മോദിക്കെതിരെ പരിഹാസം നിറഞ്ഞ മറുപടിയുമായി രാഹുല്‍ ഗാന്ധി

മോദിക്കെതിരെ പരിഹാസം നിറഞ്ഞ മറുപടിയുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസം കലര്‍ന്ന മറുപടിയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. നോട്ട് അസാധുവാക്കല്‍മൂലം ജനം നേരിടുന്ന ബുദ്ധിമുട്ടുകളില്‍ പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ജനവേദനസമ്മേളനത്തില്‍ പതിവുശൈലിവിട്ട് പ്രധാനമന്ത്രിയെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്ത് രാഹുല്‍ഗാന്ധി. പ്രധാനമന്ത്രിയുടെ പ്രസംഗശൈലിയെ വ്യംഗ്യമായി അനുകരിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ പരിഹാസശരങ്ങള്‍. ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്റെ ചില ജനപ്രിയവാചകങ്ങളും രാഹുല്‍ ഓര്‍മിപ്പിച്ചു.ഒരു ജാലവിദ്യക്കാരന്റെ വാക്കുകള്‍ എന്നനിലയിലായിരുന്നു പരാമര്‍ശങ്ങള്‍. ‘മിത്രോം. നിങ്ങളുടെ കൈകള്‍ നിങ്ങളുടെ പോക്കറ്റിലിടുക. ജനങ്ങള്‍ കൈകള്‍ പോക്കറ്റിലിട്ടു. നിങ്ങളുടെ പോക്കറ്റിലെ പണം വെറും കടലാസായിക്കഴിഞ്ഞു’ പ്രധാനമന്ത്രിയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ അങ്ങേയറ്റം പരിഹസിച്ച് കൊണ്ടാണ് രാഹുല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. പ്രധാനമന്ത്രിയുടെ വിവിധ പ്രഖ്യാപനങ്ങളേയും അദ്ദേഹം പരിഹസിച്ചു. ‘സ്വച്ഛ്ഭാരത്, മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ് ഇന്ത്യ, മിന്നലാക്രമണം, നോട്ട് അസാധുവാക്കല്‍ തുടങ്ങി ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് മാറുകയാണ് പ്രധാനമന്ത്രി. ഒന്നും പൂര്‍ത്തിയാക്കുന്നില്ല….

Read More

നോട്ട് നിരോധനം: സാധാരണ ജനങ്ങളെ കഷ്ടത്തിലാക്കരുതെന്ന് രാഷ്ട്രപതി

നോട്ട് നിരോധനം: സാധാരണ ജനങ്ങളെ കഷ്ടത്തിലാക്കരുതെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി:നോട്ട് നിരോധനം മൂലം ജനങ്ങളെ ബുദ്ധിമുട്ടിച്ചത് അംഗീകരിക്കാനാവത്തതെന്ന് രാഷ്ട്രപതി. നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ രാജ്യത്തെ ജനങ്ങളെ കഷ്ടപ്പെടുത്തരുതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. ജനത്തിന്റെ ദുരിതം ഒഴിവാക്കാന്‍ അതീവ ശ്രദ്ധയുണ്ടാവണം. നടപടി കള്ളപ്പണവും അഴിമതിയും നിര്‍വീര്യമാക്കുന്നതാണ്. പക്ഷേ, താല്‍ക്കാലിക സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കാമെന്നും രാഷ്ട്രപതി മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടിയില്‍ ആദ്യമായാണ് രാഷ്ട്രപതിയുടെ പ്രതികരണം. നവംബര്‍ എട്ടിനാണ് രാജ്യത്ത് 1000, 500 നോട്ടുകള്‍ അസാധുവാക്കിയത്. പഴയനോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 30 ആയിരുന്നു. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ബാങ്കിങ് ഇടപാടുകളില്‍ വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ മിക്കതും ഇപ്പോഴും പിന്‍വലിച്ചിട്ടില്ല. നോട്ട് പിന്‍വലിക്കല്‍ മൂലം വലിയ ബുദ്ധിമുട്ടാണ് രാജ്യത്ത് ഉണ്ടായത്. നോട്ട് നിരോധനം മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുന്ന കാര്യത്തില്‍ രാഷ്ട്രപതി പ്രതികരിച്ചത് പ്രതിപക്ഷത്തെ കൂടുതല്‍ ശക്തരാക്കിയേക്കും.

Read More

ഗവ. സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ സഹകരണബാങ്കുകളിലേയ്ക്ക് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനം

ഗവ. സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ സഹകരണബാങ്കുകളിലേയ്ക്ക് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന സഹകരണബാങ്കുകളെ രക്ഷിക്കാന്‍ പുതിയ വഴികളുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വരുമാനം സഹകരണബാങ്കുകളില്‍ നിക്ഷേപിച്ചു കൊണ്ട് നിലവിലെ പ്രതിസന്ധി മറികടക്കണമെന്ന നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചു കൊണ്ടിരിക്കുകയാണ്. ബിവറേജസ് കോര്‍പ്പറേഷന്‍, ദേവസ്വം ബോര്‍ഡ്, കെഎസ്ഇബി, കേരള വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി, ക്ഷേമനിധി ബോര്‍ഡുകള്‍ തുടങ്ങി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ജില്ല സഹകരണബാങ്കുകളിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നത്. ചെറിയതുകയ്ക്കുള്ള ലക്ഷകണക്കിന് ഇടപാടുകളാണ് ഇത്തരം സ്ഥാപനങ്ങളില്‍ നടക്കുന്നത് എന്നതിനാല്‍ ചില്ലറ ക്ഷാമം നേരിടുന്നതിനും ഇത് സഹായിക്കും എന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.സഹകരണബാങ്കുകളെ സംയോജിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനുള്ള സര്‍ക്കാര്‍നീക്കത്തിനും ഇത് കരുത്ത് പകരും. സഹകരണരംഗത്തെ നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി സംസ്ഥാന ധനമന്ത്രി തോമസ് ഐസകും സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രനും ഇന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കാണുന്നുണ്ട്. സഹകരണമേഖലയിലെ പ്രാഥമികസഹകരണസംഘങ്ങളുടെ…

Read More

നോട്ടില്ല…. പക്ഷെ അരി വില കുത്തനെ കുതിക്കുന്നു

നോട്ടില്ല…. പക്ഷെ അരി വില കുത്തനെ കുതിക്കുന്നു

  തിരുവനന്തപുരം: നോട്ട് പ്രതിസന്ധി മൂലം സാധരണക്കാരയ ജനങ്ങള്‍ ചില്ലറയൊന്നുമല്ല വലഞ്ഞത്. നോട്ട് പ്രതിസന്ധിയുടെ പ്രശ്‌നങ്ങള്‍ക്ക് പുറകെ സാധരണക്കാരെ വെട്ടിലാക്കി സംസ്ഥാനത്ത് അരിവിലയും കുതിച്ചുയരുന്നു. നോട്ട് അസാധുവാക്കലിനു ശേഷമുള്ള മൂന്നാഴ്ചക്കിടെ അഞ്ച് രൂപ മുതല്‍ ഏഴ് രൂപ വരെയാണ് കൂടിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്നും ഇനിയും കൂടിയേക്കുമെന്നും വ്യാപാരികള്‍ അനുമാനിക്കുന്നു.നോട്ട് പ്രതിസന്ധിക്ക് പൂര്‍ണ പരിഹാരമില്ലാത്തതിനാല്‍ പതിവ് തിക്കും തിരക്കുമൊന്നും അരി അങ്ങാടികളിലിന്നില്ല. പക്ഷെ അരിയുടെ വില അതിനിടയിലും അതിവേഗത്തില്‍ കുതിക്കുകയാണ്. സംസ്ഥാനത്ത് ഏറെ പ്രീയമുള്ള ജയ അരിയുടെ വില 31ല്‍ നിന്ന് നാല് രൂപ കൂടി 35ലെത്തി. പൊന്നി അരിക്ക് ഏഴ് രൂപ കൂടി 28ല്‍ നിന്ന് 35ലെത്തിയപ്പോള്‍ കുറുവ അടക്കമുള്ള ചെറുമണി അരികള്‍ക്ക് 4 മുതല്‍ ഏഴ് രൂപവരെയാണ് കൂടിയത്. അരി വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വ്യാപാരികളും മൊത്തകച്ചവടക്കാരും കണക്കു…

Read More

സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് വ്യാഴാഴ്ച കരിദിനം ആചരിക്കും

സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് വ്യാഴാഴ്ച കരിദിനം ആചരിക്കും

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേത്യത്വത്തിലുള്ള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് എല്‍.ഡി.എഫ് വ്യാഴാഴ്ച കരിദിനം ആചരിക്കും. എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് ഇക്കാര്യം അറിയിച്ചത്. പഴയ 500 ന്റെയും 1000 ത്തിന്റെയും നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് സഹകരണമേഖല നേരിടുന്ന പ്രതിസന്ധി ശ്രദ്ധയില്‍പ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിസംഘം പ്രധാനമന്ത്രിയെ കാണാന്‍ തീരുമാനിച്ചത്. എന്നാല്‍ തന്നെ കാണാന്‍ വരേണ്ടെന്നും വേണമെങ്കില്‍ ധനമന്ത്രിയെ കാണാമെന്നു പറഞ്ഞ് നരേന്ദ്ര മോദി കേരളത്തെയാകെ അപമാനിച്ചിരിക്കുകയാണെന്നും വൈക്കം വിശ്വന്‍ ആരോപിച്ചു. സംസ്ഥാന നേതാക്കളെല്ലാം തന്നെ പ്രധാനമന്ത്രിയുടെ തീരുമാനത്തില്‍ പ്രതിഷേധം അറിയിച്ചു.

Read More

ഇനി 2000 രൂപ വരെ പെട്രോള്‍ പമ്പില്‍നിന്നു പിന്‍വലിക്കാം

ഇനി 2000 രൂപ വരെ പെട്രോള്‍ പമ്പില്‍നിന്നു പിന്‍വലിക്കാം

ന്യൂഡല്‍ഹി • ഇനി പെട്രോള്‍ പമ്പില്‍നിന്നും പണം പിന്‍വലിക്കാം. എടിഎം കാര്‍ഡ് സ്വൈപ് ചെയ്താണ് പണമെടുക്കാനാവുക. ഒരു ദിവസം ഒരാള്‍ക്ക് 2000 രൂപ വരെ ഇങ്ങനെയെടുക്കാം. നോട്ട് അസാധുവാക്കിയതിനെത്തുടര്‍ന്ന് രാജ്യവ്യാപകമായുണ്ടായ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നീക്കം. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക വകുപ്പു മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ട്വീറ്റ് ചെയ്ത പത്രക്കുറിപ്പിലാണ് പണം പിന്‍വലിക്കാനുള്ള പുതിയ സൗകര്യത്തെപ്പറ്റി അറിയിപ്പുള്ളത്. തുടക്കത്തില്‍ 2500 പമ്ബുകളിലാണ് സൗകര്യമൊരുക്കുക. പിന്നീട് 20000 പമ്ബുകളിലേക്കുകൂടി വ്യാപിപ്പിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ പമ്ബുകളിലാണ് ഈ സംവിധാനം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പോയിന്റ് ഓഫ് സെയില്‍ മെഷീനുള്ള പമ്ബുകളിലാണ് പണം പിന്‍വലിക്കാനുള്ള സൗകര്യമുണ്ടാവുക. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച നടപടിയെത്തുടര്‍ന്ന് രാജ്യമെങ്ങും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. പണം മാറ്റിയെടുക്കാനും പിന്‍വലിക്കാനുമായി ബാങ്കുകളുടെയും എടിഎമ്മുകളുടെയും മുന്നില്‍ വലിയ…

Read More