പത്ത് രൂപയ്ക്ക് പുതിയ നിറം

പത്ത് രൂപയ്ക്ക് പുതിയ നിറം

ന്യൂഡല്‍ഹി: പത്ത് രൂപയ്ക്ക് പുതിയ നിറത്തിലും രൂപത്തിലും വരുന്നു. ചോക്ലേറ്റ് ബ്രൗണ്‍ നിറം അടിസ്ഥാനമാക്കിയാണ് ആര്‍.ബി.ഐ പുതിയ നോട്ട് പുറത്തിറക്കുക. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പത്ത് രൂപയുടെ 1 ബില്യണ്‍ നോട്ടുകളുടെ പ്രിന്റിങ് ആര്‍.ബി.ഐ പൂര്‍ത്തിയാക്കിയതായാണ് വിവരം. കഴിഞ്ഞയാഴ്ച നോട്ടിന്റെ ഡിസൈന്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2005ലാണ് ഇതിന് മുമ്പ് 10 രൂപ നോട്ടിന്റെ ഡിസൈന്‍ ആര്‍.ബി.ഐപരിഷ്‌കരിച്ചത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പുതിയ ഡിസൈനിലുള്ള 50,200 രൂപയുടെ നോട്ടുകള്‍ ആര്‍.ബി.ഐ പുറത്തിറക്കിയിരിക്കുന്നു. 2016ലെ നവംബര്‍ എട്ടിലെ നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെ തുടര്‍ന്ന് രാജ്യത്ത് കറന്‍സിക്ക് കടുത്ത ക്ഷാമം അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കൂടുതല്‍ നോട്ടുകള്‍ പുറത്തിറക്കാന്‍ ആര്‍.ബി.ഐ നിര്‍ബന്ധിതരായിരുന്നു.

Read More

നോട്ട് നിരോധനത്തിന് ശേഷം പിടിച്ചെടുത്തത് 5400 കോടിയുടെ കള്ളപ്പണം

നോട്ട് നിരോധനത്തിന് ശേഷം പിടിച്ചെടുത്തത് 5400 കോടിയുടെ കള്ളപ്പണം

ന്യൂഡല്‍ഹി: രാജ്യത്ത് നോട്ട് നിരോധനത്തിന് ശേഷം ജനുവരി 10ാം തിയതി വരെ പിടിച്ചെടുത്തത് 5400 കോടിയുടെ കള്ളപ്പണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് വ്യക്തമാക്കിക്കൊണ്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളും പിടിച്ചെടുത്ത തുകയും കേന്ദ്ര ധനമന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയ നവംബര്‍ 8 മുതല്‍ ജനുവരി 10 വരെ ആദായ നികുതി വകുപ്പ് 1100ലധികം പരിശോധനകളാണ് നടത്തിയതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. സംശയകരമായ രീതിയില്‍ കണ്ടെത്തിയ ബാങ്ക് അക്കൗണ്ടുകള്‍ക്ക് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പിടിച്ചെടുത്ത കള്ളപ്പണത്തില്‍ 110 കോടിയുടെ പുതിയ നോട്ടുകളാണ്.

Read More

നോട്ട് നിരോധനനം: മോഡിയുടേത് ചൂതാട്ടമെന്ന് ചൈന

നോട്ട് നിരോധനനം: മോഡിയുടേത് ചൂതാട്ടമെന്ന് ചൈന

ബെയ്ജിങ്: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തീരുമാനം ഒരു സാഹസം നിറഞ്ഞ ചൂതാട്ടമായിരുന്നുവെന്ന് ചൈനീസ് മാധ്യമം. യഥാര്‍ഥത്തില്‍ മോഡിയുടേത് വളരെ ധീരമായ തീരുമാനമായിരുന്നു. എന്നാല്‍ അതിന്റെ വിജയ സാധ്യത എത്രമാത്രമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. എന്തായാലും നോട്ട് അസാധുവാക്കിയ തീരുമാനത്തെ കുറിച്ച് ഏറെ പഠിക്കാനുണ്ടെന്നും ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.മോദിയുടെ തീരുമാനം ധീരമായിരുന്നു. മൂല്യം കൂടിയ നോട്ടുകള്‍ നിരോധിക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ക്ക് (ചൈനയ്ക്ക്) ഒരിക്കല്‍ പോലും ആലോചിക്കാന്‍ കഴിയില്ല. നോട്ട് അസാധുവാക്കുന്നതിനുള്ള തീരുമാനം ഇന്ത്യ അതീവ രഹസ്യമാക്കിയാണ് വച്ചത്. ഇന്ത്യയില്‍ 90 ശതമാനത്തോളം ഇടപാടുകളും കറന്‍സി ഉപയോഗിച്ചുള്ളതാണ്. ഇതിന്റെ 85 ശതമാനവും പിന്‍വലിക്കുന്നത് ജനത്തിന്റെ ദൈനംദിന ജീവിതത്തെ ഗുരുതരമായി ബാധിക്കും. കള്ളപ്പണത്തിനെതിരായ നീക്കത്തിന് ജനത്തിന്റെ പിന്തുണ അദ്ദേഹം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ജനം സര്‍ക്കാരിനെതിരെ തിരിയുന്ന സാഹചര്യമാണുള്ളത്….

Read More

ജാഗ്രതൈ!!! പുതിയ 2000രൂപാ നോട്ടിന് ഫോട്ടോക്കോപ്പി വ്യാജന്‍

ജാഗ്രതൈ!!! പുതിയ 2000രൂപാ നോട്ടിന് ഫോട്ടോക്കോപ്പി വ്യാജന്‍

ബംഗളൂരു: 200രൂപാ നോട്ടിന് ഫോട്ടോകോപ്പി വ്യജന്‍ ഇറങ്ങിയതായി കര്‍ണാടകയില്‍ നിന്നും റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച് പുതിയ രൂപത്തില്‍ നോട്ടുകള്‍ ഇറക്കിയതിനു പിന്നാലെയാണ് വ്യാജന്റെ വരവ്.പുതിയ നോട്ടിന്റെ കളര്‍ ഫോട്ടോ കോപ്പി നല്‍കിയാണ് സവാള കര്‍ഷകനെ കബളിപ്പിച്ചത്. കര്‍ണാടകയിലെ ചിക്കമഗളൂര്‍ ജില്ലയിലാണ് സംഭവം.ചിക്കമംഗളൂരിലെ കാര്‍ഷിക വിപണിയിലാണ് നോട്ടിന്റെ ഫോട്ടോ കോപ്പി ഉപയോഗിച്ച് കബളിപ്പിക്കല്‍ നടന്നത്. പുതിയ നോട്ടിന്റെ കളര്‍ ഫോട്ടോ കോപ്പിയാണ് ഈ നോട്ടെന്നാണ് പൊലീസ് പറയുന്നു. ചിക്കമംഗളൂര്‍ പൊലീസ് ഇതു സംബന്ധിച്ച് ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചിക്കമംഗളൂര്‍ അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ മാര്‍ക്കറ്റ് കമ്മിറ്റിയിലാണ് കളര്‍ ഫോട്ടോകോപ്പി നോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത്. നോട്ടുമായി ജനം പരിചയപ്പെട്ടിട്ടില്ലാത്തതിനാല്‍ ഫോട്ടോകോപ്പി കണ്ടാലും ഒറിജിനലെന്നു വിശ്വസിക്കുന്നതാണു തട്ടിപ്പുകാര്‍ക്കു സഹായകമായത്. കള്ളനോട്ട് അച്ചടിക്കാന്‍ പറ്റാത്തവിധം അതി സുരക്ഷാ സംവിധാനങ്ങളുമായാണു പുതിയ നോട്ടുകള്‍ ഇറങ്ങിയിരിക്കുന്നത്. ഫോട്ടോകോപ്പിയൂടെ രൂപത്തില്‍…

Read More