്ടന്ന് പടരുന്നത്. വെള്ളത്തില്‍ നിന്ന് കയറിയ ശേഷം ശരീരം നക്കിത്തുടച്ച മൂന്ന് നായകള്‍ ഇതിനോടകം ചത്തുപോയതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളുമായി…

Read More